Latest News

മഞ്ചേരിയിലെ നാട്ടിന്‍ പുറത്തുകാരി പെണ്‍കുട്ടി; ചേട്ടന്‍ പ്രതീഷ് നന്ദന്‍ വഴിയാണ് ഓഡിഷന്; നീലക്കുയിലിലെ കസ്തൂരിയായെത്തി മിനിസ്‌ക്രിന്‍ പ്രേക്ഷകകുടെ പ്രിയങ്കരിയായസ്നിഷാ ചന്ദ്രന്റെ കഥ

Malayalilife
മഞ്ചേരിയിലെ നാട്ടിന്‍ പുറത്തുകാരി പെണ്‍കുട്ടി; ചേട്ടന്‍ പ്രതീഷ് നന്ദന്‍ വഴിയാണ് ഓഡിഷന്; നീലക്കുയിലിലെ കസ്തൂരിയായെത്തി മിനിസ്‌ക്രിന്‍ പ്രേക്ഷകകുടെ പ്രിയങ്കരിയായസ്നിഷാ ചന്ദ്രന്റെ കഥ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് സ്‌നിഷ ചന്ദ്രന്‍. ഏഷ്യാനെറ്റിലെ നീലക്കുയില്‍ എന്ന ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതാണ് താരം. സീരിയലില്‍ നടി അവതരിപ്പിച്ച കസ്തൂരി എന്ന നായിക കഥാപാത്രത്തെ നെഞ്ചോടടക്കിപ്പിടിച്ചാണ് ആരാധകര്‍ സ്നേഹിച്ചത്. ഇന്നും നടി അവതരിപ്പിച്ച വേഷങ്ങളില്‍ കസ്തൂരിയെ ആരാധകര്‍ മറന്നിട്ടില്ല. അതിനു ശേഷം കാര്‍ത്തിക ദീപം, സുഭദ്രം എന്ന പരമ്പരകളിലെല്ലാം സ്നിഷ നായികയായി ഇന്നും കസ്തൂരിയായി നടി ആരാധക മനസുകളില്‍ നിലനില്‍ക്കുന്നുണ്ട്. ആറു വര്‍ഷം മുമ്പ് 2018ലാണ് നീലക്കുയില്‍ എന്ന പരമ്പര സംപ്രേക്ഷണം ആരംഭിച്ചത്. അന്ന് നടിയെ സ്‌ക്രീനില്‍ കണ്ടവര്‍ക്ക് ഇന്ന് കാണുമ്പോള്‍ വലിയ മാറ്റമാണ് രൂപത്തിലും നിറത്തിലും ലുക്കിലുമെല്ലാം ഉള്ളത്.

മലപ്പുറം മഞ്ചേരിയിലെ ഒരു നാട്ടിന്‍ പുറത്തുകാരി പെണ്ണാണ് സ്നിഷ. അച്ഛന്‍ പത്ര പ്രവര്‍ത്തകനാണ്. അമ്മ വീട്ടമ്മയും. ചേട്ടനും ചേച്ചിയും സ്നിഷയും അടക്കം മൂന്നു മക്കള്‍ അടങ്ങുന്നതാണ് കുടുംബം. ചേച്ചി ബ്യൂട്ടീഷനായും ചേട്ടന്‍ ചെന്നൈയിലുമാണ് ജോലി ചെയ്യുന്നത്. ചേട്ടനായ പ്രതീഷ് നന്ദന്‍ വഴിയാണ് നീലക്കുയിലിന്റെ ഓഡിഷനെ കുറിച്ച് അറിഞ്ഞത്. അവിടെ നിന്നും ഓഡിഷനിലൂടെയാണ് നീലക്കുയിലിലേക്ക് സ്നിഷ എത്തിയത്. അവസാന നിമിഷമായിരുന്നു കസ്തൂരിയായി സ്നിഷയെ സെലക്ട് ചെയ്തത്. 

പ്രതീക്ഷകളൊന്നുമില്ലാതിരുന്ന സമയത്തായിരുന്നു നീലക്കുയിലിലേക്കുള്ള പ്രവേശനം. ഏഷ്യാനെറ്റ് പോലൊരു വലിയ ചാനലിലേക്ക് കിട്ടിയതാണ് ഇരട്ടി സന്തോഷം നല്‍കിയത്. പരമ്പരയില്‍ സ്നിഷയുടെ നായകനായ നിധിനും പുതുമുഖമായിരുന്നു. ബാക്കി എല്ലാവരും സീനിയറായ താരങ്ങളായിരുന്നു. വളരെ ടെന്‍ഷനോടെയാണ് അഭിനയിക്കാന്‍ എത്തിയതെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് സ്വന്തം ഇടമായി അതു മാറുകയായിരുന്നു.

പിന്നാലെ 2018ലെ കൊച്ചി ടൈംസിന്റെ മോസ്റ്റ് ഡിസൈറബിള്‍ ടെലിവിഷന്‍ താരമായും സ്നിഷ തെരഞ്ഞെടുക്കപ്പെട്ടു. ഫാഷന്‍ ഡിസൈനിംഗ് കോഴ്സ് പഠിച്ച സ്നിഷയ്ക്ക് അഭിനയത്തിനിടെയാണ് പഠനം മുന്നോട്ടു കൊണ്ടുപോയതും പരീക്ഷ എഴുതിയതും. അതിനു ശേഷം നാട്ടില്‍ ഒരു ഷോപ്പും ഇട്ടു. ആദി എന്ന പത്രപ്രവര്‍ത്തകന്റെ പ്രണയവും, പ്രണയസാക്ഷാത്ക്കാരവും, അറിയാതെ കാട്ടിലകപ്പെട്ട് നടക്കുന്ന വിവാഹവുമെല്ലാമായിരുന്നു നീലക്കുയില്‍ പരമ്പരയുടെ ഇതിവൃത്തം. ആദിത്യന്‍ അബദ്ധത്തില്‍ വിവാഹം കഴിക്കുന്ന കസ്തൂരി എന്ന വനമകള്‍ ഡോക്ടറാകുന്നിടത്തായിരുന്നു പരമ്പര അവസാനിച്ചത്. 

അതിനു ശേഷം കാര്‍ത്തിക ദീപം എന്ന പരമ്പരയിലേക്കാണ് സ്‌നിഷ എത്തിയത്. വിവേക് ഗോപനുള്‍പ്പടെ വന്‍ താരനിര അണിനിരന്ന പരമ്പരയിലെ കാര്‍ത്തികയുടെ വേഷവും ശ്രദ്ധ നേടിയിരുന്നു. പിന്നാലെ സീത രാമം എന്നൊരു പരമ്പരയുമായും എത്തി. അതിലും വിവേക് ഗോപനാണ് നായകനായി എത്തിയത്. വെറും മൂന്നു മാസങ്ങള്‍ മാത്രം നീണ്ടു നിന്നതായിരുന്നു ഈ പരമ്പര. അതിനു ശേഷമാണ് സീ കേരളത്തിലെ സുഭദ്രം എന്ന പരമ്പരയിലേക്ക് സ്നിഷ എത്തിയത്.

സ്നിഷയ അടക്കം കുറച്ചു താരങ്ങള്‍ ഒഴിച്ചാല്‍ ജയ് ധനുഷ്, വിഷ്ണു അടക്കമുള്ള നിരവധി പുതുമുഖ താരങ്ങള്‍ പ്രധാന വേഷങ്ങളിലെത്തിയ ഈ പരമ്പര വെറും ഏഴു മാസത്തോളം മാത്രമെ നീണ്ടുനിന്നുള്ളൂ. സാധാരണ പരമ്പരകള്‍ ഒന്നും രണ്ടും മൂന്നും വര്‍ഷത്തിലധികം നീളുമ്പോഴാണ് ഒരു ചെറിയ കഥ വ്യത്യസ്തമായ ശൈലിയില്‍ അവതരിപ്പിച്ച് മനോഹരമായ ക്ലൈമാക്‌സ് നല്‍കി അവസാനിപ്പിച്ചത്. ഇപ്പോഴും അതില്‍ അഭിനയിച്ച താരങ്ങളോട് പരമ്പരയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. പരമ്പരയിലെ ഭൂരിഭാഗം താരങ്ങളും പുതുമുഖങ്ങളായിരുന്നു എന്നതാണ് പരമ്പരയുടെ മറ്റൊരു പ്രത്യേകത.

Snisha Chandran television

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES