Latest News

ഹൃദയം കൈമാറിയിട്ട് ഇന്നേക്ക് ഒന്നര വ്യാഴവട്ടം കഴിയുന്നു; സര്‍പ്രൈസ് ഒരുക്കി ശങ്കരു; വിവാഹ വാര്‍ഷിക വിശേഷവുമായി മനോജ് കുമാര്‍

Malayalilife
ഹൃദയം കൈമാറിയിട്ട് ഇന്നേക്ക് ഒന്നര വ്യാഴവട്ടം കഴിയുന്നു; സര്‍പ്രൈസ് ഒരുക്കി ശങ്കരു; വിവാഹ വാര്‍ഷിക വിശേഷവുമായി  മനോജ് കുമാര്‍

ലയാളി ടെലിവിഷന്‍ പ്രേക്ഷകർക്ക്  ഏറെ  സുപരിചിതനായ  താരദമ്പതികളാണ് മനോജ് കുമാറും ഭാര്യ ബീന ആന്റമിയും. ഇവരുടെ  കുടംബം സിനിമയിലും സീരിയലിലും മറ്റ് ചാനല്‍ പരപിടികളിലുമായി സജീവമാണ് ഇരുവരും.  സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ ഇരുവരും  പങ്കിടുന്ന വിശേഷങ്ങളും മറ്റും വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്.  എന്നാൽ ഇപ്പോൾ 19-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിനെ കുറിച്ച് പറഞ്ഞുള്ള മനോജിന്റെ കുറിപ്പും ഒപ്പം പങ്കുവെച്ച വീഡിയോയുമാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. 

ഞങ്ങള്‍ പരസ്പരം കൈകോര്‍ത്ത് ഹൃദയം കൈമാറിയിട്ട് ഇന്നേക്ക് ഒന്നര വ്യാഴവട്ടം കഴിയുന്നു. അതേ പ്രണയം തന്നെ കിനിയുന്നു പരസ്പരം. കൊച്ചു കൊച്ചു പിണക്കങ്ങളും വലിയ വലിയ ഇണക്കങ്ങളുമായ് ഞങ്ങളുടെ കൊച്ചു കുടുംബം സന്തോഷത്തോടെ മുന്നേറുന്നു. എനിയ്ക്കവളും അവള്‍ക്ക് ഞാനും മാത്രം ഇണയായ് സന്തോഷത്തോടെ നിര്‍വൃതിയോടെ ജീവിക്കുന്നു.

അര്‍ത്ഥം അനര്‍ത്ഥമാക്കാതെ, അക്ഷരത്തെറ്റ് വരുത്താതെ ഞങ്ങള്‍ രചിച്ച ദാമ്പത്യമെന്ന മഹാകാവ്യത്തിന്റെ പത്തൊമ്പതാം അദ്ധ്യായത്തിലേക്ക് പ്രവേശിക്കുമ്പോള്‍. (ക്ഷമിക്കണം. ശ്രീകുമാരന്‍ തമ്പി സാറിന്റെ സാഹിത്യം ഒന്ന് കടമെടുത്തതാ. സന്തോഷവും പ്രണയവും നിറഞ്ഞു തുളുമ്പുമ്പോള്‍ ആര്‍ക്കായാലും അറിയാതെ സാഹിത്യം വരുമല്ലോ) സര്‍വ്വേശ്വരന് ഞങ്ങളുടെ ഏറ്റവും വലിയ നന്ദി. കൂപ്പുകൈ, ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് നന്ദി. ഗുരുക്കന്മാര്‍ക്ക് നന്ദി. കൂടപ്പിറപ്പുകള്‍ക്ക് നന്ദി. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി.

സര്‍വ്വോപരി ഞങ്ങളുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ട് പോലും, ഞങ്ങളേ സ്‌നേഹിക്കുന്ന ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന നിങ്ങള്‍ ഓരോ വിലയേറിയ ചങ്കുകള്‍ക്കും നന്ദി. ഈ വീഡിയോ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്പാദ്യമായ ഞങ്ങളുടെ പൊന്നുമോന്‍ ശങ്കുരുവിന്റെ സ്‌നേഹ സമ്മാനമാണ്. ഉമ്മ ചക്കരേ എന്നുമായിരുന്നു മനോജ് നായര്‍ കുറിച്ചത്. മകന്‍ സമ്മാനിച്ച വീഡിയോയും മനോജ് കുറിപ്പിനൊപ്പമായി പോസ്റ്റ് ചെയ്തിരുന്നു.

Actor manoj kumar words about wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക