സംവിധായകനും നടനുമായ പൃഥ്വിരാജിന്റെ ഒരോ ചുവടുവയ്പ്പിലും മുഴുവന്‍ പിന്തുണയുമായി നിന്ന ആളാണ് സുപ്രിയ. പൃഥ്വിരാജ് സംവിധായകനായ ലൂസിഫറില്‍ എല്ലാകാര്യത്തിലും സുപ്രിയ ഒപ്പമുണ്ടായിരുന്നു. ലൂസിഫറിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും ഷൂട്ടിങ് വിശേഷങ്ങളും ആരാധകരുമായി ഏറെയും പങ്കുവച്ചത് സുപ്രിയ ആയിരുന്നു. സിനിമ റിലീസിനു ശേഷമുളള ആഘോഷ ചടങ്ങില്‍ സുപ്രിയ നല്‍കിയ സര്‍പ്രൈസും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സുപ്രിയ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് പൃഥ്വിരാജ് പലപ്പോഴും മറുപടി നല്‍കാറുണ്ട്. അത് ഏറ്റെടുത്ത് ആരാധകരും എത്താറുണ്ട്.ലൂസിഫറിന്റെ റിലീസ് തിരക്കൊക്കെ കഴിഞ്ഞ് ആകെ ഒന്നു ഫ്രീയായ പൃഥ്വിരാജിനോട് സുപ്രിയയ്ക്കൊരു അഭ്യര്‍ത്ഥനയുണ്ട്. അതാണ് സുപ്രിയയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പ്രായമായ ദമ്പതികള്‍ എന്തോ പരിപാടിയില്‍ നൃത്തം ചെയ്യുന്ന വീഡിയോ ആണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡയറക്ടര്‍ സര്‍ ഇതൊന്നു ശ്രദ്ധിക്കൂ എന്നുകൂടി സുപ്രിയ കുറിച്ചിട്ടുണ്ട്. ഇത് ആരാധകരുടെ കമന്റുകളാണ് ശ്രദ്ധേയം. ലൂസിഫറിന്റെ വിജയാഘോഷത്തില്‍ പൃഥ്വിരാജും സുപ്രിയയും ഒന്നിച്ച് നൃത്തം ചെയ്യണമെന്നും രാജുവേട്ടന്‍ നന്നായിട്ട് ഉറങ്ങിക്കോട്ടെ അതു കഴിഞ്ഞ് പോരെ ചേച്ചി എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ റൊമാന്‍സിനു മുന്നില്‍ സുപ്രിയയ്ക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റില്ലെന്നും രാജുവേട്ടന്‍ ഇതിനു മറുപടി കൊടുക്കണമെന്നും ആരാധകര്‍ പറയുന്നുണ്ട്.
കഴിഞ്ഞ കുറേ ദിവസങ്ങളായി സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ മിക്കതും പൃഥ്വിയെക്കുറിച്ചും ലൂസിഫറിനെ കുറിച്ചുമായിരുന്നു..റിലീസ് ദിവസം സിനിമ കാണാന്‍ എറണാകുളത്തെ കവിത തിയേറ്ററിലെത്തിയ സുപ്രിയ തിയേറ്ററില്‍ നിന്നും പിന്നീട് സിനിമ കഴിഞ്ഞ് പൃഥ്വിരാജിനും മോഹന്‍ലാലിനുമൊപ്പവും ചിത്രം പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് ആഹ്ലാദാരവങ്ങക്ക് ശേഷം വികാരഭരിതനായി കണ്ണു നിറഞ്ഞ പൃഥ്വിയെ ചേര്‍ത്തുനിര്‍ത്തി, പൃഥ്വിയോട് ചേര്‍ന്ന് നിന്ന് സുപ്രിയയെടുത്ത സെല്‍ഫിയും ഇരുവര്‍ക്കുമിടയിലെ സ്നേഹത്തിന്റെ ഉത്തമ ഉദാരണമായിരുന്നു. സിനിമാജീവിതത്തിലായാലും വ്യക്തി ജീവിതത്തിലായാലും എല്ലാ കാര്യങ്ങള്‍ക്കും പിന്തുണയുമായി സുപ്രിയയും താരത്തിനൊപ്പമുണ്ട്. ലൂസിഫറിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകളൊക്കെ നോക്കി പൃഥ്വിരാജിനൊപ്പം നിന്നത് സുപ്രിയ ആണെന്ന് മുന്‍പ് മല്ലിക സുകുമാരനും പറഞ്ഞിരുന്നു ഇവരുടെ മകളായ അലംകൃതയും താരമാണ്. ജനനം മുതലെ തന്നെ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് ഈ മകള്‍.
അല്ലിയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ലൂസിഫറിന്റെ സെറ്റില്‍ പൃഥ്വിക്കൊപ്പം സുപ്രിയയും അല്ലിയും സജീവമായുണ്ടായിരുന്നു.കഴിഞ്ഞ കുറച്ചുമാസങ്ങളായി ലൂസിഫറിനുവേണ്ടിയായിരുന്നു പൃഥിരാജ് തന്റെ സമയം മാറ്റിവച്ചിരുന്നത്. വീട്ടില്‍വരുന്നതു പോലും ചുരുക്കം..ലൂസിഫര്‍ ഓര്‍മകള്‍ പങ്കുവച്ചുളള സുപ്രിയയുടെ പോസ്റ്റിനു താഴെയായിരുന്നു പൃഥ്വിയുടെ കമന്റ്. 'ലൂസിഫര്‍ ചിത്രീകരണത്തില്‍ നിന്നുള്ള പഴയൊരു ഫോട്ടോ. എല്ലാ ദിവസം ഡയറക്ടര്‍ സാറിനെ കാണാന്‍ സെറ്റില്‍ എത്തുമായിരുന്നു. ഇനി വെറും രണ്ടുദിവസം മാത്രം.'ഇതായിരുന്നു സുപ്രിയയുടെ വാക്കുകള്‍. എത്രയും പെട്ടന്നു വീട്ടിലെത്തി ഒരുമാസം ഉറങ്ങണമെന്നായിരുന്നു ഇതിനു പൃഥ്വിയുടെ മറുപടി