Latest News

ശാരീരിക പീഡനത്തിന് വിധേയ ആയില്ലായിരിക്കാം; എന്നാല്‍ വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചാല്‍ അത് പീഡനത്തിന് തുല്യം;  മീടുവിനെക്കുറിച്ച് സായ് പല്ലവി പങ്ക് വച്ചത്

Malayalilife
 ശാരീരിക പീഡനത്തിന് വിധേയ ആയില്ലായിരിക്കാം; എന്നാല്‍ വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചാല്‍ അത് പീഡനത്തിന് തുല്യം;  മീടുവിനെക്കുറിച്ച് സായ് പല്ലവി പങ്ക് വച്ചത്

ല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലെ മലര്‍ മിസ് ആയി വന്ന സായി പല്ലവി ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും മുന്‍നിര നായികയാണ്. അഭിനയിക്കുന്ന സിനികള്‍ക്കെല്ലാം കര്‍ശന നിബന്ധനകള്‍ വെച്ചിട്ടുള്ള നടി നിലപാടുകളുടെ പേരിലാണ് വാര്‍ത്തകളില്‍ ഇടംനേടാറുള്ളത്. ഇപ്പോള്‍ മീ ടുവിനെക്കുറിച്ചും നടിയുടെ അഭിപ്രായം ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ഏറെ നാളുകള്‍ക്ക് ശേഷം 'നിജാം' എന്ന ടോക്ക് ഷോയില്‍ പങ്കെടുത്തപ്പോഴാണ് നടി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മീടു എന്ന ക്യാംപെയിനിലൂടെ പല സ്ത്രീകളും തങ്ങളുടെ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള സായി പല്ലവിയുടെ അഭിപ്രായം എന്താണെന്നാണ് നിജം ഷോ യില്‍ ചോദിച്ചത്.

ശാരീരിക പീഡനത്തിന് വിധേയ ആയില്ലായിരിക്കാം, എന്നാല്‍ വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചാല്‍ അത് പീഡനത്തിന് തുല്യമാണെന്നാണ്' സായി പല്ലവിയുടെ മറുപടി.

മികച്ച അഭിനയത്തിന് പുറമേ അതിശയിപ്പിക്കുന്ന നൃത്തച്ചുവടുകളാണ് മറ്റുള്ളവരില്‍ നിന്നും സായി പല്ലവിയെ വേറിട്ട് നിര്‍ത്തുന്നതും. തെലുങ്കിലെ മെഗാസ്റ്റാറായ ചിരഞ്ജീവിയെ പോലുള്ള വലിയ താരങ്ങള്‍ പോലും സായിയുടെ കൂടെ നൃത്തം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. വളരെ സെലക്ടീവായി സിനിമകള്‍ ചെയ്യുന്ന സായ് പല്ലവി തെലുങ്ക് സിനിമയില്‍ ചെറിയൊരു ഇടവേള നല്‍കിയിരിക്കുകയാണ്.

നിലവില്‍ ഒന്നോ രണ്ടോ തമിഴ് ചിത്രങ്ങളിലൂടെയാണ് സായി പല്ലവി സജീവമായി നില്‍ക്കുന്നത്. 

അതേ സമയം തെലുങ്കിലെ മുന്‍നിര നടന്മാരായ എന്‍ടിആര്‍, അല്ലു അര്‍ജുന്‍, രാംചരണ്‍ എന്നിവരില്‍ ആരുടെ കൂടെ നൃത്തം ചെയ്യണമെന്ന് ചോദ്യത്തിന് ആ മൂന്ന് പേരും എന്റെ കൂടെ നൃത്തം ചെയ്താല്‍ നന്നായിരിക്കുമെന്നാണ് സായി പറയുന്നത്. നിലവില്‍ തെലുങ്കില്‍ ചിത്രങ്ങളൊന്നും സായ് പല്ലവി ചെയ്യുന്നില്ല. 'വിരാടപര്‍വ്വം' എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. റാണയ്ക്കൊപ്പമുള്ള ചിത്രം വാണിജ്യപരമായി വിജയിച്ചില്ല. അതിന് ശേഷം ഭഗാര്‍ഗി' എന്ന ചിത്രത്തിലൂടെ തിളങ്ങി. ഈ സിനിമയും വിചാരിച്ചത് പോലെ ഹിറ്റായില്ല. ഇപ്പോള്‍ ശിവകാര്‍ത്തികേയനൊപ്പം തമിഴില്‍ ഒരു സിനിമ ചെയ്യുകയാണ് നടി. ഈ ചിത്രം നിര്‍മ്മിക്കുന്നത് ഉലകനായകന്‍ കമല്‍ഹാസനാണ്. മാത്രമല്ല തെലുങ്കില്‍ അല്ലു അര്‍ജുനൊപ്പം പുഷ്പ 2 ല്‍ അഭിനയിക്കുന്നത് സായി ആണെന്നും ചില അഭ്യൂഹങ്ങളുണ്ട്.
 

Sai Pallavi Talks About MeToo Movement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES