ബോളിവുഡ്, ഹോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസും മുംബൈയിലെ ദിനങ്ങള്‍ ആഘോഷിക്കുന്ന തിരക്കിലാണ്. മകള്‍ മാല്‍തി മേരി ചോപ്ര ജൊനാസുമായി ആദ്യമായി ഇന്ത്യയിലെത്തിയതാണ് പ്രിയങ്കയും നിക്കും. മുംബൈയില്‍ നടന്ന നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിലും പ്രിയങ്കയായിരുന്നു പ്രധാന ആകര്‍ഷണം.
നിക്കിനൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് പ്രിയങ്ക തന്റെ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട വ്യക്തിയ്ക്ക് ഒപ്പം ഒരു ഡേറ്റ് നൈറ്റ്എന്ന് കുറിച്ച് പ്രിയങ്ക പങ്ക് വച്ച ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.
ഗാല നൈറ്റിന് പ്രിയങ്ക അണിഞ്ഞ ഡ്രസ്സും ഏറെ ശ്രദ്ധ നേടി. തന്റെ വസ്ത്രമൊരുക്കിയ ഡിസൈനര്‍ എമി പട്ടേലിന് നന്ദി പറയാനും പ്രിയങ്ക മറന്നില്ല.എല്ലായ്പ്പോഴുമെന്ന പോലെ നിങ്ങളുടെ അതിശയകരമായ സഹകരണത്തിന് നന്ദി. മോഡേണ്‍ ട്വിസ്റ്റുള്ള ഒരു അപ്‌സൈക്കിള്‍ഡ് വിന്റേജ് ലുക്ക് ധരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് എന്റെ വസ്ത്രം കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംയോജനമായിരുന്നു, എന്നെ പോലെ തന്നെ! ഇന്ത്യന്‍ കലയും ഫാഷനും ആഘോഷിക്കുന്ന ഒരു സായാഹ്നത്തിന് അനുയോജ്യമായൊരു കഥയുമായി ഈ കരകൗശല സൗന്ദര്യം സൃഷ്ടിച്ചതിന് നന്ദി, അമിത് അഗര്‍വാള്‍.''
65 വര്‍ഷം പഴക്കമുള്ള വിന്റേജ് ബനാറസി പട്ടോള (ബ്രോക്കേഡ്) സാരിയില്‍ വെള്ളി നൂലുകളും ഖാദി സില്‍ക്കില്‍ ഗോള്‍ഡ് ഇലക്ട്രോപ്ലേറ്റിംഗും ഉപയോഗിച്ചാണ് ഈ മനോഹരമായ വസ്ത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബ്രോക്കേഡ് സജ്ജീകരിച്ചിരിക്കുന്ന ഇക്കത് നെയ്ത്തിന്റെ ഒമ്പത് നിറങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിനായി ഒരു സീക്വന്‍സ് ഷീറ്റ് ഹോളോഗ്രാഫിക് ബസ്റ്റിയറുമായി ജോഡിയാക്കിയിരിക്കുന്നു. അമിതിനും നിങ്ങളുടെ പ്രതിഭാധനരായ ടീമിനും നന്ദി
ഇന്ത്യന്‍ ഫാഷന്‍ ചരിത്രത്തിന്റെ അവിശ്വസനീയമായ പ്രദര്‍ശനം സൃഷ്ടിച്ചതിന് നിത അംബാനിക്കും ഇഷയ്ക്കും അഭിനന്ദനങ്ങള്‍. ഈ അതിമനോഹരമായ സ്ഥലത്തെ ചൊല്ലിയും ഇന്ത്യന്‍ കലയെയും രൂപകല്‍പ്പനയെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാധ്യതയിലും അഭിമാനിക്കുന്നു,'' പ്രിയങ്ക പറഞ്ഞു.