ഷാരൂഖ് ഖാന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'ജവാന്‍'. അറ്റ്‌ലി ആണ് ചിത്രത്തിന്റെ സംവിധായാകന്‍ . 'ജവാന്റെ' അപ്‌ഡേറ്റുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ 'ജവാന്‍' എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ വിശേഷങ്ങളാണ് ചര്‍ച്ചയാകുന്നത്. ലിയോ'യില്‍ ഒരു ഗാനരംഗത്തില്‍ വിജയ്ക്കൊപ്പം നൂറ് നര്‍ത്തകര്‍ എത്തുന്നു എന്ന വാര്‍ത്ത വൈറലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ, ജവാനിലെ ഗാനത്തിനെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളും ശ്രദ്ധ നേടുകയാണ്. '
സിന്ദ ബാന്ദ' എന്ന ഗാനം ആയിരത്തോളം നര്‍ത്തകര്‍ അണിനിരത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ്, ബംഗളൂരു, മധുര, മുംബൈ എന്നിവടങ്ങളിയാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്.അഞ്ച് ദിവസം ചെന്നൈയിലായിരുന്നു ചിത്രീകരണം. അനിരുദ്ധ് സംഗീതം ചെയ്ത ഗാനത്തിന് ഷോബിയാണ് കോറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. ഗാനരംഗത്തിന്റെ ബഡ്ജറ്റ് 15കോടിയാണെന്നാണ് വിവരം. ആഗസ്റ്റ് ഒന്നിന് ഗാനം റിലീസ് ചെയ്യുന്നത്.
വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി എത്തുക. നയന്‍താര നായികയായും എത്തുന്നു.ഷാരൂഖ് ഖാന്‍ 'ജവാന്‍' എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. 'റോ'യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയായി നയന്‍താര വേഷമിടുന്ന ചിത്രം പ്രദര്‍ശനത്തിനെത്തുക സെപ്തംബര്‍ ഏഴിന് ആയിരിക്കും.
റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മ്മാണം.സന്യ മല്‍ഹോത്ര, പ്രിയാമണി, സഞ്ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ തുടങ്ങിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആയിരം കോടി കളക്ഷന്‍ നേടിയ 'പഠാന്' പിന്നാലെ എത്തുന്ന 'ജവാന്‍' ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്.'പഠാന്‍' ആണ് ഷാരൂഖ് ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ദീപിക പദുക്കോണ്‍ ആയിരുന്നു നായിക. ദീപിക പദുക്കോണിന്റെ ബിക്കിനി വിവാദത്തിനിടെ ചിത്രം ബോക്‌സ് ഓഫീസില്‍ ആയിരം കോടിയും പിന്നിട്ട് കുതിച്ചിരുന്നു. ഷാരൂഖ് ഖാന്റേതായി 'ജവാന്‍' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇനി ആരാധകര്‍