വാഹനകമ്പമുള്ള മലയാളികളുടെ പ്രിയതാരം ഹരിശ്രീ അശോകന്റെ യാത്രയില്‍ കൂട്ടായി ഇനി പുതിയ വാഹനവും. ഇന്നോവ ക്രിസ്റ്റയാണ് ഹരിശ്രീ അശോകന്‍ സ്വന്തമാക്കിയ പുതിയ വാഹനം കൊച്ചിയിലെ കളമശേരി ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം ക്രിസ്റ്റ സ്വന്തമാക്കിയത്.
പുതിയ വാഹനം സ്വന്തമാക്കിയ കാര്യം ഹരിശ്രീ അശോകന്‍ തന്നെയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യക്കും മക്കള്‍ക്കും അര്‍ജുന്റെ ഭാര്യക്കുമൊപ്പമാണ് ഹരിശ്രീ അശോകന്‍ വാഹനം സ്വന്തമാക്കാന്‍ എത്തിയത് . എന്നാല്‍ അര്‍ജുന്‍ എത്തിയിട്ടില്ലായിരുന്നു. ഏകദേശം 15.06 ലക്ഷം മുതല്‍ 22.56 ലക്ഷം രൂപവരെയാണ് ക്രിസ്റ്റയുടെ എക്സ്ഷോറൂം വില. വെള്ള നിറത്തിലുള്ള ക്രിസ്റ്റയാണ് താരം വാങ്ങിച്ചത്. വാഹന പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇന്നോവ ക്രിസ്റ്റ.
ചൂടിനെ പ്രതിരോധിക്കുന്ന ഗ്ലാസ്, യുഎസ്ബി ചാര്‍ജിങ് പോയിന്റ്, ഗുണനിലവാരമേറിയ സ്പീക്കര്‍ എന്നിവയോടെ പുത്തന്‍ ഇന്നോവ അടുത്തിടെയാണ് വിപണിയിലെത്തിയത്. വിഎക്സ് എം ടി, സെഡ്എക്സ് എം ടി, സെഡ് എക്സ് എ ടി എന്നീ മോഡലുകളാണ് പുതിയ പരിഷ്‌കാരങ്ങളോടെ എത്തിയത്. കൂടാതെ ഇന്നോവ ക്രിസ്റ്റ സെഡ്എക്സ് എം ടി, സെഡ്എക്സ് എ ടി എന്നിവയില്‍ പുതിയ ഐവറി നിറത്തിലുള്ള അകത്തളവും ലഭ്യമാവും.