Latest News

ഏറ്റവും മോശമായ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഞാന്‍ അഭിമുഖീകരിക്കുന്നു; പിസിഒഡി, എന്‍ഡോമെട്രിയോസിസ് രോഗങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ശ്രുതിഹാസന്‍

Malayalilife
ഏറ്റവും മോശമായ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഞാന്‍ അഭിമുഖീകരിക്കുന്നു;  പിസിഒഡി, എന്‍ഡോമെട്രിയോസിസ് രോഗങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ശ്രുതിഹാസന്‍

ലകനായകന്‍ മാത്രമല്ല മകള്‍ ശ്രുതിയ്ക്കും ആരാധകരേറെയാണ്. ഇപ്പോഴിതാ താരം താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ശ്രുതി. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് ശ്രുതി ഹാസന്‍ രോഗങ്ങളെ കുറിച്ച് പറയുന്നത്.

ഇന്ന് സര്‍വ്വസാധാരണമായ അസുഖമാണ് ശ്രുതിയും നേരിടുന്നത്. പിസിഒഡിയും എന്‍ഡോമെട്രിയോസിസുമാണ് താരത്തിന്റെ ജീവിതത്തിലും വില്ലനായിരിക്കുന്നത്.അടുത്തിടെ ഒരു വര്‍ക്കൗട്ട് വീഡിയോ ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. രണ്ട് അസുഖങ്ങളുമായുള്ള പോരാട്ടത്തിലാണ് എന്നുപറഞ്ഞാണ് വീഡിയോ പങ്കുവച്ചത്.

'എന്നോടൊപ്പം വര്‍ക്ക്ഔട്ട് ചെയ്യുക. പിസിഒഡി, എന്‍ഡോമെട്രിയോസിസ് എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റവും മോശമായ ചില ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഞാന്‍ അഭിമുഖീകരിക്കുന്നു. അസന്തുലിതാവസ്ഥയും വീര്‍പ്പുമുട്ടലും ഉപാപചയ വെല്ലുവിളികളുമായുള്ള കടുത്ത പോരാട്ടമാണിതെന്ന് സ്ത്രീകള്‍ക്ക് അറിയാം.

എന്നാല്‍ അതിനെ ഒരു പോരാട്ടമായി കാണുന്നതിന് പകരം, എന്റെ ശരീരം അതിന്റെ പരമാവധി ചെയ്യാന്‍ പോകുന്ന ഒരു സ്വാഭാവിക ചലനമായി അംഗീകരിക്കാന്‍ ഞാന്‍ തെരഞ്ഞെടുക്കുന്നു. ശരിയായി ഭക്ഷണം കഴിച്ചും നന്നായി ഉറങ്ങിയും എന്റെ വര്‍ക്ക്ഔട്ട് ആസ്വദിച്ചും ഞാന്‍ നന്ദി പറയുന്നെന്ന് ശ്രുതി പോസ്റ്റ് ചെയ്തു.

മാത്രമല്ല, എന്റെ ശരീരം ഇപ്പോള്‍ പൂര്‍ണമല്ല, പക്ഷേ എന്റെ ഹൃദയം നിറവിലാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തുക, സന്തോഷത്തോടെ തുടരുക, സന്തോഷകരമായ ഹോര്‍മോണുകള്‍ ഒഴുകട്ടെ! എന്നും നടി കുറിക്കുന്നു.


ഞാന്‍ ഒരു ചെറിയ പ്രസംഗം നടത്തുന്നുവെന്ന് എനിക്കറിയാം, പക്ഷേ ഈ വെല്ലുവിളികള്‍ സ്വീകരിക്കാനും എന്നെ നിര്‍വചിക്കാന്‍ അവരെ അനുവദിക്കാതിരിക്കാനുമുള്ള ഒരു യാത്രയാണിതെന്നും പോസ്റ്റില്‍ ശ്രുതി പറയുന്നു.പ്രഭാസ് നായകനായ സലാര്‍ ആണ് ശ്രുതിയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്നചിത്രം.

പിസിഓഡി എന്നാല്‍ ആര്‍ത്തവ ക്രമത്തില്‍ വരുന്ന വ്യതിയാനം ആണ്. പോളി സിസ്റ്റിക് ഓവരീ സിന്‍ഡ്രം എന്നാണ് ഇതിന്റെ പേര്. ശരീരത്തില്‍ പുരുഷ ഹോര്‍മോണ്‍ കൂടുമ്പോള്‍ ആണ് ഇത്തരത്തിലുള്ള പ്രശ്‌നം വരുന്നത്. ഗര്‍ഭപാത്രത്തിന് അകത്തുള്ള ഒരു ടിഷ്യൂ ആണ് എന്‍ഡോമെട്രിയോസിസ്. ഇത് ഗര്‍ഭപാത്രത്തിന് പുറത്തേക്ക് വരുമ്പോള്‍ വലിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഈ രണ്ടു പ്രശ്‌നങ്ങള്‍ ആണ് താരം ഇപ്പോള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. 25 മുതല്‍ 40 വയസ്സിനിടയില്‍ ഉള്ള സ്ത്രീകള്‍ ആണ് ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നത്.

Shruti Haasan shares experience PCOS

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES