Latest News

നിങ്ങള്‍ക്ക് നിങ്ങളുടെ വിജയം മാത്രം; അതിന് എന്നെ കൊന്നാലും വിഷമമില്ല; മിഥുന്‍ രമേശിനെ പൊളിച്ചടുക്കി ഭാര്യ

Malayalilife
topbanner
   നിങ്ങള്‍ക്ക് നിങ്ങളുടെ വിജയം മാത്രം; അതിന് എന്നെ കൊന്നാലും വിഷമമില്ല; മിഥുന്‍ രമേശിനെ പൊളിച്ചടുക്കി ഭാര്യ

വതാരകന്‍, നടന്‍, ആര്‍ജെ എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് മിഥുന്‍. മിഥുന്‍ മാത്രമല്ല താരത്തിന്റെ ഭാര്യ ലക്ഷ്മിയും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ്. മികച്ചൊരു വ്ളോഗറാണ് ലക്ഷ്മി. ഇന്ന് വ്ളോഗിങ്ങ് മേഖലയില്‍ പലരും സജീവമാണെങ്കലും എല്ലാവര്‍ക്കും മുമ്പേ ഈ മേഖലയിലേക്ക് എത്തിയ ആളാണ് ലക്ഷ്മി. ഒരുപക്ഷേ മലയാളത്തിലെ ആദ്യത്തെ വ്ളോഗറായിരിക്കും ലക്ഷ്മി. താരത്തിന്റെ വീഡിയോകള്‍ക്കെല്ലാം വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. സ്വത സിദ്ധമായ ശൈലിയിലുള്ള ലക്ഷ്മിയുടെ അവതരണം തന്നെയാണ് സിനിമകളിലോ സീരിയലുകളിലോ നിറഞ്ഞിട്ടില്ലെങ്കിലും ഈ താര പത്നിക്ക് ആരാധകര്‍ ഏറെ ഉണ്ടാകാന്‍ കാരണവും. ബഡായി ബംഗ്ലാവില്‍ മിഥുന്‍ ലക്ഷ്മി ജോഡികള്‍ അവതാരകരായി എത്തിയിരുന്നു. 

എന്നാല്‍ വേണ്ടത്ര പ്രേക്ഷക പിന്തുണ അവിടെ നിന്നും പിടിച്ചുപറ്റാന്‍ ഇരുവര്‍ക്കായില്ല. എങ്കിലും ഫ്ളവേഴിസിലെ കോമഡി ഉത്സവത്തിലൂടെ മിഥുനും തന്റെ വ്ളോഗിങ്ങ് പരിപാടിയിലൂടെ ലക്ഷ്മിയും പ്രേക്ഷക മനസ്സുകള്‍ കീഴടക്കി കൊണ്ടേയിരുന്നു. ഇപ്പോള്‍ ക്വറന്റൈന്‍ സമയം ഇരുവരും മകള്‍ തന്‍വിക്കൊപ്പമാണ്. എന്നാല്‍ ഷൂട്ടൊന്നും ഇല്ലാതായതോടെ വെറുതെ ഇരിക്കലല്ല ഇരുവരും. മറിച്ച് മൂവരും ഒന്നിച്ചുള്ള വീഡിയോകള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്് ചെയ്യുകയാണ് പണി. ലക്ഷ്മിയുടെ വീഡിയോയിലും ഫോട്ടോസിലുമെല്ലാം ഇപ്പോള്‍ മിഥുന്‍ കൂടിയുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ച ചിത്രങ്ങള്‍ ഏറെ വൈറലാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇവര്‍ പങ്കുവെച്ച ഒരു പുതിയ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ലക്ഷ്മി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മിഥുനും ലക്ഷ്മിയും മകള്‍ തന്‍വിയുമാണ് വീഡിയോയില്‍ ഉള്ളത്. നിങ്ങള്‍ക്ക് നിങ്ങളുടെ വിജയം മാത്രമേ ഉള്ളൂ. നിങ്ങളുടെ മുന്നേറ്റം മാത്രമേ ഉള്ളൂ. അതിനു എന്നെ കൊന്നാല്‍ പോലും വിഷമം ഇല്ല, എന്ന് ലക്ഷ്മി പറയുമ്പോള്‍ ഞാന്‍ എന്ത് ചെയ്തു എന്ന് മകളോട് ചോദിക്കുന്ന മിഥുനും, ഒപ്പം അച്ഛന് മറുപടി നല്‍കുന്ന മകളും ആണ് വീഡിയോയില്‍ നിറയുന്നത്. ചില നേരത്തെ ഇങ്ങോരുടെ കയ്യിലിരിപ് കാണുമ്പോള്‍ ഇട്ടിട്ടു പോവാന്‍ തോന്നും എന്ന് കുറിച്ചുകൊണ്ടാണ് ലക്ഷ്മി വീഡിയേ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. എന്നാല്‍ ഇന്നത്തെ വീഡിയോയില്‍ മകള്‍ തന്നെയാണ് താരം എന്നാണ് ഒട്ടുമിക്ക ആരാധകരും പറയുന്നത്. ഇതിന് പുറകേ മറ്റ് കമന്റുകളും എത്തുന്നുണ്ട്. ലക്ഷ്മിയുടെ വരവ് കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു ഒരു അടിപൊട്ടുമെന്ന് എന്നാണ് ഒരു ആരാധകന്‍ താരത്തിന്റെ വീഡിയോയ്ക്ക് നല്‍കിയ കമന്റ്.  അതേസമയം മിഥുനെ ഇട്ടിട്ട് പോകാന്‍ തോന്നുന്നു എന്ന ലക്ഷ്മിയുടെ ക്യാപ്ഷന് അതാണ് നല്ലത് പാവം ചേട്ടന്‍ എന്നാണ് മറ്റൊരു ആരാധകന്‍ കുറിച്ചിരിക്കുന്ന കമന്റ്. വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. മൂവരുടെയും അഭിനയം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ എന്നും മിഥുനും ലക്ഷ്മിയുമാണ് തകര്‍ക്കാറുള്ളതെങ്കിലും ഇത്തവണ എല്ലാ ക്രെഡിറ്റും മകള്‍ തന്‍വി കെണ്ടുപോയിരിക്കുകയാണ്.

You only have your success said midhun wife

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES