Latest News

കൊച്ചിയില്‍ ഞാനിനി ഇല്ല'; ഒറ്റ ദിവസം കൊണ്ട് എന്നെ അന്യനാക്കി; ആരോടും പരിഭവമില്ല;എന്നെ സ്നേഹിച്ചപോലെ കോകിലയെയും സ്നേഹിക്കണം; കൊച്ചിയില്‍ നിന്നും താമസം മാറിയതായി അറിയിച്ച് ബാലയുടെ  കുറിപ്പ് 

Malayalilife
കൊച്ചിയില്‍ ഞാനിനി ഇല്ല'; ഒറ്റ ദിവസം കൊണ്ട് എന്നെ അന്യനാക്കി; ആരോടും പരിഭവമില്ല;എന്നെ സ്നേഹിച്ചപോലെ കോകിലയെയും സ്നേഹിക്കണം; കൊച്ചിയില്‍ നിന്നും താമസം മാറിയതായി അറിയിച്ച് ബാലയുടെ  കുറിപ്പ് 

കൊച്ചിയില്‍ നിന്നും താമസം മാറിയതായി അറിയിച്ച് നടന്‍ ബാല. ഏറെ കാലത്തെ കൊച്ചി ജീവിതം അവസാനിപ്പിച്ചാണ് തന്റെ ഭാര്യ കോകിലയ്ക്ക് ഒപ്പം ബാല താമസം മാറിയത്. താന്‍ ചെയ്യുന്ന നന്മകള്‍ ഇനിയും തുടരുമെന്നും തല്‍ക്കാലത്തേക്ക് മറ്റൊരിടത്തേക്ക് പോകുകയാണെന്നും ബാല ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

എല്ലാവര്‍ക്കും നന്ദി..ഞാന്‍ ചെയ്ത നന്മകള്‍ ഞാന്‍ തുടരുക തന്നെ ചെയ്യും എന്നാല്‍ കൊച്ചിയില്‍ ഞാനിനി ഇല്ല ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മള്‍ കൊച്ചിയില്‍ ഉണ്ടായിരുന്നു, ഇന്ന് ഞാന്‍ നിങ്ങളെ വിട്ട്,കൊച്ചി വിട്ട് വന്നിരിക്കാണ് ,ഒരുപാട് ദൂരെക്ക് ഒന്നും അല്ല എന്നിരുന്നാലും എന്നെ സ്‌നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ..എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ് പ്രിയരേ എന്നെ സ്‌നേഹിച്ച പോലെ തന്നെ നിങ്ങള്‍ എന്റെ കോകിലയെയും സ്‌നേഹിക്കണം..എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഏവരും സന്തോഷമായി ഇരിക്കട്ടെ', എന്നാണ് ബാലയുടെ വാക്കുകള്‍. 

ഭാര്യ കോകിലയ്ക്ക് വേണ്ടി കൊട്ടാരം പോലത്തെ ഒരു വീടു വച്ചു. അവിടേക്ക് താമസം മാറുകയാണ്. വിവാദങ്ങള്‍ കോകിലയെ വിഷമിപ്പിക്കേണ്ട എന്നു കരുതിയാണ് തീരുമാനമെന്നും ബാല  പറഞ്ഞു. എന്നാല്‍ പുതിയ താമസസ്ഥലം എവിടെയാണെന്ന് ബാല വെളിപ്പെടുത്തിയില്ല 

കഴിഞ്ഞ മാസമാണ് നടന്‍ ബാല മൂന്നാമതും വിവാഹിതനായത്. നടന്റെ ബന്ധുവായ കോകിലയാണ് വധു. കലൂരിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹിതനാകുന്ന കാര്യം ബാല നേരത്തെ വെളിപ്പെടുത്തിയിരുന്നു. തന്റെ 250 കോടിയുടെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ട് പോകരുതെന്നുണ്ടെന്നും ഇനിയും ഭാര്യയും കുഞ്ഞുങ്ങളും വേണമെന്നുമായിരുന്നു നടന്‍ പറഞ്ഞത്

Read more topics: # ബാല.
bala moved from kochi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക