കഠിനമായ സ്റ്റണ്ട് രംഗങ്ങളില്‍ അഭിനയിക്കുന്നതിനിടെ മുഖത്തിന് പരുക്ക്; ഷൂട്ടിങിനിടെ പരിക്കേറ്റ വിവരം പങ്ക് വ്ച്ച് പ്രിയങ്ക ചോപ്ര

Malayalilife
 കഠിനമായ സ്റ്റണ്ട് രംഗങ്ങളില്‍ അഭിനയിക്കുന്നതിനിടെ മുഖത്തിന് പരുക്ക്; ഷൂട്ടിങിനിടെ പരിക്കേറ്റ വിവരം പങ്ക് വ്ച്ച് പ്രിയങ്ക ചോപ്ര

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തന്റെ വരാനിരിക്കുന്ന ഹോളിവുഡ് ചിത്രമായ 'ഹെഡ്‌സ് ഓഫ് സ്റ്റേറ്റിന്റെ' പിന്നാമ്പുറ കാഴ്ചകള്‍ അടുത്തിടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ താരത്തിന് പരിക്കുപറ്റിയെന്ന വാര്‍ത്തകളാണ് പുറത്തിവരുന്നത്. 

ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നതിന് ഇടെയാണ് പ്രിയങ്കയ്ക്ക് പരിക്കേറ്റത്. മുഖത്തിനേറ്റ പരിക്കുകളുടെ ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തില്‍, മുഖത്തിന്റെ വലതു ഭാഗത്ത് സംഭവിച്ച മുറിവുകള്‍ വ്യക്തമാണ്.ജോണ്‍ സീനയും ഇദ്രിസ് എല്‍ബയും അഭിനയിക്കുന്ന ഹെഡ്സ് ഓഫ് സ്റ്റേറ്റില്‍, ചില കഠിനമായ സ്റ്റണ്ട് രംഗങ്ങളില്‍ പ്രിയങ്ക അഭിനയിക്കുന്നുണ്ട്. ഈ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. 

ഫ്രാന്‍സില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ, ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പ്രിയങ്ക ഇടക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകള്‍ മാള്‍ട്ടി മേരിക്കും ഭര്‍ത്താവ് നിക്ക് ജോനാസും പ്രിയങ്കയ്‌ക്കൊപ്പം ഫ്രാന്‍സിലാണ്. 

ഡ്യൂപ്പില്ലാതെ സ്വന്തമായി പ്രിയങ്ക സ്റ്റണ്ട് സീന്‍ ചെയ്യുന്നത് ഇതാദ്യമല്ല. 'സിറ്റിഡലി'ന്റെ, 80 ശതമാനം സ്റ്റണ്ടുകളും താരം ഡ്യൂപ്പില്ലാതെയാണ് ചെയ്തത്. മാര്‍ച്ചില്‍ ഹോളി ആഘോഷിക്കാന്‍ ജോനാസിനും മാള്‍ട്ടിക്കുമൊപ്പം പ്രിയങ്ക ഇന്ത്യയില്‍ എത്തിയിരുന്നു. സഹോദരന്‍ സിദ്ധാര്‍ത്ഥ് ചോപ്രയുടെ വിവാഹ നിശ്ചയ ചടങ്ങിലും അവര്‍ പങ്കെടുത്തു.

priyanka chopra injury

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES