Latest News

ഞാന്‍ യെസ് പറഞ്ഞു എന്ന് കുറിച്ച് വീണ്ടും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ദിയ കൃഷ്ണകുമാര്‍; മുഖം വെളിപ്പെടുത്താതെ കൈകള്‍ കോര്‍ത്ത് നില്ക്കുന്ന ചിത്രം പങ്ക് വച്ച് താരം

Malayalilife
 ഞാന്‍ യെസ് പറഞ്ഞു എന്ന് കുറിച്ച് വീണ്ടും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ദിയ കൃഷ്ണകുമാര്‍; മുഖം വെളിപ്പെടുത്താതെ കൈകള്‍ കോര്‍ത്ത് നില്ക്കുന്ന ചിത്രം പങ്ക് വച്ച് താരം

ന്‍സ്റ്റാഗ്രാം യൂട്യൂബ് തുടങ്ങിയ സോഷ്യല്‍മീഡിയ മാധ്യമങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ. ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ബ്രേക്ക്അപ്പ് ആയ വിവരം ദിയ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. ഇപ്പോളിതാ ദിയ പങ്കുവെച്ചൊരു പോസ്റ്റ് വൈറലാവുകയാണ്. ദിയ വീണ്ടും പ്രണയത്തിലായെന്നാണ് പോസ്റ്റിലൂടെ പറയുന്നത്. 

'ഞാന്‍ യെസ് പറഞ്ഞു' എന്ന അടിക്കുറിപ്പോടു കൂടിയാണ് ദിയ പോസ്റ്റ് പങ്കുവച്ചത്. ദിയയുടെ കയ്യില്‍ മറ്റൊരാള്‍ പിടിച്ചിരിക്കുന്നതാണ് ചിത്രത്തില്‍. ഒരു പുരുഷന്റെ കൈ മാത്രമാണ് കാണിച്ചിരിക്കുന്നത്. പോസ്റ്റ് പുറത്തുവന്നതോടെ ദിയ വീണ്ടും പ്രണയത്തിലായെന്നാണ് ആരാധകര്‍ പറയുന്നത്. ഒപ്പമുള്ള വ്യക്തി ആരാണെന്ന് ദിയ പറഞ്ഞിട്ടില്ലെങ്കിലും സുഹൃത്ത് അശ്വിനാണെന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.

ദിയയും അശ്വിനും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ദിയ ഇത് നിഷേധിക്കുകയായിരുന്നു. പരസ്പരം കൈ പിടിച്ച് നില്‍ക്കുന്ന മറ്റൊരു ചിത്രവും ദിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിട്ടുണ്ട്. ദിയയുടെ മറ്റൊരു സുഹൃത്തും ചിത്രം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തില്‍ ദിയയുടെ കൂടെയുള്ളത് ആരാണെന്ന് വെളിപ്പെടുത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Diya Krishna (@_diyakrishna_)

Read more topics: # ദിയ കൃഷ്ണ
diya krishna reveals love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES