Latest News

കടമറ്റത്ത് കത്തനാരെ വെള്ളിത്തിരയിലെത്തിക്കാന്‍ ജയസൂര്യ; ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍ ഒരുക്കിയ റോജിന്‍ തോമസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; കടമറ്റത്തെ വനമാന്ത്രികനായി' മാറാന്‍ ഞാന്‍ കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് പോസ്റ്റര്‍ പങ്ക് വച്ച് ജയസൂര്യയും

Malayalilife

പ്പോത്തിക്കരി, സുസു സുധി വാത്മീകം, ഞാന്‍ മേരിക്കുട്ടി തുടങ്ങി നിരവധി വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നടന്‍ ജയസൂര്യ മറ്റൊരു അമ്പരപ്പിക്കുന്ന വേഷത്തിനായുള്ള ഒരുക്കത്തിലാണ്.എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് കരുതുന്ന കടമറ്റത്ത് കത്തനാര്‍ എന്ന മാന്ത്രികനായി ജയസൂര്യ എത്തുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വന്നത്.

ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍ ഒരുക്കിയ റോജിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍ രാമാനന്ദ് ആണ് തിരക്കഥ ഒരുക്കുക.നാടകങ്ങളിലും ടിവിയിലും കണ്ട  കടമറ്റത്ത്  കത്തനാര്‍ എന്ന വൈദികനായ മാന്ത്രികന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നുവെന്നതാണ് സിനിമയുടെ പ്രത്യേകത.  ഫാന്റസി- ത്രില്ലര്‍ ചിത്രമായിരിക്കം ഇത്. വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രീഡി ചിത്രമായിരിക്കും ഇത്.

ചിത്രത്തിന്റെ ഫസ്റ്റ ലുക്ക് പോസ്റ്റര്‍ നടന്‍ ജയസൂര്യ തന്നെ ഫെസ്ബുക്കിലൂടെ പങ്ക്വെച്ചു. ചില കഥാപാത്രങ്ങളായി മാറാന്‍ കൊതിയോടെ കാത്തിരിക്കുന്ന പോലെ കടമറ്റത്തെ വനമാന്ത്രികനായി മാറാന്‍ ഞാന്‍ കാത്തിരിക്കുന്നു. പോസ്റ്റര്‍ പങ്ക്വെച്ചുകൊണ്ട് ജയസൂര്യ കുറിച്ചു. തമീര്‍ മാംഗോ ആണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.

jayasurya kadamattathu kathanar movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES