മൃഗങ്ങളുടെ ഫാഷന്‍ ഷോയും കുട്ടി വ്‌ളോഗര്‍മാരുടെ ഡാന്‍സും; പാല്‍തു ജാന്‍വറിലെ പ്രമോ ഗാനം ശ്രദ്ധ നേടുന്നു

Malayalilife
topbanner
മൃഗങ്ങളുടെ ഫാഷന്‍ ഷോയും കുട്ടി വ്‌ളോഗര്‍മാരുടെ ഡാന്‍സും; പാല്‍തു ജാന്‍വറിലെ പ്രമോ ഗാനം ശ്രദ്ധ നേടുന്നു

രാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബേസില്‍ ജോസഫ് നായകനായെത്തുന്ന 'പാല്‍തു ജാന്‍വര്‍'.ഇപ്പോളിതാ ഇതിലെ പ്രോമോ ഗാനവും ശ്രദ്ധ നേടുകയാണ്. . 'പാല്‍തു ഫാഷന്‍ ഷോ' എന്ന വീഡിയോ ഗാനം ബേസില്‍ ജോസഫ് തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

'എ പാല്‍തു ഫാഷന്‍ ഷോ' എന്ന ടൈറ്റിലില്‍ ജസ്റ്റിന്‍ വര്‍ഗീസ് സംഗീതമൊരുക്കി സുഹൈല്‍ കോയ രചന നിര്‍വഹിച്ച 'മണ്ടി മണ്ടി' എന്ന ഗാനത്തിന് ചുവട് വയ്ക്കുന്നത് മലയാളികള്‍ക്ക് പ്രിയങ്കരരായ ഇന്‍ഫ്‌ളുവന്‍സേര്‍സ് വൃദ്ധി വിശാല്‍, ശങ്കരന്‍ വ്‌ലോഗ്‌സ്, അല്ലു വ്‌ലോഗ്‌സ്, അമേയ, ജെസ്സ് സ്വീജന്‍ എന്നിവരും ഒരു കൂട്ടം കുട്ടി ഡാന്‍സര്‍മാരുമാണ്. ഇവരെ കൂടാതെ നിരവധി വളര്‍ത്തു മൃഗങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

പാല്‍തു ജാന്‍വറില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബേസില്‍ ജോസഫ് ആണ് പ്രോമോ സോംഗ് സംവിധാനം ചെയ്തിരിക്കുന്നത്. സമീര്‍ താഹിര്‍ ക്യാമറ നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം അജയന്‍ ചാലിശ്ശേരി, കോസ്റ്റ്യൂം മഷര്‍ ഹംസ, മെയ്ക്ക് അപ്പ് റോണക്‌സ് സേവ്യര്‍, എഡിറ്റര്‍ ചമന്‍ ചാക്കോ, സൗണ്ട് നിതിന്‍ ലൂക്കോസ് സെപ്റ്റംബര്‍ ആദ്യവാരം ഓണം റിലീസായി തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു.നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് തീയറ്ററുകളിലെത്തും. 

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന കോമഡി ഡ്രാമയില്‍ ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Palthu Janwar Promo Song

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES