ഒക്ടോബര്‍ 31 ന് റിലീസ് ചെയ്യാനിരിക്കുന്ന അമരന്റെ പ്രമോഷന് തിരക്കുകളിലാണ് സായി പല്ലവിയും നടന് ശിവകാര്‍ത്തികേയനും. മേജര്‍ മുകുന്ദ് വരദരാജന്റെയും ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസിന്റെയും ജീവിത കഥ ആസ്പദമാക്കിയൊരുക്കുന്ന ചിത്രം ഇതിനോടകം ഒരു ഇമോഷനായി മാറിക്കഴിഞ്ഞു. സിനിമയുടെ പ്രമോഷന് പരിപാടിയുമായി സായി പല്ലവി കൊച്ചിയിലും എത്തിയിരുന്നു. എന്നാല്‍ ഈ പ്രമോഷന് പരിപാടികള്‍ക്കെല്ലാം വരുന്നതിന് മുന്‍പ് താന്‍ ഒരിടം സന്ദര്‍ശിച്ചതായി സ
'അമരന്റെ പ്രമോഷനുകള്‍ ആരംഭിയ്ക്കുന്നതിന് മുന്‍പ് നാഷണല്‍ വാര് മെമ്മോറിയല്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ച് കുറച്ച് ദിവസങ്ങള്‍ മുന്‍പ് ഞാന്‍ അവിടെ പോയിരുന്നു. നമുക്കുവേണ്ടി ജീവന് ബലിയര്‍പ്പിച്ച ഓരോ ധീരഹൃദയന്റെയും സ്മരണയ്ക്കായി ആയിരക്കണക്കിന് 'ഇഷ്ടിക പോലുള്ള ഗുളികകള്‍' സൂക്ഷിക്കുന്ന ഈ വിശുദ്ധ ക്ഷേത്രം. മേജര്‍ മുകുന്ദ് വരദരാജന് എസി (പി), ശിപായി വിക്രം സിംഗ് എസ്സി (പി) എന്നിവരെ ആദരിക്കുമ്പോള്‍ ഞാന്‍ വികാരഭരിതയായി' എന്നാണ് സായി പല്ലവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
സംവിധായകന് രാജ്കുമാര് പെരിയസാമിയ്ക്കൊപ്പമാണ് സായി പല്ലവി നാഷണല്‍ വാര് മെമ്മോറിയയില്‍ സന്ദര്‍ശിച്ചത്. അവിടെ വച്ചെടുത്ത ഫോട്ടോകളും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. വളരെ അപൂര്‍വ്വമായി മാത്രം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്ന സായി പല്ലവി, ഇങ്ങനെ ഒരു പോസ്റ്റ് പങ്കുവച്ചത് ആരാധകര്‍ക്ക് കൗതുകമായി.
അഭിനയിച്ച് പോകുന്നു എന്നതിനപ്പുറം, ആ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നത് നിങ്ങളുടെ മാത്രം ക്വാളിറ്റിയാണ് എന്നും, നിങ്ങളോട് ഇഷ്ടത്തെക്കാള്‍ കൂടുതല്‍ ബഹുമാനം തോന്നുന്നത് ഇതുകൊണ്ടാണ് എന്നും കമന്റില്‍ ആരാധകര്‍ പറയുന്നു. ഗ്ലാമര്‍ കാണിച്ചല്ല, വ്യക്തത്വം കൊണ്ടും നല്ല അഭിനയം കൊണ്ടുമാണ് സായി പല്ലവി ആരാധകരെ സമ്പാദിച്ചത് എന്നാണ് കമന്റില്‍ വേറെ ചില അഭിപ്രായങ്ങള്‍ വരുന്നത്.