ദുബായ് : മലയാളത്തിന്റെ മഹാനടന്റെ വരാന്‍ പോകുന്ന ജന്മദിനം അക്ഷരാര്‍ത്ഥത്തില്‍ കാല്‍ ലക്ഷം ആളുകള്‍ക്ക് നേരിട്ട് സഹായമാകുമെന്ന് വിലയിരുത്തല്‍. മമ്മൂട്ടിയുടെ ലോകമെമ്പാടുമുള്ള ആരാധകരും അനുഭാവികളും ലക്ഷ്യമിടുന്നത് ഇരുപത്തയ്യായിരം രക്തദാനം ആണ്. മമ്മൂട്ടിയുടെ ആരാധക കൂട്ടായ്മയായ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ ഉള്‍പ്പെടെ പതിനേഴു രാജ്യങ്ങളിലായി നടപ്പിലാക്കുന്ന രക്തദാനം ആഗസ്ത് അവസാന വാരം തന്നെ ആരംഭിക്കുമെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സെക്രട്ടറി സഫീദ് മുഹമ്മദ് പറഞ്ഞു.
യൂ എ ഇ, കുവെയിറ്റ്, സൗദി അറേബ്യ, ഖത്തര്‍,ബഹറിന്‍ അമേരിക്ക, ആസ്ട്രേലിയ, ക്യനാഡ,ന്യൂസിലാന്‍ഡ് യൂ കെ, ശ്രീലങ്ക, സിങ്കപ്പൂര്‍, മലേഷ്യ,ചൈന എന്നിവടങ്ങളിലെ ആരാധക കൂട്ടായ്മ ഈ ഉദ്യമത്തിന് പിന്നില്‍ ഉണ്ടന്നു സഫീദ് പറഞ്ഞു.അതേ സമയം കേരളത്തിലും രക്തദാനം വിപുലമായി നടത്തുവാനുള്ള ക്രമീകരങ്ങള്‍ പൂര്‍ത്തിയായതായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കേരള സ്റ്റേറ്റ് കമ്മിറ്റിയും അറിയിച്ചു. പതിനാല് ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലൂടെ ആയിരക്കണക്കിന് ആരാധകര്‍ അടുത്ത ആഴ്ച്ചകളില്‍ രക്തദാനം നിര്‍വ്വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അരുണ്‍ തിരുവനന്തപുരത്ത് പറഞ്ഞു.യൂ എ യില്‍ എല്ലാ എമിരേറ്റ്‌സ്‌കളിലും രക്തദാനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്ത് വരികയാണെന്ന് യൂ എ ഇ യിലെ സംഘടനയുടെ രാക്ഷധികാരി അഹമ്മദ് ഷമീം അറിയിച്ചു.