Latest News

എന്റെ സുഹൃത്തുക്കള്‍ നോമ്പെടുക്കുമ്പോള്‍ ഞാന്‍ ആഹാരം കഴിക്കുന്നത് ശരിയല്ലാെന്ന് തോന്നി; ഇത് പലരും പറഞ്ഞു കേട്ടിട്ടുമുണ്ട്: വൈഷ്ണവ് ഗിരീഷ്

Malayalilife
എന്റെ സുഹൃത്തുക്കള്‍ നോമ്പെടുക്കുമ്പോള്‍ ഞാന്‍ ആഹാരം കഴിക്കുന്നത് ശരിയല്ലാെന്ന് തോന്നി; ഇത് പലരും പറഞ്ഞു കേട്ടിട്ടുമുണ്ട്: വൈഷ്ണവ് ഗിരീഷ്

ലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗായകനാണ് വൈഷ്ണവ് ഗിരീഷ്. ബിന്‍ തെരെ.. എന്ന ഗാനം സരിഗമപ എന്ന റിയാലറ്റി ഷോയില്‍ പാടി വിധികര്‍ത്താക്കളെ അത്ഭുതപ്പെടുത്തിയ താരം സോഷ്യല്‍ മീഡിയയിലും താരമായി മാറിയിരിക്കുകയാണ്. എന്നാൽ  ഇപ്പോള്‍ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നായ ഭക്ഷണത്തിനെ കുറിച്ചും എന്നാല്‍ എല്ലാ വര്‍ഷവും കൃത്യമായി എടുക്കുന്ന റംസാന്‍ നോമ്പിനെ കുറിച്ചും തുറന്നു പറയുകയാണ് വൈഷ്ണവ്.

എന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഗാനയും ഖാനയുമാണ്. കഴിഞ്ഞ അഞ്ച്- ആറ് വര്‍ഷങ്ങളായിട്ട് ഞാന്‍ നോമ്പ് എടുക്കാറുണ്ട്. ഇപ്പോഴും എടുക്കുന്നുണ്ട്. ആദ്യമായി നോമ്പ് എടുക്കുന്നത് ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ്. ഞാന്‍ ആഹാരം കഴിക്കുന്നതിന് അവര്‍ക്ക് പ്രശനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഞാന്‍ ആഹാരം കഴിക്കണം എന്നാണ് നോമ്പ് എടുക്കുന്ന എന്റെ സുഹൃത്തുക്കള്‍ എന്നോട് പറയാറുള്ളത്. പക്ഷെ എനിക്ക് അത് അത്ര ശരിയായി തോന്നിയില്ല. അങ്ങനെയാണ് നോമ്പെടുക്കാന്‍ തുടങ്ങുന്നത്. അതുമാത്രമല്ല, ഒരു മഹത്തായ കാര്യം കൂടിയാണല്ലോ നോമ്പ് എടുക്കുക എന്ന് പറയുന്നത്.

എനിക്ക് വ്യക്തിപരമായി തോന്നിയത്, നമ്മുടെ മനസും ശരീരവും എപ്പോഴും ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് നമ്മള്‍ നോമ്പെടുക്കുന്ന, അല്ലെങ്കില്‍ ഫാസ്റ്റിംഗ് ചെയ്യുന്ന സമയത്താണ്. ഇത് പലരും പറഞ്ഞു കേട്ടിട്ടുമുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ക്രിയേറ്റീവ് സംസാരിക്കാന്‍ കഴിയുന്നതും ഏറ്റവും കൂടുതല്‍ ചിന്തിക്കാന്‍ പറ്റുന്നതും നോമ്പ് എടുക്കുന്ന സമയത്താണ്.

Singer vaishnav gireesh words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES