Latest News

ജവാന്‍ പ്രി റിലീസ് ഇവന്റ്; ഇന്ന് ചെന്നൈ സായ് റാം കോളേജില്‍

Malayalilife
 ജവാന്‍ പ്രി റിലീസ് ഇവന്റ്; ഇന്ന് ചെന്നൈ സായ് റാം കോളേജില്‍

രാധകര്‍ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രം 'ജവാന്‍' എന്ന ചിത്രത്തിന്റെ പ്രി റിലീസ് ഇവന്റിന് ഇനി നിമിഷങ്ങള്‍ മാത്രം ബാക്കി. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതി, നയന്‍താര അടക്കം വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. ദീപിക പദുകോണ്‍ ചിത്രത്തില്‍ ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിതരത്തിനെത്തിക്കുന്നു. തമിഴ്നാട്ടില്‍ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍ ആകുമ്പോള്‍ കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസ് പാര്‍ട്ണറാകുന്നു. തമിഴ്നാട്, കേരള സംസ്ഥാനങ്ങളിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ സ്വന്തമാക്കിയത്.

ശ്രീ ഗോകുലം മൂവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കൃഷ്ണമൂര്‍ത്തിയുടെ വാക്കുകള്‍ ഇങ്ങനെ 'ഷാരൂഖ് ഖാന്‍ ചെന്നൈയില്‍ എത്തുന്നതോടെ വലിയ പരിപാടിയാണ് അരങ്ങേറാന്‍ ഒരുങ്ങുന്നത്. ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും. സംഗീത സംവിധായകന്‍ അനിരുദിന്റെ ലൈവ് കോണ്‌സര്‍ട് ഉണ്ടാകും. സൗത്ത് ഇന്ത്യയില്‍ ഷാരൂഖ് ഖാന് വേണ്ടി ഗംഭീര വരവേല്‍പ്പാണ് ഞങ്ങള്‍ ഒരുക്കുന്നത്'.

ഷാരൂഖ് ഖാന്‍ , വിജയ് സേതുപതി, നയന്‍താര, യോഗി ബാബു തുടങ്ങിയ താരങ്ങള്‍ പ്രി റിലീസ് ഇവെന്റില്‍ പങ്കെടുക്കും. ചെന്നൈ സായ്റാം കോളേജില്‍ നടക്കുന്ന പ്രി റിലീസ് ഇവന്റ് വൈകുന്നേരം 4 മണിയോടെ ആരംഭിക്കും. തമിഴിലെ മറ്റ് മുന്‍നിര താരങ്ങളും വിശിഷ്ഠ അതിഥികളും ചടങ്ങില്‍ പങ്കെടുക്കും. റെഡ് ചില്ലീസ് എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ നിര്‍മിക്കുന്ന ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. നിരവധി പ്രത്യേകതകളുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര നായികയാവുന്ന ആദ്യ ഹിന്ദി ചിത്രം എന്ന പ്രത്യേകതയും ജവാനുണ്ട്. വിജയ് സേതുപതി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം വമ്പന്‍ ചിത്രത്തോടെയാണ് ഷാരൂഖ് ഖാന്‍ ആരംഭിച്ചത്. പഠാന്‍ ബോക്സോഫീസില്‍ ആയിരം കോടി നേടിയാണ് റെക്കോര്‍ഡിട്ടത്. ജവാന് വേണ്ടിയുള്ള പ്രതീക്ഷകള്‍ ഏറെയാണ്.

ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ തന്നെയാണ്. ജയിലര്‍, പൊന്നിയിന്‍ സെല്‍വന്‍ 1& 2, കോബ്ര തുടങ്ങിയ ചിത്രങ്ങളും കേരളത്തില്‍ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു. പി ആര്‍ ഒ - ശബരി

Read more topics: # ജവാന്‍
jawan pre release today

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES