Latest News

ക്ഷേത്ര മുറ്റത്ത് വച്ച് ദിയയെ താലി ചാര്‍ത്തി അശ്വിന്‍; കാത്ത് സൂക്ഷിച്ച രഹസ്യം പരസ്യമാക്കി താരങ്ങള്‍; ഔദ്യോഗിക താലിചാര്‍ത്തല്‍ പുറത്ത് വിട്ട് ദിയ; ഇരുവരും ഭാര്യഭര്‍ത്താക്കന്മാരാകാന്‍ തീരുമാനിച്ചത് കഴിഞ്ഞ വര്‍ഷം

Malayalilife
ക്ഷേത്ര മുറ്റത്ത് വച്ച് ദിയയെ താലി ചാര്‍ത്തി അശ്വിന്‍; കാത്ത് സൂക്ഷിച്ച രഹസ്യം പരസ്യമാക്കി താരങ്ങള്‍; ഔദ്യോഗിക താലിചാര്‍ത്തല്‍ പുറത്ത് വിട്ട് ദിയ; ഇരുവരും ഭാര്യഭര്‍ത്താക്കന്മാരാകാന്‍ തീരുമാനിച്ചത് കഴിഞ്ഞ വര്‍ഷം

നടന്‍ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയെന്ന ഓസിയുടെ വിവാഹം ഏറ്റവും അധികം ആളുകള്‍ ചര്‍ച്ച ചെയ്ത വിവാഹങ്ങളില്‍ ഒന്നായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ തന്നെ വിശേഷങ്ങളൊക്കെ പുറം ലോകത്തേക്ക് എത്താറുണ്ടെന്നതാണ് ഇതിന് കാരണം.

സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ദിയയുടെ വിവാഹം. പിന്നാലെ വിവാഹത്തിന്റെ വിശേഷങ്ങളൊരൊന്നായും ദിയയടക്കം കുടുംബത്തിലെ എല്ലാവരും തങ്ങളുടെ ചാനല്‍ വഴി പങ്ക് വച്ചെത്തി. ഇപ്പോളിതാ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ താനും അശ്വിനും വളരെ രഹസ്യമാക്കി വെച്ചിരുന്ന ഒരു സ്‌ക്രീട്ട് ആദ്യമായി ആരാധകര്‍ക്ക് മുമ്പില്‍ ദിയ പൊട്ടിച്ചു. ദിയയുടെ ഓഫീഷ്യല്‍ താലികെട്ട് ചടങ്ങാണ് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ നടന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഇരുവരും ഭാര്യ ഭര്‍ത്താക്കന്മാരായി ജീവിച്ച് തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു ക്ഷേത്രത്തില്‍ വെച്ച് അശ്വിന്‍ തന്നെ താലികെട്ടി സിന്ദൂരം അണിയിക്കുന്ന വീഡിയോ ദിയ പങ്കിട്ടു.

ഞങ്ങളുെട ചെറിയൊരു സ്‌ക്രീട്ട് എന്ന് പറഞ്ഞാണ് രഹസ്യ വിവാഹത്തിന്റെ വീഡിയോ ദിയ പുറത്ത് വിട്ടത്. എന്ത് സംഭവിച്ചാലും ഒരുമിച്ച് നില്‍ക്കുമെന്ന് ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം പരസ്പരം വാക്ക് നല്‍കിയിരുന്നു. ഇതായിരുന്നു ലോകം അറിയാത്ത ഞങ്ങളുടെ രഹസ്യമെന്നും വീഡിയോയില്‍ ദിയ കുറിച്ചു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളായ അഞ്ജലിയും അഭിയും മാത്രമാണ് ആ രഹസ്യ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍.

അതേസമയം വീഡിയോ വൈറലായതോടെ ദിയയുടെ പഴയൊരു ബാംഗ്ലൂര്‍ വ്‌ലോഗില്‍ ദിയ മംഗളസൂത്ര ധരിച്ചിരുന്നത് ശ്രദ്ധിച്ചിരുന്നുവെന്നും കമന്റുകളുണ്ട്. രഹസ്യ വിവാഹം കഴിഞ്ഞതിന്റെ ബലത്തിലാകും ഇരുവരും ദുബായിലേക്ക് അടക്കം കപ്പിള്‍ ട്രിപ്പ് നടത്തിയതെന്നും ആരാധകര്‍ കുറിച്ചു.

രണ്ട് വര്‍ഷത്തോളമായി സുഹൃത്തായ അശ്വിന്‍ ഗണേഷുമായി ദിയ കൃഷ്ണ പ്രണയത്തിലായിരുന്നു. സോഫ്‌റ്റ്വെയര്‍ ഡെവലപ്പറായ അശ്വിന്‍ സിനിമാ സ്‌റ്റൈലില്‍ ആഢംബര ഹോട്ടലില്‍ വെച്ച് ദിയയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. അന്ന് മുതല്‍ ഇരുവരുടെയും ആരാധകര്‍ കാത്തിരിക്കുകയായിരുന്നു വിവാഹം കാണാന്‍. അങ്ങനെ അതും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് നടന്നു. അധികം പേരെയൊന്നും വിളിച്ച് കൂട്ടാതെ ഒരു ഇന്റിമേറ്റ് വെഡ്ഡിങായിരുന്നു ദിയയും അശ്വിനും ഒരുക്കിയിരുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Diya Krishna (@_diyakrishna_)

Read more topics: # ദിയ കൃഷ്ണ
diya krishna revealed the secret

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES