Latest News

കമ്യൂണിസ്റ്റ് ആശയത്തോട് ഒരു വിയോജിപ്പും ഇല്ല; ദാസ് ക്യാപിറ്റലോ, കമ്യൂണിസ്റ്റ് മാനുഫെസ്റ്റോയോ ശരിക്കും വായിച്ചിരുന്നെങ്കില്‍ കരിവന്നൂര്‍ കേസില്‍ പെടാതെ പല നേതാക്കള്‍ക്കും രക്ഷപ്പെടാമായിരുന്നു; സന്ദേശം എന്ന സിനിമ എന്റെ വീടിന്റെ അന്തരീക്ഷം; ശ്രീനിവാസന്‍ സിനിമ എടുത്തു തുടങ്ങിയ കഥ 

Malayalilife
കമ്യൂണിസ്റ്റ് ആശയത്തോട് ഒരു വിയോജിപ്പും ഇല്ല; ദാസ് ക്യാപിറ്റലോ, കമ്യൂണിസ്റ്റ് മാനുഫെസ്റ്റോയോ ശരിക്കും വായിച്ചിരുന്നെങ്കില്‍ കരിവന്നൂര്‍ കേസില്‍ പെടാതെ പല നേതാക്കള്‍ക്കും രക്ഷപ്പെടാമായിരുന്നു; സന്ദേശം എന്ന സിനിമ എന്റെ വീടിന്റെ അന്തരീക്ഷം; ശ്രീനിവാസന്‍ സിനിമ എടുത്തു തുടങ്ങിയ കഥ 

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിവാസന്‍. പറയേണ്ട കാര്യങ്ങളില്‍ യാതൊരു വിധ വിട്ടുവീഴ്ചയും കൂടാതെ തുറന്നടിക്കുന്ന പ്രകൃതക്കാരനാണ് നടന്‍. സിനിമാ അഭിനയം പഠിക്കാനായി ചെന്നെയിലേക്ക് വണ്ടികയറിയ കഥ സിനിമ ദ ക്ിന് പങ്ക് വച്ചത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോളിത അടിയുറച്ച് വിശ്വസിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചും, അതിലൂടെ താനെഴുതിയ സന്ദേശം സിനിമയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അദ്ദേഹം.

മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായി പരിഗണിക്കുന്ന സന്ദേശം സിനിമ ശരിക്കും പറഞ്ഞാല്‍ തന്റെ വീടിന്റെ അന്തരീക്ഷം ആണെന്ന് ശ്രീനിവാസന്‍ പങ്ക് വച്ചു. തന്റെ ചേട്ടന്‍ ഒരു പാര്‍ട്ടി ഭ്രാന്തന്‍ ആയിരുന്നുവെന്നും  ഞങ്ങള്‍ എന്നു സംസാരിച്ചാലും ഉടക്ക് ആവാറുണ്ടെന്നും ശ്രീനിവാസന്‍ ഓര്‍ക്കുന്നു. സന്ദേശത്തിലെ പോലെ തന്നെ കവലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും എന്റെ സുഹൃത്തുക്കള്‍ എന്നെ തല്ലുന്നതില്‍ നിനനു പിടിച്ചു മാറ്റിയ സംഭവങ്ങളും അദ്ദേഹം പങ്ക് വച്ചു.

ഹിന്ദിയില്‍ നിന്ന കുറേ പ്രൊഡ്യൂസേഴ്സ് സന്ദേശം റിമേക്ക് ചെയ്യാന്‍ വേണ്ടി റേറ്റ് പറഞ്ഞി
രുന്നുവെന്നും ഈ ചിത്രം  ഇപ്പോഴും ആളുകള്‍ക്ക്  അവരുടെ നാട്ടില്‍  സാഹചര്യമായിട്ട് ഇണങ്ങി പോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അന്തമായ പാര്‍ട്ടി ബന്ധം ചെറുപ്പകാലത്ത് ഉണ്ടായിരുന്നുവെന്നും  പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ ചേട്ടന്‍ പറഞ്ഞിട്ട് നാടകം എഴുതി അവതരിപ്പ്ച്ച് ഗംഭീര വിജയമാക്കിയതും അദ്ദേഹം ഓര്‍ക്കുന്നു. എംഎ എംബിഎ ചെയതിട്ട് ആള്‍ക്കാര്‍ തെങ്ങു കേറുനുള്ള ജോലിക്ക് വേണ്ടി അപേക്ഷിക്കുന്ന സമയമായിരുന്ുവെന്നും ഇതിനെ ബെയ്‌സ് ചെയ്ത് ചിരിപടര്‍ത്തുന്ന നാടകമാണ് താന്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം പങ്ക് വച്ചു.കമ്യൂണിസ്റ്റ് ആശയത്തോട് തനിക്ക് യാതൊരു വിയോപ്പും ഇല്ലെന്നും ദാസ് ക്യാപിറ്റലോ, കമ്യൂണിസ്റ്റ് മാനുഫെസ്റ്റോയോ ശരിക്കും വായിച്ചിരുന്നെങ്കില്‍ കരിവന്നൂര്‍ കേസില്‍ പെടാതെ പല നേതാക്കള്‍ക്കും രക്ഷപ്പെടാമായിരുന്നു അദ്ദേഹം തമാശരൂപേണ പങ്ക് വച്ചു.

സിനിമയിലെ റോള്‍ അല്ല തന്നെ ആകര്‍ഷിക്കുന്നതെന്നും പുതിയതായിട്ട് എന്തെങ്കിലും കഥയില്‍ പറയുന്നുണ്ടെങ്കിലോ പുതിയ ആശയം അതിനാണ് താന്‍ പ്രാധാന്യം നല്കാറുള്ളതെന്നും തന്റെ ക്യാരക്ടര്‍ സെലക്ഷന്‍ എങ്ങനെയാണെന്നുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്കിയത്.  

കഥയെഴുതാന്‍ ആരംഭിച്ചപ്പോള്‍ ഇന്നസെന്റും ഒപ്പമുണ്ടായിരുന്നുവെന്നും ഇന്നസെന്റിനൊപ്പമുള്ള രസകരമായ ഓര്‍മ്മകളും അദ്ദേഹം പങ്ക് വച്ചു.ഇന്നസെന്റിന്റെ വീട്ടിലെ ഒരു സ്ഥലത്താണ് താമസിച്ചിരുന്നതെന്നും അവിടെയിരുന്ന് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് പറഞ്ഞ് ഒരോ സീന്‍ ഉണ്ടാക്കുമെന്നും ഒരു സീന്‍ വായിച്ചു നോക്കിയിട്ട് അതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തും അങ്ങനെയാണ് രണ്ടു പേരും കൂടി  എഴുതി തുടങ്ങുന്നതെന്നും അദ്ദേഹം ഓര്‍ക്കുന്നു.താനും ഇന്നസെന്റും കൂടി  ഒരു സ്‌ക്രിപ്റ്റ് എഴുതിയ കാര്യം പ്രിയന്‍  അറിയാമായിരുന്നു.  ഒരു കഥ ഒരു നുണക്കഥയെന്നായിരുന്നു ഇതിന്റെ പേരെന്നും അങ്ങനെയാണ് പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ എഴുതാന്‍ തുടങ്ങിയതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

എഴുത്തെപ്പോഴും തനിക്ക് ഇംമ്പോര്‍ട്ടന്റ് ആണെന്നും എഴുത്ത് ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അത് ചെയ്യാതെ എങ്ങോട്ടും പോവില്ലന്നെും  അഭിനയത്തിന് രണ്ടാം സ്ഥാനമേയുള്ളൂ ശ്രിനിവാസന്‍ പറയുന്നു.


 

Sreenivasan Interview Part 02

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES