അരുണ്‍ ഗോപി ചിത്രം ബാന്ദ്രയിലൂടെ മലയാളത്തിലേക്ക് എത്തുകയാണ് നടി തമന്ന ഭാട്ടിയ. ദിലീപിന്റെ നായികയായാണ് താരം മലയാളത്തിലേക്കെത്തുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണത്. ഹിന്ദി ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ സജീവ സാന്നിധ്യമായി മാറുന്ന നടി സോഷ്യല്‍മീഡിയയില്‍ സജീവമാണ്.
ഇപ്പോളിതാ സിംഗപ്പൂരില്‍ അവധിയാഘോഷത്തിലാണ് താരം. ഷൂട്ടിംഗ് തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് സിംഗപ്പൂരില്‍ വെക്കേഷന്‍ ആഘോഷിക്കാനെത്തിയ ചിത്രങ്ങള്‍ നടി തന്നെ ആരാധകര്‍ക്കായി പങ്ക് വച്ചു.സിംഗപ്പൂരിലെ സെന്‍ടോസ ദ്വീപിലാണ് തമന്ന തന്റെ അവധി ആഘോഷത്തിന്റെ സമയം ചിലവഴിക്കുന്നത്.