Latest News

വേര്‍പിരിയലിന്റെ വേദനയില്‍ നിന്നും പുറത്ത് കടക്കാന്‍ കഴിയും എന്ന് കരുതിയിരുന്നില്ല; എപ്പോഴും അവന്‍ എനിക്ക് വളരെ സ്‌പെഷ്യലാണ്; കാരണം അവന്‍ ഇപ്പോഴും എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്;ഡിവോഴ്‌സിനു ശേഷം സാമന്ത നാഗചൈതന്യയെക്കുറിച്ച് പറയുന്നതിങ്ങനെ

Malayalilife
വേര്‍പിരിയലിന്റെ വേദനയില്‍ നിന്നും പുറത്ത് കടക്കാന്‍ കഴിയും എന്ന് കരുതിയിരുന്നില്ല; എപ്പോഴും അവന്‍ എനിക്ക് വളരെ സ്‌പെഷ്യലാണ്; കാരണം അവന്‍ ഇപ്പോഴും എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്;ഡിവോഴ്‌സിനു ശേഷം സാമന്ത നാഗചൈതന്യയെക്കുറിച്ച് പറയുന്നതിങ്ങനെ

ക്ഷിണേന്ത്യയിലെ പ്രമുഖ താരജോഡിയായിരുന്ന സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം വഴിവച്ചിരുന്നു.ഏറെ നാള്‍ നിലനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഇരുവരും തങ്ങളുടെ വിവാഹബന്ധം വേര്‍പെടുത്തിയതായി പ്രഖ്യാപിച്ചത്.2021 ഒക്ടോബറിലായിരുന്നു വേര്‍പിരിയുന്നതായി ഇരുവരും ഔദ്യോഗികമായി അറിയിച്ചത്. 2017 ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം.

പൊരുത്തപ്പെട്ടു പോകുവാന്‍ കഴിയാത്തതിനാല്‍ തങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ എന്ന ബന്ധത്തില്‍ നിന്ന് വേര്‍പിരിയുന്നു എങ്കിലും നല്ല സുഹൃത്തുക്കളായി തുടരും എന്ന് അറിയിച്ചു കൊണ്ടാണ് ഇരുവരും ഡിവോഴ്‌സ് വാര്‍ത്ത സ്ഥിരീകരിച്ചത്. നാഗ ചൈതന്യയി വിവാഹ മോചിതയാകുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം, ആ വസ്തുതയെ ഞാന്‍ അംഗീകരിച്ച് കഴിഞ്ഞപ്പോള്‍ തകര്‍ന്ന് പോയി, ഞാന്‍ മരിക്കുകയാണ്. മുന്നോട്ട് ഇനി ഇല്ല എന്ന് പോലും ചിന്തിച്ചു. പക്ഷെ ഈ വേദനകളോടെ എല്ലാം ഞാന്‍ ഇനിയും ജീവിയ്ക്കും എന്ന ഉറച്ച തീരുമാനം എടുത്തപ്പോള്‍ എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി. പൊതുവെ നമ്മള്‍ കടന്ന് പോകുന്നത് വളരെ അധികം കഷ്ടത നിറഞ്ഞ വഴിയിലൂടെയാണ്, അത് പകുതിയും എത്തിക്കഴിഞ്ഞു എന്ന വസ്തുത തിരിച്ചറിയുമ്പോള്‍, അത് അംഗീകരിയ്ക്കുകയും അതിനോട് പൊരുതുകയും ശബ്ദമുയര്‍ത്തുകയുമാണ് ചെയ്യുന്നത്. ഞാന്‍ ചെയ്തതും അതാണ് എന്ന് സമാന്ത നേരത്തേ പറഞ്ഞിരുന്നു.

വേര്‍പിരിയലിന്റെ വേദനയില്‍ നിന്നും പുറത്ത് കടക്കാന്‍ എനിക്ക് കഴിയും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. പക്ഷെ അതിന് സാധിച്ചു. എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നുന്നു. ഞാന്‍ എത്ര ശക്തയാണ് എന്ന് സ്വയം ആലോചിച്ചിരുന്നുവെന്നും സമാന്ത പറഞ്ഞിരുന്നു. ഇപ്പോഴിതാ താന്‍ നേരിട്ട പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്തത് എങ്ങനെയെന്ന് പറയുന്ന സമാന്തയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ വീഡിയോയില്‍ നാഗ ചൈതന്യയുമായുള്ള ബന്ധം ഒരു പരാജയമല്ലെന്നും അതിനുള്ള കാരണവും നടി പറയുന്നുണ്ട്. നടിയുടെ വാക്കുകളുടെ പൂര്‍ണ്ണ രൂപം ചുവടെ വായിക്കാം.

ഒരു പക്ഷേ ഇന്‍്ഡിപെന്‍ഡന്റായ സ്ത്രീ എന്ന നിലയില്‍ ഞാന്‍ ശക്തയായിരിക്കാം. കോംപ്രമൈസാണ് ഒരു ദാമ്പത്യത്തിലെ നമ്പര്‍ വണ്‍ ക്വാളിറ്റി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോലും ജീവിതം വളരെ പര്‍െഫക്ടാണ് എന്ന് കാണിക്കുന്നതിലാണ് എല്ലാവരും ശ്രദ്ധ കൊടുക്കുന്നത്. ഈ സ്‌ട്രെസ്ഫുള്ളായ ലോകത്ത് എല്ലാവരും ഫോക്കസ് ചെയ്യുന്നത് ഇക്കാര്യത്തിലാണ്. അതുകൊണ്ടു തന്നെ നമ്മുടെ കുറവുകളെ കുറിച്ചോ നമ്മള്‍ അനുഭവിക്കുന്ന വേദനകളെ കുറിച്ചോ നമ്മുടെ ഉത്കണ്ഠകളെ കുറിച്ചോ ഒക്കെ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

അങ്ങനെ സോഷ്യല്‍ മീഡിയയില്‍ 'ജീവിക്കുന്നവര്‍ക്ക്' അത്തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാകാറുണ്ട്. എനിക്കും അത്തരത്തില്‍ പെര്‍ഫെക്ട് ലൈഫ് സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ വലിയ സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഞാനിപ്പോള്‍ ഒരു കാര്യം പറയട്ടെ. ആരുടെയും ജീവിതം അത്ര പെര്‍ഫെക്ടല്ല. അതാണ് സത്യം.അതുകൊണ്ട് എന്നെപ്പോലുള്ളവര്‍ തീര്‍ച്ചയായും ഈ ജീവിതത്തില ഗ്ലാമറിനെയും തിളക്കത്തെയും കുറിച്ച് മാത്രമല്ല, വേദനയയും, കഷ്ടപ്പാടുകളെ കുറിച്ചും, ബുദ്ധിമുട്ടുകളെ കുറിച്ചും കൂടുതല്‍ സംസാരിക്കേണ്ട സമയമാണിതെന്ന് ഞാന്‍ കരുതുന്നു. അതിനെക്കുറിച്ച് സംസാരിക്കുന്നത് വളരെ സാധാരണമാണ് താനും. സഹായം ചോദിക്കുന്നതും സര്‍വ്വ സാധാരണമാണെന്ന് മനസിലാക്കേണ്ടതുണ്ട്.

 

എന്റെ ജീവിതത്തില്‍ ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നുപോയപ്പോള്‍ ഞാന്‍ ഒരുപാട് പേരോട് സഹായം അഭ്യര്‍ത്ഥിച്ചു. എന്റെ സുഹൃത്തുക്കളില്‍ നിന്നും ഉപദേശകരില്‍ നിന്നും സഹായം തേടി. അത് എന്റെ ജീവിതത്തില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇപ്പോള്‍ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തിലേക്ക് കടക്കാന്‍ തയ്യാറാണ്. ഞാന്‍ മാത്രം ശക്തയായതു കൊണ്ടല്ല, പക്ഷേ എനിക്ക് ചുറ്റുമുള്ള നിരവധി ആളുകള്‍ എന്നെ ശക്തയാക്കാന്‍ സഹായിക്കുകയായിരുന്നു. അതിനാല്‍, നമ്മളുടെ ബുദ്ധിമുട്ടേറിയ അവസ്ഥകള്‍ വളരെ സാധാരണ നിലയിലാക്കാന്‍ ഇത്തരത്തിലുള്ള സഹായം ആവശ്യപ്പെടുന്നത് സാധാരണമാക്കി മാറ്റാനുമുള്ള സമയമാണിതെന്ന് ഞാന്‍ കരുതുന്നത്. നിങ്ങള്‍ ഡോക്ടറുടെ അടുത്ത് പോയി സഹായം ചോദിക്കുന്നതു പോലെ തന്നെയേ ഉള്ളൂ. നമ്മളുടെ ഒരു അവയവത്തിനു പറ്റുന്ന തകരാറിനു ചികിത്സിക്കുമ്പോലെ തന്നെ തകര്‍ന്ന ഹൃദയത്തിനായി നമുക്കും ചികിത്സ നല്‍കാം.

അതിനായി എല്ലാവരും ഒത്തുചേരേണ്ട സമയമാണിത്. കാരണം നിങ്ങള്‍ ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ 'ഞങ്ങളെ വിളിക്കൂ' എന്ന് ഡോക്ടര്‍മാര്‍ക്ക് പറയാനാകില്ലല്ലോ. ഇത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടിയുമുള്ള സമയമാണ്, എല്ലാം ശരിയാകും എന്ന് അവരെല്ലാം പറയും, മാത്രമല്ല, അത് തീര്‍ച്ചയായും ശരിയാകും.. നിങ്ങള്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളോടും പറയേണ്ട സമയമാണിത്. സഹായം ചോദിക്കുക, സഹായം തേടുക. കാരണം സഹായിക്കാന്‍ തയ്യാറുള്ള ആളുകളുണ്ട്, കൗണ്‍സിലര്‍മാരുണ്ട്, നമ്മളെല്ലാവര്‍ക്കും ഇത് നല്ല രീതിയില്‍ തന്നെ ചെയ്യാനുള്ള സമയമാണിതെന്ന് ഞാന്‍ കരുതുന്നുവെന്നും സമാന്ത പറഞ്ഞു.

എപ്പോഴും അവന്‍ എനിക്ക് വളരെ സ്‌പെഷ്യലാണ്. കാരണം അവന്‍ ഇപ്പോഴും എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്, ആ സൗഹൃദം 8-9 വര്‍ഷം വരെ നീണ്ടുനിന്നതിന്റെ കാരണവും അതാണ്, അതാണ് ഈ ബന്ധം ഒരിക്കലും അവസാനിക്കാത്തതിന്റെ കാരണം. കാരണം ഞങ്ങള്‍ പരസ്പരം വളരെയധികം കണ്ടിട്ടുണ്ട്, മനസിലാക്കിയിട്ടുണ്ട്. അതു തന്നെയാണ് ഞങ്ങളെ ഇന്നു കാണുന്ന ആളുകളാക്കി മാറ്റിയത്. അതിനാല്‍ അത് ഒരിക്കലും പരാജയപ്പെടുകയില്ലെന്നും ഇടറുന്ന സ്വരത്തോടെ സമാന്ത പറഞ്ഞു.

Samantha makes shocking statement after divorce from Naga Chaitanya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES