പത്തിലും പ്ലസ് 2വിലും പഠിക്കുന്ന കൗമാരക്കാര്‍ പ്രതികളാകുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് സാധാരണമായിരിക്കുകയാണ്. ലഹരി ഉപയോഗത്തിന് പുറമെ കലാലയങ്ങളിലും സ്‌കൂളുകളിലും റാഗിങ്ങും പരസ്പരമുള്ള ഏറ്റുമുട്ടലുകളും വലിയ തോതിലാണ് ഉയര്‍ന്നിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളുടെ ഇടപെടലും ഗെയിമുകളും സിനിമകളും ലഹരിയുമെല്ലാമാണ് ഇതിന് പിന്നിലുള്ള സ്വാധീനഘടകങ്ങളാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
ഈ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ബാലതാരം ദേവനന്ദ. തന്തബൈവിലേക്ക് രക്ഷിതാക്കള്‍ മാറേണ്ട സമയമായി എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മുമ്പ് ബിഹൈന്‍ഡ്?വുഡ്?സിന് നല്‍കിയ അഭിമുഖത്തിന്റെ ഭാഗം പങ്കുവച്ചായിരുന്നു താരത്തിന്റെ കുറിപ്പ്,
ഒരു വര്‍ഷം മുന്‍പ് ഈ ഇന്റര്‍വ്യൂ കൊടുത്തപ്പോള്‍ ഒരുപാട് പേര് പറഞ്ഞു തന്ത വൈബ്ന്ന്, ഇപ്പോള്‍ കുറച്ചു ദിവസം ആയി കാണുന്ന / കേള്‍ക്കുന്ന കുട്ടികളുടെ ന്യൂസ് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആകുന്നു, ഈ തന്ത വൈബിലേക്ക് രക്ഷിതാക്കള്‍ മാറേണ്ട സമയം ആയി എന്ന്,' ദേവന്ദയുടെ വാക്കുകള്‍.