നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്ത് ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ഹലോ മമ്മി. ഹൊറര്‍ ഫാന്റസി കോമഡി ചിത്രമാണ് ഹാലോ മമ്മി. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടി ഐശ്വര്യ ലക്ഷ്മി പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സോഷ്യല്‍മീഡിയയില്‍ സജീവമായ താരം അടുത്തിടെ ഈ വര്‍ഷം ഇതുവരെ കടന്നുവന്ന നല്ലതും ചീത്തയുമായ സാഹചര്യങ്ങളില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കിട്ടിരുന്നു. അതില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചിത്രവും പൊട്ടിക്കരയുന്ന ഫോട്ടോയുമുണ്ടായിരുന്നു. ഇപ്പോഴിതാ ആ ഫോട്ടോകള്‍ക്ക് പിന്നിലെ സാഹചര്യം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.
എനിക്ക് വല്ലാത്ത മൈഗ്രെയ്‌നുണ്ട്. ഈ വര്‍ഷം ന്യൂ ഇയര്‍ ദിവസം ഞാന്‍ മൈ?ഗ്രെയ്ന്‍ കൂടി ആശുപത്രിയിലായിരുന്നു. പക്ഷെ അന്നേ ദിവസം ആശുപത്രിയില്‍ പോകാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു.
കാരണം ഒന്നാം തിയ്യതി ആരെങ്കിലും വരികയാണെങ്കില്‍ ഇത് തലേദിവസം പാര്‍ട്ടി ചെയ്തത് കൂടി പോയതുകൊണ്ട് അസുഖം വന്നയാളാണെന്ന ചിന്ത എല്ലാവര്‍ക്കും വരും. ഹൗസ് സര്‍ജന്‍സി ചെയ്തിരുന്ന സമയത്ത് അങ്ങനെ ആളുകള്‍ ചിന്തിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ ഞാന്‍ പബ്ലിക്ക് ഫി?ഗറായതുകൊണ്ട് ഒന്നാം തിയ്യതി ഞാനും ആശുപത്രിയില്‍ പോയാല്‍ അവിടെയുള്ള ഡോക്ടേഴ്‌സും ഇങ്ങനെ വിചാരിക്കുമോയെന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു.
ഇതൊക്കെയാണല്ലോ നമ്മുടെ പേടി. ഞാന്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ ന്യൂ ഇയര്‍ സെലിബ്രേഷനുണ്ടായിരുന്നു. അവര്‍ ലൗഡ് സ്പീക്കര്‍ വെച്ചിരുന്നു. ഒരു പരിപാടിയുമില്ലാതെ ഞാന്‍ ഒറ്റയ്ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ ഇരിക്കുകയാണ്. ലൗഡ് സ്പീക്കര്‍ സൗണ്ട് ട്രി?ഗറായപ്പോള്‍ എനിക്ക് മൈ?ഗ്രെയ്ന്‍ വന്നു. പണ്ട് മുതല്‍ മൈഗ്രെയ്‌നുണ്ട്. 2023ല്‍ കൂടി.
മെഡിറ്റേഷന്‍ പഠിക്കാന്‍ പോയിട്ടും അവിടെ ഇരിക്കാന്‍ പറ്റുന്നില്ലായിരുന്നു. ലൗഡ് സ്പീക്കര്‍ അവിടെയും ഉണ്ടായിരുന്നു. മൈഗ്രെയ്ന്‍ കൂടിയശേഷം എല്ലാ ദിവസവും ഇഞ്ചക്ഷന്‍ എടുക്കേണ്ട അവസ്ഥയില്‍ എത്തി. ഡിസംബര്‍ 31ന് മൈ?ഗ്രെയ്ന്‍ വന്ന് തുടങ്ങിയപ്പോള്‍ തന്നെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ പോകാന്‍ എന്നെ ഉപദേശിച്ചിരുന്നു. ഡോക്ടമാരും മറ്റ് സ്റ്റാഫും എന്ത് ചിന്തിക്കുമെന്ന് കരുതി ഞാന്‍ പോകാന്‍ തയ്യാറായില്ല.
പക്ഷെ ഒന്നാം തിയ്യതി കൂടി. ഓമിറ്റിങ്ങ് അടക്കം എല്ലാമുണ്ടായിരുന്നു. അവസാനം ആശുപത്രിയില്‍ പോയി അവിടെ എട്ട് മണിക്കൂറോളം കിടന്നു. അവിടെ എനിക്കൊപ്പം പഠിച്ച കുട്ടി കാഷ്യാലിറ്റിയില്‍ ഡോക്ടറായിരുന്നു. അവള്‍ എടുത്ത ഫോട്ടോയാണ് അന്ന് ഞാന്‍ പോസ്റ്റ് ചെയ്ത ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ.സ്‌ട്രെസ്, പേഴ്‌സണല്‍ ലൈഫില പ്രശ്‌നങ്ങള്‍ എല്ലാമായിരുന്നു മൈ?ഗ്രെയ്‌ന് പിന്നിലെ കാരണം എന്നാണ് ഐശ്വര്യ പറഞ്ഞത്.
'മഞ്ഞ കളര്‍ എനിക്ക് കുറേക്കാലം ഇഷ്ടമല്ലായിരുന്നു. ആ നിറത്തോട് എനിക്ക് ദേഷ്യമായിരുന്നു. ചെറിയപ്രായത്തില്‍ ഗുരുവായൂര്‍ അമ്പലത്തില്‍വെച്ച് എനിക്ക് ഒരു മോശം അനുഭവമുണ്ടായപ്പോള്‍ ഞാന്‍ ധരിച്ചിരുന്നത് സിപ്പറുള്ള ഒരു മെറൂണ്‍കളര്‍ ഷര്‍ട്ടും സ്ട്രോബറികളുടെ ചിത്രങ്ങളുള്ള ഒരു മഞ്ഞ പാവാടയുമായിരുന്നു...ഏഴാംക്ലാസിലോ എട്ടാംക്ലാസിലോ പഠിക്കുന്ന പ്രായമാണെനിക്ക്. അത്തരം സംഭവങ്ങളെ ഞാന്‍ അതിജീവിച്ചു. പക്ഷേ, അന്ന് എന്റെ കുഞ്ഞുമനസ്സിലുണ്ടായ കാര്യങ്ങള്‍ ഇന്നും അതുപോലെതന്നെയുണ്ട്. അതുകൊണ്ടുതന്നെ കുറേ കാലത്തേക്ക് എനിക്ക് മഞ്ഞ കളര്‍ ഇഷ്ടമല്ലായിരുന്നു. പിന്നീട് ഈ സംഭവം എനിക്ക് ഒന്നുമല്ല എന്ന് ഞാന്‍ തീരുമാനിച്ച ഒരു സമയത്താണ് മഞ്ഞ കളര്‍ വസ്ത്രങ്ങളിടാന്‍ തുടങ്ങിയത്. ഈ സംഭവം ഞാന്‍ ഗാര്‍ഗിയുടെ സംവിധായകനായ ഗൗതം രാമചന്ദ്രനോട് പറഞ്ഞിരുന്നു. സിനിമയിലെ ആ കഥാപാത്രത്തിന്‌പേര് അങ്ങനെ തന്നെ വെക്കണമെന്ന എന്റെ ആഗ്രഹവും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അങ്ങനെ തന്നെ ചെയ്തു, ഐശ്വര്യ കൂട്ടിച്ചേര്‍ത്തു...
മായാനദിയും വരത്തനും കഴിഞ്ഞ ശേഷം കുറച്ച് കൂടി നല്ല റോളുകള്‍ക്കായി കാത്തിരുന്നു. കുറച്ച് നാള്‍ വളരെ ഇന്റന്‍സായ കഥാപാത്രങ്ങളോട് ആയിരുന്നു താല്‍പര്യമെന്നും എന്നാല്‍ അത്തരം സിനിമകള്‍ താനെന്ന പ്രേക്ഷക കാണാറില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് അത്തരം സിനിമകള്‍ അധികം ചെയ്യണ്ട എന്ന് തീരുമാനിച്ചതെന്ന് ഐശ്വര്യ പറയുന്നു. വളരെ ലൈറ്റ് ആയിട്ടുള്ള സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നാണ് നടി പറയുന്നു