Latest News

സൗഭാഗ്യ അര്‍ജ്ജുന്‍ വിവാഹം ഫെബ്രുവരി 20ന്; പ്രണയനിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്ക് വച്ച് സൗഭാഗ്യ; വൈറലാകുന്ന ചിത്രങ്ങള്‍ കാണാം

Malayalilife
topbanner
സൗഭാഗ്യ അര്‍ജ്ജുന്‍ വിവാഹം ഫെബ്രുവരി 20ന്; പ്രണയനിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്ക് വച്ച് സൗഭാഗ്യ; വൈറലാകുന്ന ചിത്രങ്ങള്‍ കാണാം

ബ്‌സ്മാഷ് വീഡിയോയിലൂടെയും ടിക്ടോക്കിലൂടെയും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരം സൗഭാഗ്യ വെങ്കിടേഷും സഹതാരവും കാമുകനും കീടിയായ അര്‍ജ്ജുനുമായുള്ള വിവാഹം ഫെബ്രുവരി 20 ന്. ഇരുവരും വിവാഹിതരാകുന്നു എന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പേ സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരുന്നു.  കഴിഞ്ഞദിവസം ഇരുവരുടെയും വിവാഹനിശ്ചയവും നടന്നിരുന്നു. ഇപ്പോഴിതാ, രണ്ടുപേരും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവച്ചാണ് വിവാഹതീയതി പുറത്ത് വിട്ടത്.

വരന്‍ അര്‍ജുനൊപ്പം പ്രണയാര്‍ദ്രമായി നില്‍ക്കുന്ന ഫോട്ടോയാണ് സൗഭാഗ്യ പങ്ക് വച്ചത്. നിരവധി ലൈക്കും കമന്റും ഇതിനോടകം ലഭിച്ചു കഴിഞ്ഞിരുന്നു.അതോടൊപ്പം താരം വിവാഹദിവസം കൂടി പ്രേക്ഷകരുമായി പങ്കിടുകയാണ്.ഫെബ്രുവരി 20 ആണ് വിവാഹദിവസം എന്ന് നിശ്ചയിരിക്കുന്നത്.എക്‌സൈറ്റഡ് എന്ന് പറഞ്ഞാണ് ഫെബ്രുവരി 20 പോസ്റ്റില്‍ ഉള്‍കൊള്ളിക്കുന്നത്.ഫേസ്ബുക്കിലൂടെയാണ് സൗഭാഗ്യ ഇക്കാര്യം വെളിപ്പെടുത്തുന്നത്

വിവാഹത്തോട് അനുബന്ധിച്ച് എടുത്ത് ഫോട്ടോഷൂട്ടില്‍ ഇരുവരും തിളങ്ങിയിരിക്കുകയാണ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു.അഞ്ചാം ക്ലാസ് തൊട്ടുള്ള പരിചയമാണ് അര്‍ജുനോട്. താനാണ് പ്രണയം തുറന്നു പറഞ്ഞതെന്നും സൗഭാഗ്യ വ്യക്തമാക്കി. മാത്രമല്ല പേരു പോലെ തന്നെ അര്‍ജുന്‍ വളരെ ബോള്‍ഡായ വ്യക്തിയും ഉറച്ച തീരുമാനം ഉള്ള ആളാണെന്നും അതുകൊണ്ട് തന്നെ ജീവിതത്തില്‍ താന്‍ തിരഞ്ഞെടുത്ത വളരെ നല്ല ചോയിസ് ആണെന്നും സൗഭാഗ്യ മനസ്സു തുറന്നിരുന്നു. 

അര്‍ജുനും സൗഭാഗ്യയും പത്തു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളാണ്. താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സൗഭാഗ്യയുമായി സൗഹൃദത്തിലാവുകയായിരുന്നു. ടാറ്റൂ ആര്‍ട്ടിസ്റ്റ് കൂടിയായ അര്‍ജുനും സൗഭാഗ്യയും ചേര്‍ന്ന് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ തന്റെ പ്രതിശ്രുതവധുവിനൊപ്പം തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്‌കൂള്‍ നടത്തി വരുന്നു. 

 

arjun and soubhagya wedding date

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES