Latest News

മനസില്‍ വീര്‍പ്പുമുട്ടി കിടക്കുന്ന കുറച്ചു കാര്യങ്ങള്‍ ഒരു മൈക് കിട്ടിയപ്പോള്‍ പറയാന്‍ ആഗ്രഹം തോന്നി; ഒരു നരകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്;ഡെമോക്രസി ആണ് എന്നൊക്കെയാണ് പറയുന്നത്;ജനാധിപത്യം... എന്നല്ല തെമ്മാടിപത്യം എന്നാണ് ഞാന്‍ ഇതിനെ വിളിക്കുക;  ശ്രിനിവാസന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
topbanner
 മനസില്‍ വീര്‍പ്പുമുട്ടി കിടക്കുന്ന കുറച്ചു കാര്യങ്ങള്‍ ഒരു മൈക് കിട്ടിയപ്പോള്‍ പറയാന്‍ ആഗ്രഹം തോന്നി; ഒരു നരകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്;ഡെമോക്രസി ആണ് എന്നൊക്കെയാണ് പറയുന്നത്;ജനാധിപത്യം... എന്നല്ല തെമ്മാടിപത്യം എന്നാണ് ഞാന്‍ ഇതിനെ വിളിക്കുക;  ശ്രിനിവാസന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

ലയാള സിനിമാ ലോകത്ത് തിരക്കഥാകൃത്തായും നടനായും ഹാസ്യ താരമായുമൊക്കെ ശ്രദ്ധ നേടിയ വ്യക്തിയാണ് ശ്രീനിവാസന്‍. അടുത്തിടെ ഇരുപതു ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം ഏപ്രില്‍ അവസാനത്തോടെയായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിതിരുന്നത്. ഇപ്പോള്‍ സിനിമയിലേക്ക് മടങ്ങി വന്നുകഴിഞ്ഞു. പൊതു പരിപാടികളില്‍ ഇപ്പോള്‍ അദ്ദേഹം ഭാഗം ആകാറുമുണ്ട്. കഴിഞ്ഞദിവസം നടന്ന ഒരു ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ അദ്ദേഹം പങ്കിട്ട വാക്കുകള്‍ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

ലവ്ഫുള്ളി യുവേഴ്സ് വേദ' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെയാണ് കേളത്തിലെ രാഷ്ട്രീയക്കാര്‍ക്കെതിരെ തുറന്നടിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്മാരെ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്ത വ്യവസ്ഥിതിയാണ് ഇവിടെ. താനിതിനെ ജനാധിപത്യം എന്നല്ല പറയുക മറിച്ച് തെമ്മാടിപത്യം എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

ശ്രീനിവാസന്റെ വാക്കുകള്‍:

ഇവിടെ പറയേണ്ട കാര്യമാണോ എന്ന് അറിയില്ല എങ്കിലും മനസില്‍ വീര്‍പ്പുമുട്ടി കിടക്കുന്ന കുറച്ചു കാര്യങ്ങള്‍ ഒരു മൈക് കിട്ടിയപ്പോള്‍ പറയാന്‍ ആഗ്രഹം തോന്നി. പ്രധാനമായിട്ട് നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ചാണ്. ഒരു നരകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഡെമോക്രസി ആണ് എന്നൊക്കെയാണ് പറയുന്നത്, ജനാധിപത്യം. അതായത് 1500 വര്‍ഷങ്ങള്‍ക്ക് മമ്പ് ഗ്രീസിലാണത്രെ ആദ്യം ജനാധിപത്യത്തിന്റെ ഒരു മോഡല്‍ ഉണ്ടായത്.

അന്ന് തത്വചിന്തകനായ സോക്രട്ടീസ് അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്ന് പറഞ്ഞത് കഴിവുള്ളവരെയാണ് ഭരിക്കാന്‍ വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്നാണ്. ഈ കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവ് വോട്ട് ചെയ്യുന്നവര്‍ക്ക് ഉണ്ടാകണം അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പ്രശ്നം എന്ന് അന്നത്തെ കാലത്ത് അദ്ദേഹം പറഞ്ഞു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഡെമോക്രസി കണ്ടുപിടിച്ചവനെ തൂക്കിക്കൊന്നിട്ട് അയാള്‍ ആത്മഹത്യാ ചെയ്യുമായിരുന്നു.
കാരണം രാഷ്ട്രീയത്തിലെ പേരും കള്ളന്മാര്‍ക്ക് അവര്‍ ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം എന്ന് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്മാരെ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്ത വ്യവസ്ഥിതിയാണ് ഇവിടെ. ഞാനിതിനെ ജനാധിപത്യം എന്നല്ല പറയുക മറിച്ച് തെമ്മാടിപത്യം എന്നാണ്. വളരെ ദയനീയമായ ഒരു ചുറ്റുപാടിലാണ് നമ്മള്‍ ജീവിക്കുന്നത്.

ഒരു കഴിവുമില്ലാത്ത കള്ളന്മാരായ ആള്‍ക്കാര്‍ രാഷ്ട്രീയത്തില്‍ ഇങ്ങനെ വന്നുകൊണ്ടേയിരുന്നു. അവര്‍ കട്ട് മുടിച്ച് നമ്മളെയും നാടിനെയും നശിപ്പിക്കും. ഈ ദുരിതം എന്നെങ്കിലും മാറുമോ എന്ന ആഗ്രഹത്തോടുകൂടി കഴിയാം എന്നല്ലാതെ ഒരു പ്രതീക്ഷയും നമുക്കില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയെ പ്രത്യേകമായി എടുത്തു പറയുകയല്ല എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കണക്കാണ്

sreenivasan latest speech video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES