Latest News

കഴിഞ്ഞ വര്‍ഷം സ്വാധീനം ചെലുത്തിയ 30 വയസിന് താഴെയുള്ള വരുടെ ഫോബ്സ് പട്ടികയില്‍ ഇടം നേടി സായ് പല്ലവി; ലിസ്റ്റില്‍ ഇടംപിടിക്കുന്ന ഏക ചലച്ചിത്ര നടിയായും താരം;  അഭിനയിക്കാന്‍ അറിയാത്ത തന്നെ കരകയറ്റിയത് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്ന് നടി

Malayalilife
കഴിഞ്ഞ വര്‍ഷം സ്വാധീനം ചെലുത്തിയ 30 വയസിന് താഴെയുള്ള വരുടെ ഫോബ്സ് പട്ടികയില്‍ ഇടം നേടി സായ് പല്ലവി; ലിസ്റ്റില്‍ ഇടംപിടിക്കുന്ന ഏക ചലച്ചിത്ര നടിയായും താരം;  അഭിനയിക്കാന്‍ അറിയാത്ത തന്നെ കരകയറ്റിയത് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്ന് നടി

ഫോബ്സ് പട്ടികതയ്യാറാക്കിയ 30വയസിനുള്ളില്‍ നേട്ടം കൊയ്ത 30 യുവത്വങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് നടി സായ് പല്ലവി.17 മേഖലകളില്‍ നേട്ടം കൊയ്ത 30 പേര്‍ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട് ഇതിലാണ് താരം ഇടം നേടിയിരിക്കുന്നത്. മുപ്പതു വയസ്സില്‍ താഴെയുള്ള, സ്വന്തം മികവു തെളിയിച്ച മുപ്പതു പേരുടെ ലിസ്റ്റിലെ ഒരേയൊരു സിനിമാ അഭിനേത്രിയാണ് പല്ലവി എന്നതാണ് ശ്രദ്ധേയം.

നേട്ടത്തില്‍ സന്തോഷമുണ്ടെന്നും തന്നില്‍ നിന്ന് സ്ത്രീകള്‍ ഊര്‍ജം ഉള്‍ക്കൊള്ളുന്നുണ്ടെങ്കില്‍ , ആത്മവിശ്വാസം പകരാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതില്‍ സംതൃപ്തയാണെന്നും താരം വ്യക്തമാക്കി. പട്ടികയില്‍ 27-ാം സ്ഥാനത്താണ് തെന്നിന്ത്യയിലെ സൂപ്പര്‍ താരം.

സിനിമയിലേക്ക് വന്ന സമയത്ത് അഭിനയം വശമില്ലായിരുന്നുവെന്നും അരക്ഷിതാവസ്ഥയായിരുന്നു ചുറ്റിലുമുണ്ടായിരുന്നെന്നും നടി ഫോബ്സ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.ജനങ്ങളുടെ അംഗീകാരമാണ് അഭിനയിക്കാനുള്ള ആത്മവിശ്വാസം നല്‍കിയതെന്നും നടി പറഞ്ഞു.

ചലച്ചിത്രാഭിനയത്തിന് പുറമെ നിലപാടുകള്‍ കൊണ്ടും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. രണ്ട് കോടി രൂപ വാഗ്ദാനം ചെയ്യപ്പെട്ട സൗന്ദര്യവര്‍ധക വസ്തുവിന്റെ പരസ്യം താരം വേണ്ടെന്ന് വച്ചിരുന്നു.

ഡോക്ടറായ സായ് പല്ലവി 'പ്രേമം' സിനിമയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട മലര്‍മിസ് ആയത്. പിന്നീട് തമിഴിലും തെലുങ്കിലും താരം തിളങ്ങി. ധനുഷുമൊത്തുള്ള ' റൗഡി ബേബി' ഡാന്‍സ് യൂട്യൂബില്‍ റെക്കോര്‍ഡുകളാണ് തീര്‍ത്തത്..

Sai Pallavi Enters Forbes Indias 30 Under 30 list

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES