Latest News

ജവാന്‍ സിനിമയില്‍ നിന്നുളള ചില സീനുകള്‍ ഇന്റര്‍നെറ്റില്‍;ഷാരൂഖ് ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നതോടെ നിയമനടപടിക്കൊരുങ്ങി നിര്‍മാതാക്കള്‍; ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് നോട്ടീസ് 

Malayalilife
 ജവാന്‍ സിനിമയില്‍ നിന്നുളള ചില സീനുകള്‍ ഇന്റര്‍നെറ്റില്‍;ഷാരൂഖ് ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നതോടെ നിയമനടപടിക്കൊരുങ്ങി നിര്‍മാതാക്കള്‍; ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് നോട്ടീസ് 

ഷാരൂഖിന്റെ 'ജവാന്‍' ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നു. ദൃശ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിച്ചതിന് നിര്‍മ്മാതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പങ്കുവച്ച 5 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് നോട്ടീസ് നല്‍കി. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് ആണ് പരാതി നല്‍കിയിരിക്കുന്നത്.

ജവാന്‍ സിനിമയില്‍ നിന്നുളള ചില സീനുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. 

ചില ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വഴിയാണ് ഇത് പ്രചരിക്കപ്പെട്ടത്. ഐടി ആക്റ്റ് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇപ്പോള്‍ കേസ് എടുത്തിട്ടുള്ളത്. ചിത്രീകരണ വേളയില്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു.

അത് മറികടന്നാണ് ഇവ ചിത്രീകരിച്ചത് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. പോലീസ് കേസ് എടുത്ത് നടപടി ആരംഭിച്ചിട്ടുണ്ട്. അറ്റ്ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ നായകനായി എത്തുന്നു എന്നതാണ് ജവാന്‍ സിനിമയുടെ പ്രത്യേകത. നയന്‍താരയാണ് ചിത്രത്തിലെ നായിക.

സെപ്റ്റംബര്‍ 7ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ഒരേസമയം റിലീസിനെത്തും. അറ്റ്ലിയുടെയും നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാന്‍. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.<
 

Read more topics: # ജവാന്‍
shah rukh khan Jawans clips

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES