അരുണ്‍ രാഘവന്‍ എന്ന നടനെ പരിചയപ്പെടുത്തുവാന്‍ മലയാളി പ്രേക്ഷകര്‍ക്ക് അധികം ആമുഖങ്ങളുടെ ആവശ്യമൊന്നുമില്ല. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്ത് നായകനായും വില്ലനായും ഒക്കെ തിളങ്ങി നില്‍ക്കുന്ന അരുണിന് ഭാര്യയും ഒരു മകനും അടങ്ങുന്ന കുടുംബമാണുള്ളത്. ഇപ്പോഴിതാ, ഇവര്‍ക്കിടയിലേക്ക് ഒരാള്‍ കൂടി എത്തിയിരിക്കുകയാണ്. ഒരു പെണ്‍കുഞ്ഞ്. എന്നാല്‍ നടനേയും കുടുംബത്തെയും അടുത്തറിയുന്നവര്‍ക്കെല്ലാം അറിയാമായിരുന്നു അരുണിന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നില്ലായെന്ന വിവരം. എന്നാല്‍ തങ്ങള്‍ക്കിടയിലേക്ക് എത്തിയ പെണ്‍കുഞ്ഞിനു പിന്നിലെ വിശേഷം സോഷ്യല്‍ മീഡിയയിലെത്തി പങ്കുവച്ചിരിക്കുകയാണ് നടന്‍ ഇപ്പോള്‍. അതിനെ കുറിച്ച് അരുണ്‍ രാഘവന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്:
ഹായ്.. ഹലോ.. നമസ്‌കാരം.. ഇന്നലെ ഞാനൊരു സ്റ്റോറി ഇട്ടിരുന്നു. നമ്മുടെ മകള്‍ അതിഥിയുടെ അറൈവല്‍ നിങ്ങളെയെല്ലാം അറിയിച്ചുകൊണ്ട്. അപ്പോ എനിക്ക് ഒരുപാട് മെസേജുകള്‍ വന്നു. കുറേപ്പേര്‍ വിഷ് ചെയ്തു. കുറച്ചു പേര്‍ക്ക് കുറച്ചു കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. ദിവ്യയെ വളരെ റീസെന്റ് ആയി കണ്ടവര്‍ക്ക് ദിവ്യ പ്രഗ്‌നന്റ് അല്ലായിരുന്നു എന്ന് അറിയാമായിരുന്നു. ഇത് കുറേ പേര്‍ക്ക് സര്‍പ്രൈസ് ആയിരുന്നു. നമ്മുടെ ക്ലോസ് സര്‍ക്കിളിലുള്ളവര്‍ക്ക് മാത്രം അറിയാമായിരുന്ന കാര്യമായിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായിട്ട് ഞങ്ങള്‍ ഒരു അഡോപ്ഷന്‍ ചെയ്യുന്നതിന്റെ പ്രൊസീജിയറിലായിരുന്നു. നാല്, നാലര വര്‍ഷത്തെ ഒരു കാത്തിരിപ്പിനു ശേഷം ഞങ്ങള്‍ക്ക് ഞങ്ങടെ മകളെ കിട്ടിയതാണ്. അതിഥി. അതിഥിയ്ക്കിപ്പോള്‍ നാലു മാസമാണ്. ഈ കഴിഞ്ഞ 27-ാം തീയതിയാണ് കുഞ്ഞിനെ കിട്ടിയത്. ഇപ്പോ വീട്ടിലുണ്ട്. സുഖമായിട്ടിരിക്കുന്നു. അപ്പോ ഈ യൊരു കണ്‍ഷ്യൂഷന്‍ കുറച്ചു പേര്‍ക്കുള്ളത് ക്ലിയര്‍ ചെയ്യാം എന്നു കരുതിയാണ് ഈ വീഡിയോ ചെയ്യുന്നത്. അപ്പോ അതിഥിയുടെ കുറച്ചു ലീഗല്‍ ഫോര്‍മാലിറ്റീസ് കൂടി ബാക്കിയുണ്ട്. കുറച്ചു പേര്‍ അതിഥിയുടെ ഫോട്ടോ ചോദിച്ചിട്ടുണ്ട്. എല്ലാം കഴിയുമ്പോള്‍ മകളുടെ ഫോട്ടോയും ഞാന്‍ ഷെയര്‍ ചെയ്യുന്നതായിരിക്കും. വിഷ് ചെയ്ത എല്ലാവര്‍ക്കും താങ്ക്സ്.. ഞങ്ങള്‍ക്കു വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം എന്നാണ് നടന്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.
വീഡിയോയ്ക്ക് താഴെ മുഴുവന്‍ നടനും ഭാര്യയും ചെയ്ത നല്ല കാര്യത്തെ പ്രശംസിച്ചു കൊണ്ടുള്ള കമന്റുകളുമാണ് വരുന്നത്. സീരിയലുകളില്‍ നായകനായും വില്ലനായും ഒക്കെ തിളങ്ങി പ്രേക്ഷക ഹൃദയം കീഴടക്കി വര്‍ഷങ്ങളായി മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് അരുണ്‍ രാഘവന്‍. മഴവില്‍ മനോരമയിലെ സ്ത്രീപദം എന്ന സീരിയലും സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി, മിസ്സിസ്സ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലുമൊക്കെ നിറഞ്ഞുനിന്നിരുന്നു. തൃശൂരാണ് നടന്റെ സ്വദേശം. അച്ഛന്‍ രാഘവന് സ്റ്റുഡിയോ ബിസിനസ് ആയിരുന്നു. രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അമ്മ ശ്രീദേവി വീട്ടമ്മയും. എക സഹോദരനാണുള്ളത് അനൂപ്. ഇപ്പോള്‍ ഭാര്യയും മകനുമൊപ്പം കൊച്ചിയിലാണ് അരുണ്‍ താമസിക്കുന്നത്.
പഠനം കഴിഞ്ഞ് ഞാന്‍ ഏഴ് വര്‍ഷം മുംബൈയിലും ബാംഗ്ലൂരിലും ഐടി പ്രൊഫഷണലായി ജോലി നോക്കിയ ശേഷമാണ് അപ്രതീക്ഷിതമായി സീരിയലിലേക്ക് എത്തിയത്. ഒരു ബന്ധു വഴി ഓഡീഷന് പോവുകയും 'ഭാര്യ' സീരിയയിലെ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തതോടെയാണ് അവസരങ്ങള്‍ വന്ന് തുടങ്ങിയത്. അങ്ങനെ ജോലി രാജി വച്ച് അഭിനയം പ്രൊഫഷനാക്കാന്‍ തീരുമാനിച്ചു. അന്ന് നല്ല ശമ്പളമുള്ള ജോലി രാജി വയ്ക്കാന്‍ പോയപ്പോള്‍ അടുപ്പമുള്ളവര്‍ എതിര്‍ത്തിരുന്നു. പക്ഷേ ഭാര്യ പൂര്‍ണ പിന്തുണ നല്‍കി. അങ്ങനെയാണ് അഭിനയ രംഗത്തേക്ക് പൂര്‍ണമായും എത്തുന്നത്. ഭാര്യ ദിവ്യ റെയില്‍വേ ഉദ്യോഗസ്ഥയാണ്. ഇപ്പോള്‍ കൊച്ചി ഡിഎംആര്‍സിയില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നു.
പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ദിവ്യ ജനിച്ച് വളര്‍ന്നത് മുംബൈയിലാണ്. അരുണിന്റെ അകന്ന ബന്ധു കൂടിയാണ്. ബാംഗ്ലൂരുവില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരു തവണ കണ്ടപ്പോള്‍ മൊട്ടിട്ട പ്രണയം വീട്ടുകാരുടെ ആശീര്‍വാദത്തോടെ വിവാഹത്തിലെത്തുകയായിരുന്നു. മകന്‍ ധ്രുവ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.