തന്റെ പേര് വെച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് നടി ഉര്‍വശി .അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് പിന്നാലെയാണ് ശ്രീരാമനെ അധിക്ഷേപിക്കുന്ന തരത്തിള്ള പോസ്റ്ററുകളും വാര്‍ത്തകളും ഉര്‍വശിയുടേതെന്ന പേരില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. രാമനെ ദൈവമായി കരുതുന്നില്ലെന്നും അയോധ്യയിലേത് ബിജിപിയുടെ രാഷ്ട്രീയ രാമനാണെന്നും ഉര്‍വശി പറഞ്ഞെന്ന തരത്തിലായിരുന്നു പ്രചാരണം. ഇതിനെതിരെയാണ് താരം രം?ഗത്തു വന്നിരിക്കുന്നത്.
തന്റെ പേരില്‍ പ്രചരിക്കുന്നത് താന്‍ പറയാത്ത കാര്യങ്ങളാണെന്നും രാഷ്ട്രീയ-വര്‍ഗീയ സ്പര്‍ദ്ധ പുലര്‍ത്തുന്ന വ്യാജ പോസ്റ്റുകളില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഉര്‍വ്വശി പറഞ്ഞു. അഭിനയത്തില്‍ മാത്രമാണ് താന്‍ ശ്രദ്ധിക്കുന്നത്. എല്ലാവരുടെ വിശ്വാസങ്ങളെയും ഒരേപോലെ ഒരേപോലെ മാനിക്കുന്ന, ബഹുമാനിക്കുന്ന ഒരു ഈശ്വരവിശ്വാസി കൂടിയാണ് താനെന്നും ഉര്‍വ്വശി സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചു.
കുറിപ്പ് ഇങ്ങനെ:
പ്രിയ സുഹൃത്തുക്കളേ... എന്റെ പേരില്‍ ഞാന്‍ പറയാത്ത ചില കാര്യങ്ങള്‍ പറഞ്ഞുവെന്ന രീതിയില്‍ ചില പോസ്റ്റുകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു.ഞാന്‍ മനസ്സാ വാചാ കര്‍മ്മണാ അറിയാത്ത കാര്യങ്ങളാണ് അതിലൂടെ പ്രചരിക്കുന്നത് എന്നതില്‍ എനിക്കു വിഷമമുണ്ട്..ആത്യന്തികമായി ഞാന്‍ ഒരു കലാകാരിയാണ്..അഭിനയത്തില്‍ മാത്രമാണ് ഞാനിപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത്.രാഷ്ട്രീയ -വര്‍ഗ്ഗീയ സ്പര്‍ദ്ധതയോ അനുഭാവമോ പുലര്‍ത്തുന്ന ഇത്തരം വ്യാജപോസ്റ്റുകളില്‍ എനിക്ക് യാതൊരു രീതിയിലുള്ള പങ്കും ഇല്ലെന്ന് അറിയിച്ചുകൊള്ളട്ടെ..ഒരു കലാകാരിയ്ക്ക് എല്ലാവരെയും ഒരുപോലെ കാണുന്ന മനസ്സായിരിക്കണം എന്നു ഞാന്‍ വിശ്വസിക്കുന്നു..ഒപ്പം എല്ലാവരുടെ വിശ്വാസങ്ങളെയും ഒരേപോലെ മാനിക്കുന്ന, ബഹുമാനിക്കുന്ന ഒരു ഈശ്വരവിശ്വാസി കൂടിയാണ് ഞാന്‍.അതുകൊണ്ട് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാതിരിക്കുകയും പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക..നിങ്ങളുടെ പ്രിയ കലാകാരിയെന്ന നിലയ്ക്ക് എന്റെ അഭ്യര്‍ത്ഥനയാണത്. എന്ന്,നിങ്ങളുടെ സ്വന്തം ഉര്‍വ്വശി.