11 വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ പ്രത്യേക ദിനത്തിൽ നമ്മൾ വേർപിരിയുന്നത്;വിവാഹ വാർഷിക ആഘോഷം പൃഥ്വി തിരിച്ചെത്തിയ ശേഷം: സുപ്രിയ

Malayalilife
topbanner
11 വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ പ്രത്യേക ദിനത്തിൽ നമ്മൾ വേർപിരിയുന്നത്;വിവാഹ വാർഷിക ആഘോഷം പൃഥ്വി തിരിച്ചെത്തിയ ശേഷം: സുപ്രിയ

പൃഥ്വിരാജിന്റെ നല്ലപാതിയാണ് സുപ്രിയ മേനോന്‍. ഒരു മാധ്യമപ്രവര്‍ത്തക കൂടിയായ സുപ്രിയയെ കണ്ടു മുട്ടിയതും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചുമെല്ലാം പൃഥ്വിരാജ് ഇതിനോടകം തന്നെ തുറന്ന് പറഞ്ഞിരുന്നു. അഭിനേത്രിയല്ലെങ്കിലും സുപ്രിയയ്ക്കും ഏറെ ആരാധകരാണ് ഉള്ളത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്  സുപ്രിയയാണ്. കഥ കേള്‍ക്കുന്നത് മുതലുള്ള കാര്യങ്ങളില്‍ താരപത്നിയും സജീവമാകാറുണ്ട്. സിനിമാജീവിതത്തിലും വ്യക്തി ജീവിതത്തിലും എല്ലാം പൃഥ്വിക്ക് നല്ല പിന്തുണയാണ് സുപ്രിയ നൽകാറുള്ളത്. 

എന്നാൽ ഇന്ന് പൃഥ്വിരാജിനും സുപ്രിയ മേനോനും  പതിനൊന്നാം വിവാഹ വാർഷികം ദിനം കൂടിയാണ്.  ഇത്തവണ പൃഥ്വിരാജ് സ്ഥലത്തില്ലാത്തതിനാൽ ആഘോഷം ഇല്ല, ആടുജീവിതം ഷൂട്ടിംഗ് കാരണം ഇത് രണ്ടാം തവണയാണ് വിവാഹവാർഷികം ഒന്നിച്ച് പൃഥ്വിരാജിനും സുപ്രിയ മേനോൻ ആഘോഷിക്കാൻ പറ്റാതെ പോയത്. ചിത്രീകരണം ഉടൻ അവസാനിക്കുമെന്നും ശേഷം ഒന്നിച്ച് വെഡിങ് ആനിവേഴ്‌സറി ആഘോഷിക്കാമെന്നും സുപ്രിയ പങ്കുവച്ച കുറിപ്പിലൂടെ തുറന്ന് പറയുന്നു.

11-ാം വാർഷിക ആശംസകൾ പി! നിങ്ങൾ വീണ്ടും ആടുജീവിതത്തിന്റെ ഷൂട്ടിംഗിന് പോയിക്കഴിഞ്ഞു, 11 വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ പ്രത്യേക ദിനത്തിൽ നമ്മൾ വേർപിരിയുന്നത്! ആടുജീവിതം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു, നമുക്ക് ആഘോഷിക്കാം! ഉടനെ തിരിച്ചു വരൂ എന്നും  സുപ്രിയ മേനോൻ കുറിച്ചു. 

Supriya words about wedding anniversary

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES