നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ സിനിമ രംഗത്തേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. പക്ഷേ ടൊവിനോ തോമസിനൊപ്പം തകര്‍ത്തഭിനയിച്ച മായാനദിയാണ് നടിയെ മലയാളി മനസിലേക്ക് അടുപ്പിച്ചത്. ഐശ്വര്യ ഇപ്പോള്‍ മലയാളവും കടന്ന് തെലുങ്കിലും തമിഴിലുമെല്ലം സ്വന്തമായൊരു ഇടം കണ്ടെത്തിക്കഴിഞ്ഞു്. മായാനദിക്ക് ശേഷം വരത്തന്, കുമാരി പോലുള്ള നിരവധി ഹിറ്റ് സിനിമകളിലൂടെ ഭാഗമായി മാറാനും ഐശ്വര്യയ്ക്ക് സാധിച്ചു. തമിഴില്‍ കാട്ടാ ഗുസ്തിയും പൊന്നിയന്‍ സെല്‍വനുമാണ് ഭാഗ്യനായികയുടെ പരിവേഷം നേടിക്കൊടുത്തത്.
ഇപ്പോഴിതാ തന്റെ യാത്രകള്‍ക്കായി പുത്തനൊരു വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.കേരളത്തിലെ ആദ്യത്തെ 2024 മോഡല്‍ റേഞ്ച് റോവര്‍ ഇവോക്ക് ലക്ഷ്വറി എസ്യുവി സ്വന്തമാക്കിയിരിക്കുകയാണ് നടി. 67.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന റോവര്‍ റേഞ്ച് റോവര്‍ ഇവോക്കിന്റെ കൊച്ചിയില്‍ ഓണ്‍റോഡ് വില ഏകദേശം 86.64 ലക്ഷം രൂപയാണ്. രജിസ്ട്രേഷന് ഏതാണ്ട് 15 ലക്ഷത്തിലധികം രൂപയും ഇന്‍ഷുറന്‍സിനായി 2.85 ലക്ഷം രൂപയും അടക്കേണ്ടി വരും.
ഒരു മെഴ്സിഡീസ് ജി.എല്‍.സി.220ഡി സ്വന്തമായുണ്ട് ഐശ്വര്യ ലക്ഷ്മിയ്ക്ക്. അതിനു പുറമെയാണ് ഇപ്പോള്‍ ആഡംബര എസ്.യു.വിയായ ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ ഇവോക് താരം സ്വന്തമാക്കിയിരിക്കുന്നത്. ട്രൈബേക്ക ബ്ലൂ നിറത്തിലുള്ള വാഹനമാണ് ഐശ്വര്യ തിരഞ്ഞെടുത്തിരിക്കുന്നത്. കൊച്ചിയിലെ ഷോറൂമില്‍ നിന്നാണ് ഐശ്വര്യ കാര്‍ വാങ്ങിയത്.