Latest News

നവീകരണ ജോലികള്‍ക്ക് ശേഷം തങ്ങളുടെ സ്വപ്‌ന ഭവനത്തിലേക്ക് മാറാനൊരുങ്ങി പ്രിയങ്കയും നിക്കും; മഴയില്‍ ചോര്‍ന്നൊലിച്ച 1600 കോടിയുടെ വീട് വീണ്ടെടുത്ത് താരങ്ങള്‍

Malayalilife
 നവീകരണ ജോലികള്‍ക്ക് ശേഷം തങ്ങളുടെ സ്വപ്‌ന ഭവനത്തിലേക്ക് മാറാനൊരുങ്ങി പ്രിയങ്കയും നിക്കും; മഴയില്‍ ചോര്‍ന്നൊലിച്ച 1600 കോടിയുടെ വീട് വീണ്ടെടുത്ത് താരങ്ങള്‍

മൂന്ന് മാസത്തെ നവീകരണ ജോലികള്‍ക്ക് ശേഷം എല്‍ എയിലെ തങ്ങളുടെ സ്വപ്ന ഭവനത്തിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് താരദമ്പതികളായ നിക്ക് ജോനാസും പ്രിയങ്ക ചോപ്രയും മകള്‍ മാള്‍ട്ടി മേരിയും. 1600 കോടി രൂപയ്ക്ക് വാങ്ങിയ വീട് മഴ പെയ്ത് ചോര്‍ന്നൊലിച്ചതോടെ വാസയോഗ്യമല്ലാതാവുകയും ഇതേ തുടര്‍ന്ന് കുടുംബം താല്‍കാലിക വസതിയിലേക്കു മാറുകയുമായിരുന്നു.

വീടിന്റെ മുന്‍ ഉടമസ്ഥര്‍ക്കെതിരെ താരദമ്പതിമാര്‍ പരാതി നല്‍കിയിരുന്നു. മഴ പെയ്ത് വീട് ചോര്‍ന്നൊലിച്ച് പൂപ്പല്‍ബാധയുണ്ടായെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നുവെന്നുമാണ് പരാതിയില്‍ പറഞ്ഞത്. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി തങ്ങള്‍ ചെലവാക്കിയ മുഴുവന്‍ തുകയും തിരികെ നല്‍കണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.

2019-ലാണ് നിക്കും പ്രിയങ്കയും എല്‍ എയില്‍ വീട് വാങ്ങുന്നത്. വീട് വാങ്ങിയെങ്കിലും ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യുന്നതിനു വേണ്ടി മാസങ്ങള്‍ ചെലവഴിച്ചിരുന്നു

Priyanka Chopra and Nick Jonas to return to their

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക