മലയാളത്തിന്റെ സ്വന്തം മലര്‍ മിസായ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സായി പല്ലവി എംബിബിഎസ് ബിരുദധാരിയായി. ജോര്‍ജിയയിലെ ടിബിഎല്‍സി മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് സായി പല്ലവി എംബിബിഎസ് എടുത്തത്. താരം കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെയും ഡിഗ്രി ഏറ്റുവാങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടുന്നുണ്ട്. താരത്തിന് നിരവധി പേര്‍ കമന്റിലൂടെ ആശംസകളും നല്‍കിയിട്ടുണ്ട്.
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ്‍' ആണ് സായി പല്ലവിയുടെ പുതിയ ചിത്രം. രാമയണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ സീതയായാണ് നടി അഭിനയിക്കുന്നത്. രണ്‍ബീര്‍ കപൂറാണ് രാമന്‍. ആലിയ ഭട്ടിനെയാണ് സംവിധായകന്‍ സീതയായി പരിഗണിച്ചിരുന്നത്. എന്നാല്‍ താരം ചിത്രത്തില്‍ നിന്ന് പിന്മാറിയിരുന്നു.
ഈ ഒരു ചിത്രത്തിന് മാത്രം സായി ആറുകോടി രൂപ പ്രതിഫലം വാങ്ങി എന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു.മുന്‍ പ്രോജക്റ്റുകള്‍ക്കായി 2.5 കോടി മുതല്‍ 3 കോടി രൂപ വരെ പ്രതിഫലം വാങ്ങിയിരുന്നു സായി. പിന്നാലെയാണ് രാമായണത്തിന് വേണ്ടി സായി തന്റെ ശമ്പളം ഇരട്ടിയാക്കി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.
2020ലാണ് നിര്‍മ്മാതാവ് മധു മണ്ടേന നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ രാമായണ ഒരുക്കുന്നതായി അറിയിച്ചത്. കന്നഡ താരം യഷ് രാവണനെ അവതരിപ്പിക്കും. കുംഭകര്‍ണ്ണനായി ബോബി ഡിയോളിനെയും കൈകേയിയായി ലാറ ദത്തയെയുമാണ് പരിഗണിക്കുന്നത്. 2024 മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. മൂന്ന് ഭാഗങ്ങളായാണ് സിനിമയൊരുങ്ങുന്നത്. 2025ലാണ് ആദ്യ ഭാഗത്തിന്റെ റിലീസ് പ്രതീക്ഷിക്കുന്നത്.