Latest News

ബ്രൈഡല്‍ ഷവറിന് പിന്നാലെ മെഹന്ദിയിട്ട് അണിഞ്ഞൊരുങ്ങി അഹാനയും സഹോദരിമാരും; വളരെ പ്രധാനപ്പെട്ട ഒരാള്‍ വിവാഹിതയാകുന്നതിനാല്‍ 10 വര്‍ഷത്തിന് ശേഷം മെഹന്തി ഇട്ടെന്ന പോസ്റ്റുമായി അഹാന; വിവാഹത്തിനൊരുങ്ങി കൃഷ്ണകുമാറിന്റെ കുടുംബം

Malayalilife
ബ്രൈഡല്‍ ഷവറിന് പിന്നാലെ മെഹന്ദിയിട്ട് അണിഞ്ഞൊരുങ്ങി അഹാനയും സഹോദരിമാരും; വളരെ പ്രധാനപ്പെട്ട ഒരാള്‍ വിവാഹിതയാകുന്നതിനാല്‍ 10 വര്‍ഷത്തിന് ശേഷം മെഹന്തി ഇട്ടെന്ന പോസ്റ്റുമായി അഹാന; വിവാഹത്തിനൊരുങ്ങി കൃഷ്ണകുമാറിന്റെ കുടുംബം

നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണ കുമാറിന്റെ വീട്ടില്‍ വിവാഹമേളത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇളയ മകള്‍ ദിയ കൃഷ്ണയുടെ വിവാഹം സെപ്റ്റംബര്‍ ആദ്യ വാരം ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും വിവാഹ ദിവസം എന്നാണെന്ന് ഇതുവരെയും താര കുടുംബത്തിലെ ആരും പുറത്ത് വിട്ടിട്ടില്ല.എന്നാല്‍ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലൂടെയുമായി കുടുംബത്തിലെല്ലാവരും സജീവമായതിനാല്‍ വിശേഷങ്ങളൊരൊന്നായി പുറത്ത് വരുന്നുമുണ്ട്. വിവാഹത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളും ചടങ്ങുകളുമെല്ലാം നടന്ന് വരുന്ന സൂചനകളാണ് കുടുംബത്തിന്റെ പോസ്റ്റുകളില്‍ വ്യക്തമാകുന്നത്.

ദിയയുടെ മെഹന്ദി ചടങ്ങിന്റെ വിശേഷം പങ്കിട്ടിരിക്കുകയാണ് അഹാന. 10 വര്‍ഷത്തിന് ശേഷമാണ് ഞാന്‍ കൈയ്യില്‍ മെഹന്ദി ഇടുന്നത്. അതെനിക്ക് ഏറെ പ്രിയപ്പെട്ടൊരാളുടെ വിവാഹത്തിന് വേണ്ടി കൂടിയാണെന്നായിരുന്നു അഹാന കുറിച്ചത്. ആ ക്യാപ്ഷനിലുണ്ട് ദിയയോടുള്ള സ്നേഹം. ഡിസൈനും കൊള്ളാം, ആ ക്യാപ്ഷനും സൂപ്പര്‍. ഇത് കാണുമ്പോള്‍ തന്നെ സന്തോഷം തോന്നുന്നു എന്നുമായിരുന്നു ചിത്രങ്ങള്‍ക്ക് താഴെയുള്ള കമന്റുകള്‍. മനോഹരമായ മെഹന്ദി ഡിസൈനാണ് അഹാനയുടെ കൈയ്യിലേത് എന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്.അമ്മ സിന്ധു കൃഷ്ണയും മെഹന്തി ഇട്ട ചിത്രങ്ങളും വീഡിയോയും അഹാന പങ്കുവച്ചിട്ടുണ്ട്.

വിവാഹം തികച്ചും സ്വകാര്യമാക്കി വെച്ചിരിക്കുകയാണ് ദിയയും അശ്വിനും. വിശേഷങ്ങളെല്ലാം ഞങ്ങള്‍ തന്നെ പുറത്തുവിടും. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും ദിയ വ്യക്തമാക്കിയിരുന്നു.അഹാനയും ഇഷാനിയും ചേര്‍ന്ന് ഒരുക്കിയ ബ്രെഡല്‍ ഷവര്‍ പാര്‍ട്ടി കഴിഞ്ഞ ആഴ്ചയായിരുന്നു.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

Read more topics: # ദിയ കൃഷ്ണ
mehandi for diya krishna wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES