Latest News

ബിനാ കുമ്പളങ്ങി ഗുരുതര രോഗത്തിന്റെ പിടിയില്‍;എല്ലാം അറിഞ്ഞു വന്നപ്പോള്‍ വൈകി;ചേച്ചിക്ക് ഇപ്പോള്‍ താങ്ങാവുന്നത് അമ്മ സംഘടന;മൂന്ന് ആര്‍ട്ടിസ്റ്റുകള്‍ വിവിധ ആശുപത്രികളില്‍ ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോകുന്നു; നടി സീമാ ജി നായരുടെ കുറിപ്പ് 

Malayalilife
ബിനാ കുമ്പളങ്ങി ഗുരുതര രോഗത്തിന്റെ പിടിയില്‍;എല്ലാം അറിഞ്ഞു വന്നപ്പോള്‍ വൈകി;ചേച്ചിക്ക് ഇപ്പോള്‍ താങ്ങാവുന്നത് അമ്മ സംഘടന;മൂന്ന് ആര്‍ട്ടിസ്റ്റുകള്‍ വിവിധ ആശുപത്രികളില്‍ ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോകുന്നു; നടി സീമാ ജി നായരുടെ കുറിപ്പ് 

നിയത്തിയുടെയും ഭര്‍ത്താവിന്റെയും ഉപദ്രവം മൂലം വീട് വിട്ടിറങ്ങിയ ബീന കുമ്പളങ്ങിയെ നടി സീമ ജി നായര്‍ ഇടപെട്ട് ജനസേവ കേന്ദ്രത്തിലേക്ക് മാറ്റിയതടക്കം വാര്‍ത്തകളില്‍ ഏറെ പ്രാധാന്യം നേടിയതാണ്.ഇപ്പോളിതാ നടി 
നടി ബീന കുമ്പളങ്ങി ഗുരുതരമായ രോഗത്തിന്റെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞുവെന്ന് നടി സീമ ജി നായര്‍ കുറിച്ചു. എല്ലാം അറിഞ്ഞു വന്നപ്പോള്‍ വൈകി പോയിരുന്നെന്നും 'അമ്മ സംഘടനയാണ് ഇതുവരെയുള്ള ചികിത്സ ചെലവ് വഹിക്കുന്നതും സീമ കുറിച്ചു. ബീന കുമ്പളങ്ങിക്ക് പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സീമ ഇക്കാര്യം പറഞ്ഞത്.

സീമ ജി നായരുടെ കുറിപ്പ് ഇങ്ങനെ:

നമസ്‌ക്കാരം .ഇന്നലെ (16th)..ബീന കുമ്പളങ്ങിയുടെ പിറന്നാള്‍ ആയിരുന്നു ..ഇന്നലെ ഒരു വിഷ് ഇടാന്‍ പറ്റാഞ്ഞത് ..മിനിങ്ങാന്നുണ്ടായ നാടക വണ്ടി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ..പക്ഷെ ചേച്ചിയെ വീഡിയോ കോളില്‍ വിളിച്ചു വിഷ് അറിയിച്ചിരുന്നു ..ഇപ്പോള്‍ ചേച്ചി ഗുരുതരമായ ഒരു രോഗത്തിന്റെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞു ..എല്ലാം അറിഞ്ഞു വന്നപ്പോള്‍ വൈകി പോയിരുന്നു ..ഈ വൈകിയ വേളയില്‍ ചേച്ചിക്ക് താങ്ങാവുന്നത് 'അമ്മ എന്ന സംഘടനയാണ് ..ഇതുവരെയുള്ള ചികിത്സ ചെലവ് വഹിക്കുന്നതും 'അമ്മ സംഘടടനയാണ് ..സത്യത്തില്‍ ഇങ്ങനെ ഒരു സംഘടനഇല്ലായിരുന്നുവെങ്കില്‍ എന്ത് ചെയ്‌തേനേ ..എത്രയോ പേര്‍ക്ക് താങ്ങായി 'അമ്മ നില്‍ക്കുന്നു ..

ഇപ്പോള്‍ മൂന്ന് ആര്‍ട്ടിസ്റ്റുകള്‍ ആണ് വിവിധ ആശുപത്രികളില്‍ ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോകുന്നത് ..ഇതൊക്കെ ആര്‍ക്കറിയണം ..എന്തേലും ഒരു പ്രശ്‌നം വരുമ്പോള്‍ ..അതിന്റെ ഉത്തരവാദിത്തം മുഴുവനും അമ്മക്കാണ് ..സത്യത്തില്‍ മനസ്സ് മടുത്തുപോയിരുന്നു ..എത്രയോ പേര്‍ക്ക് അന്നവും ,മരുന്നും ,കൊടുക്കുന്നു ..അവരെ സംരക്ഷിക്കുന്നു ..തലചായ്ക്കാന്‍ ഒരിടം നല്‍കുന്നു ..കല്ലെറിയണം അതാണ് എല്ലാര്‍ക്കും ഇഷ്ട്ടം ..വാളെടുക്കുന്നവര്‍ എല്ലാം വെളിച്ചപ്പാടാണ് ..ഒരു സ്ഥാപനത്തിനെ നശിപ്പിക്കാന്‍ എളുപ്പമാണ് ..എത്രയോ പേരുടെ ചോരയും ,വിയര്‍പ്പും ,അധ്വാനവും ആണത് ..പ്രസഗിചവര്‍ ആരും ഒരു നേരത്തെ മരുന്ന് മേടിച്ചുകൊടുക്കാന്‍ മുന്നില്‍ ഇല്ല ..അതിനും 'അമ്മ വേണം ..നശിപ്പിക്കാന്‍ ശ്രമിച്ചവരുടെ മുന്നില്‍ ഈ പ്രസ്ഥാനം ഉയിര്‍ത്തു എഴുന്നേല്‍ക്കണം ..എഴുന്നേറ്റെ മതിയാവു ..ചേച്ചി വൈകിയെങ്കിലും ഈ പേജിലൂടെ ഒരു പിറന്നാള്‍ ആശംസകള്‍.

ആശ്രയിക്കാനാരുമില്ലാത്ത ബീന കുമ്പളങ്ങിക്ക് താര സംഘടനയായ അമ്മ വീട് വെച്ച് നല്‍കിയിരുന്നു. എന്നാല്‍ ഈ വീട് ബന്ധുക്കള്‍ കൈക്കലാക്കുകയായിരുന്നു, നടി സീമ ജി നായര്‍ ഇടപെട്ടാണ് ബീന കുമ്പളങ്ങിയെ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റിയത്. പിന്നീട് പൊലീസ് ഇടപെട്ട് വീട് തിരിച്ചെടുത്തു.

അഭിനയിച്ചത് ചെറിയ വേഷങ്ങളാണെങ്കിലും മലയാള സിനിമയില്‍ ശ്രദ്ധനേടിയ നടിയാണ് ബീന കുമ്പളങ്ങി.കല്യാണരാമന്‍, ചതിക്കാത്ത ചന്തു തുടങ്ങിയ സിനിമകളില്‍ ബീന കുമ്പളങ്ങി ചെയ്ത വേഷം പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നു.

seema g nair about beena kumbalangis

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക