സുരോഷ് ഗോപി നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. 'തമിഴരശന്‍' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സുരേഷ് ഗോപി അഭിനയിക്കുന്ന രംഗവും ടീസറില്‍ ഇടം നേടിയിട്ടുണ്ട്. രമ്യ നമ്പീശനാണ് തമിഴരശനില്‍ നായികാ കഥാപാത്രമായെത്തുന്നത്. ബാബു യോഗേശ്വരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
മലയാളി താരം, രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയ് ആന്റണിയാണ് നായകന്‍. ബാബു യോഗേശ്വരന്‍ ആണ് സംവിധായകന്‍. 2015ല്‍ മൈ ഗോഡ് എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.
2015-ല്‍ പുറത്തിറങ്ങിയ 'മൈ ഗോഡ്' ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. അതേവര്‍ഷംതന്നെയാണ് തമിഴില്‍ 'ഐ' എന്ന ചിത്രവും തിയറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്. ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം മലയാള സിനിമയിലേക്കും മടങ്ങിയെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപിയുടെ മലയാളത്തിലേക്കുള്ള മടങ്ങിവരവ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നതും. ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.