തെലുങ്ക് ആരാധകരുടെ മനം കീഴടക്കിയ സിനിമയായിരുന്നു 'യെ മായ ചെസാവേ'. ഇപ്പോഴിതാ, ആ ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. പക്ഷെ ആരാധകര്‍ അതുപോലെ നിരാശയിലുമാണ്. ചിത്രത്തിന്റെ പ്രമോഷനില്‍ നായിക സാമന്ത തന്റെ മുന്‍ ഭര്‍ത്താവായ നാഗ ചൈതന്യയ്ക്കൊപ്പം ഒന്നിക്കുമെന്ന പ്രതീക്ഷകള്‍ ഇതോടെ അവസാനിച്ചിരിക്കുകയാണ്. സാമന്ത തന്നെ ചിത്രത്തിന്റെ പ്രമോഷന്‍ വാര്‍ത്തകള്‍ തള്ളിക്കളയുകയും ചെയ്തു.
അതേസമയം, 2010-ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത യെ മായ ചെസാവേ എന്ന റൊമാന്റിക് ചിത്രം സാമന്തയുടെയും നാഗ ചൈതന്യയുടെയും കരിയറിലെ തന്നെ നാഴികക്കല്ലായിരുന്നു. അതുപോലെ ചിത്രത്തിന്റെ പ്രമോഷനില്‍ പങ്കെടുക്കില്ലെന്ന് താരം തുറന്നുപറഞ്ഞു. സാമന്ത ഈ അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞു.
'ഞാന്‍ യെ മായ ചെസാവേചിത്രത്തിന്റെ പ്രമോഷനില്‍ ആരോടൊപ്പവും പങ്കെടുക്കുന്നില്ല. വാസ്തവത്തില്‍, ചിത്രത്തിന്റെ പ്രമോഷന്‍ നടത്തുന്നേയില്ല,' എന്ന് സാമന്ത വ്യക്തമാക്കി. ഷൂട്ടിംഗിന്റെ ഓരോ വിശദാംശവും തന്റെ ഓര്‍മയില്‍ ഉണ്ടെന്നും, ആ ചിത്രം തനിക്ക് എന്നും പ്രിയപ്പെട്ടതാണെന്നും താരം പറഞ്ഞു.