Latest News

ഉദ്ഘാടനചടങ്ങില്‍ അതീവ ഗ്ലാമറാസായി വീണ്ടും എത്തി ഐശ്വര്യ ലക്ഷ്മി;  നിലവിളക്ക് കൊളുത്തുമ്പോള്‍ ധരിക്കുന്ന വേഷമാണോ ഇത്, പവിത്രത കളഞ്ഞുവെന്ന് നടിക്കെതിരെ രുക്ഷ വിമര്‍ശനം; വെസ്റ്റേണ്‍ ഔട്ട്ഫിറ്റിലെത്തിയ നടിക്കെതിരെ വസ്ത്രത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം

Malayalilife
ഉദ്ഘാടനചടങ്ങില്‍ അതീവ ഗ്ലാമറാസായി വീണ്ടും എത്തി ഐശ്വര്യ ലക്ഷ്മി;  നിലവിളക്ക് കൊളുത്തുമ്പോള്‍ ധരിക്കുന്ന വേഷമാണോ ഇത്, പവിത്രത കളഞ്ഞുവെന്ന് നടിക്കെതിരെ രുക്ഷ വിമര്‍ശനം; വെസ്റ്റേണ്‍ ഔട്ട്ഫിറ്റിലെത്തിയ നടിക്കെതിരെ വസ്ത്രത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം

ഗ്ലാമര്‍ വേഷമണിഞ്ഞ് പൊതുവേദിയിലെത്തിയ നടി ഐശ്വര്യ ലക്ഷ്മിക്കെതിരെ വീണ്ടും സെബര്‍ ആക്രമണം. കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയില്‍ നിന്നുള്ള ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഗ്ലാമറസ് ലുക്കിലുള്ള ഐശ്വര്യയുടെ ലുക്കിന് ആരാധകര്‍ കയ്യടിക്കുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് നടന്നൊരു ഉദ്ഘാടനത്തിനെത്തിയതായിരുന്നു ഐശ്വര്യ ലക്ഷ്മി. വൈറ്റ് ഗൗണ്‍ ആയിരുന്നു താരം ധരിച്ചിരുന്നത്. ഭംഗി കൂട്ടാന്‍ മിനിമലായ ആഭരണങ്ങളും. ഐശ്വര്യയുടെ ഗ്ലാമര്‍ ലുക്ക് ആരാധകര്‍ ഏറ്റെടുക്കുമ്പോള്‍ മറ്റ് ചിലര്‍ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ത്തുന്നുണ്ട്. ഐശ്വര്യയുടെ ഡ്രസിന്റെ നെക്ക് ആണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.

'സിനിമയില്‍ അവസരം കുറഞ്ഞു, അതുകൊണ്ടാണ് ഇങ്ങനെയുള്ള വസ്ത്രം ധരിച്ച് ഇറങ്ങിയത്. നാണമാവുന്നില്ലേ? ലജ്ജാകരം, ഇവരെ കണ്ടാണ് പെണ്‍പിള്ളേരൊക്കെ ഇങ്ങനെയുള്ള ഡ്രസ് കോപ്പിയടിക്കുന്നത്, ഇങ്ങനെ കാണിച്ചാലേ അവസരം കിട്ടുകയുള്ളോ, കഷ്ടം. അറിവും വിവരവും ഉള്ള കുട്ടികള്‍ ഇങ്ങനെ കാണിക്കുന്നത് എന്തിനാ? മോഡേണ്‍ ഡ്രസ് മാന്യമായി ഇട്ടാലും സുന്ദരി ആണല്ലോ. ഇത് അല്‍പ്പം കടന്നുപോയി' എന്നൊക്കെയാണ് വിമര്‍ശനങ്ങള്‍.

മുമ്പും വസ്ത്രധാരണത്തിന്റെ പേരില്‍ ഐശ്വര്യയ്ക്ക് ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് മഞ്ഞ നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ സ്ലീവ്ലെസ് വസ്ത്രം ധരിച്ചെത്തിയതിനായിരുന്നു വിമര്‍ശനം. അതേസമയം ഐശ്വര്യ ലക്ഷ്മി സോഷ്യല്‍ മീഡിയയിലില്ല. സൈബര്‍ ഇടങ്ങളിലെ അനാവശ്യ കമന്റുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും താന്‍ വലിയ വില നല്‍കുന്നില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തന്റെ ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഐശ്വര്യ കുറച്ചു നാളുകള്‍ക്ക് മുന്‍പ് നീക്കം ചെയ്തിരുന്നു..

aishwarya lekshmi cyber attack about dress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES