ചെകുത്താന്‍ എന്നറിയപ്പെടുന്ന യുട്യൂബര്‍ അജു അലക്‌സിനോടു മാപ്പ് പറയുന്ന ഡോ. എലിസബത്ത് ഉദയന്റെ വീഡിയോ പുറത്ത് വന്നതോടെ വലിയ വിമര്‍ശനമാണ എലിസബത്തിന് നേരിടേണ്ടി വന്നത്. മുന്‍പ് ബാല ചെകുത്താനെ വീട്ടില്‍ പോയി കണ്ട് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ചില തുറന്നുപറച്ചിലുകള്‍ എലിസബത്ത് നടത്തിയിരുന്നു. തന്നെ അന്ന് ബാല മനപ്പൂര്‍വ്വം കാറിലേക്ക് വലിച്ച് കയറ്റിയതായിരുന്നുവെന്നാണ് എലിസബത്ത് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ബാലയ്‌ക്കെതിരായ എലിസബത്തിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്തുണ അറിയിച്ച് കൊണ്ട് ചെകുത്താന്‍ എലിസബത്തിന്റെ വീട്ടിലെത്തിയത്.
എന്നാല്‍ ഇതിന് തൊട്ട് പിന്നാലെ ബാല ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. തനിക്കെതിരെ കളിക്കുന്ന മാസ്റ്റര്‍ ബ്രെയിന്‍സ് ആരൊക്കെയാണെന്ന് മനസിലായില്ലേ എന്ന തരത്തിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച വീഡിയോ പങ്കുവെച്ച് കൊണ്ട് ബാല പറഞ്ഞത്.
വീഡിയോയ്ക്ക് താഴെ വിമര്‍ശനം ഉയര്‍ന്നതും ബാലയുടെ പ്രതികരണവും എത്തിയതോടെ തനിക്കെതിരെ വന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് എലിസബത്ത്. ഫെയ്‌സ്ബുക്ക് വഴി പങ്കിട്ട വീഡിയോയില്‍ ഏങ്ങിക്കരഞ്ഞാണ് എലിസബത്ത് സംസാരിക്കുന്നത്.
''അജു ചേട്ടനും (ചെകുത്താന്‍ ) പുള്ളിയുടെ സുഹൃത്തും എന്നെ കാണാന്‍ വന്നിരുന്നു. എന്നോട് സംസാരിച്ചു. ഭയങ്കര സന്തോഷം തോന്നി. ഇപ്പോള്‍ ഈ വീഡിയോ ഇടുന്നത് ചിലരുടെ വീഡിയോ കണ്ടിട്ടാണ്.ആളുടെ 250 കോടി ലക്ഷ്യമെന്നും അഞ്ച് പേരുടെ മാസ്റ്റര്‍ ബ്രെയിന്‍ ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും. എനിക്ക് അങ്ങനെ ചെയ്യണമെങ്കില്‍ ഞാന്‍ ഒരിക്കലും രജിസ്റ്റര്‍ ചെയ്യാണ്ട് കൂടെ നില്‍ക്കില്ല. ഇത്രയും കാലം മിണ്ടാതിരിക്കില്ല, കേസൊക്കെ കൊടുക്കാനുള്ള വകുപ്പുകളൊക്കെ നോക്കുമായിരുന്നു
. 250 കോടി എന്നൊക്കെ പറയുമ്പോള്‍ എനിക്ക് സംശയം ഉണ്ട്. രണ്ട് വര്‍ഷം മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ 100 കോടി സ്വത്ത് എന്നാണ് പറഞ്ഞത്. അണ്ണാത്തെ ഇറങ്ങിയപ്പോള്‍ അത് 240 കോടി ബഡ്ജറ്റ് ഉള്ള സിനിമ ആയിരുന്നു , കുറെ ട്രോള്‍ ഒക്കെ ആയപ്പോള്‍ പിന്നാലെ സ്വന്തം സ്വത്ത് 250 കോടിയാക്കി. അതൊക്കെ എങ്ങനെയാണെന്ന് അറിയില്ല. പക്ഷെ ഇത്രയൊക്കെ ചെയ്തത് തെറ്റാന്ന് എനിക്ക് അറിയാം പക്ഷെ അതിനൊന്നും കേസെടുക്കാന്‍ വയ്യ.
എന്നാല്‍ ചെകുത്താന്‍ വീഡിയോ വന്നപ്പോള്‍ ഇത്രമാത്രം നെഗറ്റീവ്. എന്നെ മോശമായിട്ടോ വിഷമിപ്പിച്ചിട്ടോ വേദനിപ്പിച്ചിട്ടോ ചെകുത്താന്‍ സംസാരിച്ചിട്ടില്ല. ചെകുത്താന്‍ വന്നപ്പോള്‍ വലിയ സന്തോഷം തോന്നി. ചെകുത്താനോട് സോറി പറഞ്ഞപ്പോഴും സന്തോഷം തോന്നി. ഇതൊക്കെ ഞാന്‍ തുറന്നുപറഞ്ഞപ്പോള്‍ എനിക്ക് നീതി കിട്ടുമെന്ന് തോന്നി. ആരെങ്കിലുമൊക്കെ കാണുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ഒരാള്‍ എന്നെ കാണാന്‍ വന്നപ്പോള്‍ അതിനെ ചീപ്പാക്കി, ഇത്ര മോശമായി പറയാന്‍ സാധിക്കുന്ന ആള്‍ക്കാരാണെങ്കില്‍ എനിക്ക് അത്തരക്കാരുടെ പിന്തുണ വേണ്ട. ആരും പിന്തുണച്ചില്ലെങ്കിലും നിയമം അനുവദിക്കുകയാണെങ്കില്‍ ഞാന്‍ എനിക്ക് പറയാനുള്ളത് പറയും.
ശരിക്കും എന്നെ പിന്തുണക്കുന്നവരോട് നന്ദിയുണ്ട്. ഇനിയും ഞാന്‍ എന്റെ വീഡിയോ തുടര്‍ന്ന് കൊണ്ടിരിക്കും. ഞാന്‍ ചെയ്തതിന് ശിക്ഷ ഉണ്ടെങ്കില്‍ അത് ഏറ്റുവാങ്ങാന്‍ തയ്യാറാണ്. എനിക്ക് ഒളിച്ചിരിക്കേണ്ട കാര്യമില്ല. ഞാനും ചെകുത്താനും വീഡിയോ ഇട്ടപ്പോള്‍ കണ്ടില്ലേ മാസ്റ്റര്‍ പ്ലാന്‍ എന്നും സ്വത്തിനെ വേണ്ടിയിട്ടാണ് കാണിക്കുന്നതെന്നൊക്കെ പറയുമ്പോള്‍ ഇല്ല, വിഷമമില്ല. ആരൊക്കെ കുറ്റപ്പെടുത്തിയാലും ചെകുത്താന്‍ എന്നെ വന്ന് കണ്ട് നന്നായി സംസാരിച്ചു. എന്നെ പിന്തുണച്ചവര്‍ പോലും നെഗറ്റീവ് പറയുന്നതാണ് കാണുന്നത്. ചെകുത്താന്‍ എന്നെ വന്ന് നല്ലോണമാണ് സംസാരിച്ചത്...'' കരഞ്ഞുകൊണ്ട് എലിസബത്ത് പറഞ്ഞു.
എലിസബത്തിന്റെ വീഡിയോയ്ക്ക് താഴെ പിന്തുണ അറിയിച്ച് നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. 'ഒരിക്കലും തളരരുത്, കരയരുത്, എന്റെ മോളെ നിന്നെ തളര്‍ത്താന്‍ വേണ്ടിയുള്ള അവന്റെ നീക്കം ആണ് ഈ മോശം കമന്റ്, കഴിഞ്ഞ രണ്ടു ദിവസമായി കുട്ടി ബോള്‍ഡ് ആയി സംസാരിച്ചു. അതുപോലെ ധൈര്യമായി വേണം മുന്‍പോട്ടു പോകുവാന്‍. ഇനിയും നിന്നെ തളര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക ഒരുപാട് അമ്മമാരുടെ പ്രാര്‍ത്ഥന മോളുടെ കൂടെ ഉണ്ട്. ബി സ്‌ട്രോങ്..., എലിസബത്തിന് വേണ്ടത് ഇതുപോലെ ഉള്ള സപ്പോര്‍ട്ട് ആണ്. ചെകുത്താന്‍ നേരിട്ട് ചെന്നപ്പോള്‍ ആ കുട്ടിക്ക് ഒത്തിരി സന്തോഷവും ആശ്വാസവും കിട്ടി. എലിസബത്തിനെ ഇത് പോലെ സപ്പോര്‍ട്ട് ചെയ്തു എല്ലാവരും ആ കുട്ടിയെ തിരികെ അവളുടെ മനസ്സമാധാനം നിറഞ്ഞ നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ ശ്രമിക്കണം. എലിസബത്തിന് പ്രൊട്ടക്ഷന്‍ വേണം...' എന്നതടക്കമാണ് കമന്റുകള്‍.
സ്വത്തിന് വേണ്ടി ചില ആളുകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി നടന്‍ ബാല. നാലഞ്ച് പേര്‍ ചേര്‍ന്ന് തന്നെ പ്ലാന്‍ ചെയ്ത് ആക്രമിക്കുവാന്‍ ശ്രമിക്കുകയാണെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ബാല ആരോപിച്ചു. മുന്‍പങ്കാളി എലിസബത്ത് ഉദയന്‍ യൂട്യൂബര്‍ ചെകുത്താനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ
ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോയാണ് ബാല പങ്കുവെച്ചിരിക്കുന്നത്. ഒരു അഭിമുഖത്തില്‍ സ്വന്തം സ്വത്തിനെ കുറിച്ച് പറയുന്നൊരു വീഡിയോയും ബാല ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ബാലയുടെ വാക്കുകള്‍: 'ഞങ്ങള്‍ ഒറ്റയ്ക്ക് നിന്നാലും തല ഉയര്‍ത്തി തന്നെ നില്‍ക്കും. കാരണം സത്യം ഞങ്ങളുടെ ഒപ്പമുണ്ട്. നവംബര്‍ മാസം മുതല്‍ പറയുന്ന കാര്യങ്ങള്‍ഒന്നും കൂടി പറയാം. ഇന്നലെ പറഞ്ഞ കാര്യങ്ങള്‍കൂടി ഓര്‍ക്കണം. അപ്പോള്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകും. പ്ലാന്‍ ചെയ്ത് എന്നെ അറ്റാക്ക് ചെയ്യുകയാണെന്ന് പറയാന്‍ കാരണം ഇത് ഒരാള്‍ അല്ല ചെയ്യുന്നത്. ഒരു നാലഞ്ച് പേര്‍ ചേര്‍ന്നാണ്. അതിന്റെ തലവി, ?ഗ്രീപ്പ് ?ഹെഡ് ആരാണെന്ന് നിങ്ങളെല്ലാവര്‍ക്കും അറിയാം. എല്ലാവരേയും ചേര്‍ത്താണ് അറ്റാക്ക് ചെയ്യുന്നത്. അത് കൃത്യമായ തയ്യാറെടുപ്പോടെയാണ് കളിക്കുന്നത്. ആദ്യം ചെയ്തത് നിയമപരമായി എന്റെ വായടപ്പിച്ചു. അതോടെ അവര്‍ക്ക് എന്തും പറയാമെന്നായി.' എന്റെ സ്വത്തിന്റെ കണക്ക് വന്നു. എനിക്ക് 250 കോടി സ്വത്തുണ്ടെന്ന് തമിഴ്നാട്ടില്‍ നേരത്തെ തന്നെ വാര്‍ത്ത വന്നിരുന്നു. എന്റെ ചേട്ടന്‍ സംവിധാനം ചെയ്ത കങ്കുവ എന്ന പടം നവംബറില്‍ റിസീല് ചെയ്യുകയാണ്. അവിടെ വാര്‍ത്ത വന്നത് കങ്കുവ പടത്തിന്റെ സംവിധായകന്‍ ശിവയുടെ സ്വത്തിനെക്കാളും അനിയന്‍ ബാലയ്ക്കാണെന്നാണ്. എനിക്ക് 250 കോടിയോളം സ്വത്ത് ഉണ്ടെന്നും ഇനിയും എത്രത്തോളം ഉണ്ടാവുമെന്നുമാണ് അതില്‍ പറഞ്ഞത്..ഈ വാര്‍ത്ത എന്ന് പുറത്തുവന്നുവോ അന്നു മുതല്‍ എനിക്ക് മനഃസമാധാനം ഉണ്ടായിട്ടില്ല എന്നതാണ് സത്യം- ബാല പങ്കുവെച്ച വീഡിയോയില്‍ പറയുന്നു....