ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന മലയാളം ചിത്രം ആണ് 'ഐ ആം ഗെയിം'. ആര്‍ഡിഎക്‌സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. വലിയ സ്വീകരണമാണ് പോസ്റ്ററിന് ലഭിക്കുന്നത്.
നിരവധി ആരാധകരാണ് സിനിമയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. ഇതിനിടയില്‍ നടന്‍ അശ്വിന്‍ ജോസ് ചിത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.
ഇവനെ (നഹാസ് ഹിദായത്ത്) ഞാന്‍ ആദ്യം കാണുമ്പോള്‍ മുതല്‍ ഇവന്‍ എന്നോട് പറഞ്ഞ ഇവന്റെ ഡ്രീം സിനിമയുടെ ഒരു ഐഡിയ അതാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സിനിമ ആയി സംഭവിക്കാന്‍ പോവുന്നത്,' എന്നാണ് അശ്വിന്‍ കുറിച്ചിരിക്കുന്നത്. നഹാസ് സംവിധാനം ചെയ്ത കളര്‍ പടം എന്ന ഹ്രസ്വചിത്രത്തില്‍ അശ്വിനായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.
ചിത്രത്തിന് ജേക്‌സ് ബിജോയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദും ചേര്‍ന്നാണ് സംഭാഷണം. ചമന്‍ ചാക്കോയാണ് എഡിറ്റിങ്.
പ്രൊഡക്ഷന്‍ ഡിസൈനര്‍: അജയന്‍ ചാലിശ്ശേരി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, അസോസിയേറ്റ് ഡയറക്ടര്‍: രോഹിത് ചന്ദ്രശേഖര്‍ , ഗാനരചന: മനു മഞ്ജിത്ത് -വിനായക് ശശികുമാര്‍.