Latest News

കുട്ടിക്കാലത്ത് അച്ഛന്റെ പാടശേഖരത്ത് പണിയെടുത്ത് കിട്ടുന്ന പണം കൊണ്ട് സിനിമയ്ക്ക് പോയി; കമ്യൂണിസ്റ്റ് അനുഭാവിയായ അച്ഛന്റെ അനുഭവ കഥയാണ്  വരവേല്‍പ്പ് ; ചൈന്നൈയില്‍ അഭിനയം പഠിക്കാനെത്തുമ്പോള്‍ രജനികാന്ത് സീനിയര്‍; നടന്‍ ശ്രീനിവാസന്റെ ചെറുപ്പകാല വിശേഷങ്ങള്‍ ഇങ്ങനെ

Malayalilife
topbanner
കുട്ടിക്കാലത്ത് അച്ഛന്റെ പാടശേഖരത്ത് പണിയെടുത്ത് കിട്ടുന്ന പണം കൊണ്ട് സിനിമയ്ക്ക് പോയി; കമ്യൂണിസ്റ്റ് അനുഭാവിയായ അച്ഛന്റെ അനുഭവ കഥയാണ്  വരവേല്‍പ്പ് ; ചൈന്നൈയില്‍ അഭിനയം പഠിക്കാനെത്തുമ്പോള്‍ രജനികാന്ത് സീനിയര്‍; നടന്‍ ശ്രീനിവാസന്റെ ചെറുപ്പകാല വിശേഷങ്ങള്‍ ഇങ്ങനെ

ലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിവാസന്‍. നടന്‍ എന്നതിലുപരി എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടെടുക്കുന്ന ശ്രീനിവാസന്റെ നിലപാടുകളും വാക്കുകളും തമാശകളും ഒക്കെ എക്കാലത്തും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുള്ള വ്യവസ്ഥാപിതമായ സംവിധാനങ്ങളെ വിമര്‍ശിക്കാനും ശ്രീനിവാസന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ല
നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള ശ്രീനിവാസന്‍ സിനിമ ദ കിന് നല്കിയ അഭിമുഖത്തില്‍ ചെറുപ്പകാല വിശേഷങ്ങളും നാടകരചനയെക്കുറിച്ചും, അഭിനയ പഠനകാല വിശേഷങ്ങളും പങ്ക് വക്കുകയാണ്.

തലശേരിക്കടുത്തുള്ള പാട്യത്ത ജനിച്ച ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ച ആളാണ്.  ശ്രീനിവാസന്റെ കഥകളില്‍ പലതും  അനുഭവങ്ങളുടെ വെളിച്ചത്തില്‍ രൂപപ്പെടുത്തിയെടുത്തതുമാണ്.  അധ്യാപകന്‍ കൂടിയായ അച്ഛന് കൃഷിയോട് താല്‍പ്പര്യം ഉണ്ടായിരുന്നുവെന്നും താനും കൃഷിയെ ഇഷ്ടപ്പെടുന്നുവെന്നും പുറത്ത് നിന്നു വാങ്ങുന്ന  സാധനം കൃഷിയിടത്തില്‍ പലതരം കീടനാശിനികളും രാസവളവുമൊക്കെ ഉപയോഗിച്ചു മനുഷ്യര്‍ക്ക് കഴിക്കാന്‍ പറ്റാത്ത വസ്തുക്കള്‍ ആയതിനാല്‍ താന്‍ കൃഷ്യയിലേക്ക് തിരിയുകയായിരുന്നുവെന്നും അദ്ദേഹം പങ്ക് വക്കുന്നു.

കുട്ടിക്കാലത്ത് അച്ഛനൊപ്പം പാടശേഖരത്ത് പണിയെടുക്കാന്‍ പോയപ്പോള്‍ ലഭിച്ച പ്രതിഫലം കൊണ്ട് സിനിമ കാണാന്‍  പോയാണ്  ഇഷ്ടം തുടങ്ങുന്നതെന്നും ആദ്യമായിട്ടു കണ്ട സിനിമ ഉദയായുടെ ഉമ്മ
ആണെന്നും അദ്ദേഹം ഓര്‍ക്കുന്നു. പിന്നീട്‌ സിനിമ വീണ്ടും വീണ്ടും കാണണമെന്ന  ആഗ്രഹം മനസ്സിലേക്ക് വരുകയായിരുന്നു. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് ഞാന്‍ നാടക ഭ്രാന്തന്‍ ആയിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു.

പാടശേഖരത്തിലെ നെല്‍കൃഷി  വിരിച്ചു കഴിഞ്ഞാല്‍ ചെറിയ  സമയത്തേക്ക്‌
ആ പാടം മുഴുവന്‍ വെള്ളരി  നടും.  വെള്ളരിക്ക തിന്നാന്‍ വേണ്ടി കുറുക്കന്‍ എത്തും.. ഇതിനെ ഓടിക്കാന്‍ വെള്ളിരി നാടകം എന്നു പറഞ്ഞ് കുട്ടികള്‍ സ്‌റ്റേജ് ഇട്ട്  നാടകം കളിക്കും. ഒച്ചയും ബഹളവം ഒക്കെ ഉണ്ടാക്കി രാത്രി മുഴുവന്‍ അവിടെ ആളുകള്‍ ഉള്ളപ്പോള്‍ കുറുക്കന്റെ ശല്യം ഉണ്ടാകില്ല. അങ്ങനെ നാടകം എഴുതിയും കളിച്ചുമാണ് തുടക്കം.

ആ പരിചയം കാരണം എനിക്ക് സ്റ്റേജില്‍ ആള്‍ക്കാരെ അഭിമുഖീകരിക്കാന്‍  പേടിയില്ല. പിന്നീട് ആറാം ക്ലാസില്‍ വച്ചാണ്  ആദ്യത്തെസ്‌ക്രിപ്റ്റ് എഴുതുന്നത്. അത് ആ നാട്ടിലെ  അന്തരീക്ഷത്തില്‍ നിന്ന്  എനിക്ക് കിട്ടിയ കഥയാണെന്നും അദ്ദേഹം പറയുന്നു.  സ്‌കൂളുകളില്‍ അധ്യാപകരും മറ്റുമാണ് നാടകം എഴുതാനും മറ്റുമുള്ള പ്രചോദനമെന്നും അദ്ദേഹം പങ്ക് വച്ചു. 

കമ്യൂണിസ്റ്റ് അനുഭാവായായിരുന്ന അച്ഛന്റെ ഓര്‍മ്മകളും നടന്‍ പങ്ക് വച്ചു. പ്രീഡിഗ്രി വരെ അച്ഛന്‍ തന്നെ തല്ലുമായിരുന്നുവെന്നും, തല്ലു നിര്‍ത്തിയത്  അമ്മയെ തല്ലാനായി കൈപൊക്കിയപ്പോള്‍ താന്‍ പിടിച്ചതോടെയാണെന്നും ചിരിയോടെ അദ്ദേഹം ഓര്‍ക്കുന്നു.കോണ്‍ഗ്രസ്സുകാരു  കമ്മ്യൂണിസ്റ്റുകാരും തമ്മില്‍ തല്ലിയെന്നു കേട്ടാല്‍ അച്ഛന്‍ വീട്ടില്‍ നിന്നും ഇറങ്ങി തല്ലാന്‍ വേണ്ടി ഓടിയിരുന്നതായും അദ്ദേഹം ഓര്‍ക്കുന്നു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചെങ്കൊടിയും പിടിച്ച് നടന്നതും മുദ്രാ വാക്യം വിളിച്ച് നടന്നതും പിന്നീട് തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും താല്‍പ്പര്യം തോന്നിയില്ലെന്നും പറയുന്നു.

തന്റെ രാഷ്ട്രീയത്തെക്കുറിച്ച് ശ്രീനിവാസന്‍ പങ്ക് വച്ചത് ഇങ്ങനെയാണ്.ബുദ്ധിയില്ലാത്ത കാലത്ത് ജനസഭയെഴുതി...  കുറച്ച് ബുദ്ധി വന്നപ്പോള്‍ കെഎസ് യുവായി. അല്‍പ്പം കൂടി ബുദ്ധി വന്നപ്പോള്‍  എബിവിപിയായി. സാമാന്യം ബുദ്ധി വന്നപ്പോള്‍ ഞാന്‍  ടൊന്റി ടൊന്റിയില്‍  ഇവിടെ നിന്നും മാറും.  ഏതു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്നത് അയാളുടെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് അനുഭാവിയായ അച്ഛന്റെ അനുഭവ കഥയാണ്  വരവേല്‍പ്പ് എന്ന സിനിമയെന്നും അതിലെ കഥാപാത്രങ്ങളും അച്ഛന്റെ ജീവിതവും നേര്‍ക്കാഴ്ച്ചയാണെന്നും അദ്ദേഹം പങ്ക വക്കുന്നു. അച്ഛന്റെ അവസാന കാലം ദയനീയം ആയിരുന്നുവെന്നും വീടും വസ്തുക്കളും വിക്കേണ്ടി വന്ന് വാടക വീട്ടില്‍ കഴിഞ്ഞതിനെക്കുറിച്ചും അദ്ദേഹം പങ്ക് വച്ചു.

കോളേജില്‍നടക മത്സരത്തില്‍ ഞാന്‍ ബെസ്റ്റ് ആക്ടര്‍ ആയതോടെ അഭിനയം മോഹമായതോടെ അഭിനയം പഠിക്കാന്‍ തീരുമാനിച്ചതും അദ്ദേഹം ഓര്‍ക്കുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെന്നൈയില്‍ നാടകത്തിനു വേണ്ടി പഠിക്കാനെത്തിയ വഴികളും അദ്ദേഹം പങ്ക് വച്ചു. 25 രൂപമായി ചെന്നൈയില്‍ പഠിക്കാനുള്ള  ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നത്.  രാമു കാര്യാട്ട് വിന്‍സന്റ് മാഷ്  പി. ഭാസ്‌കരന്‍  കെ സേതുമാധവന്‍ എന്നിങ്ങനെയുള്ള പ്രശസ്തരുടെ മുന്നിലെത്തപ്പെട്ടതും അദ്ദേഹം പങ്ക് വച്ചു.

തന്നെ കണ്ടപ്പോള്‍ രാമുകാര്യാട്ട് അടക്കം അതിശയിച്ചു പോയെന്നും തന്നെ കണ്ട് എല്ലാവരും ചിരിച്ചതും അഡ്മിഷന്‍ നേടിയെടുത്തതും ശ്രീനിവസാന്‍ ഹാസ്യരൂപേണ പങ്ക് വക്കുന്നു. ചൈന്നൈയില്‍ തന്‍രെ സീനിയറായി രജനീകാന്ത് പഠി്ച്ചിരുന്നതുംരജനി സിനിമയിക്കേ് വരുന്നത് സുഹൃത്ത് ആയിരിക്കുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞു.

Sreenivasan Exclusive Interview

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES