ഉയിരിനെയും ഉലകത്തിനെയും മാറോട് ചേര്‍ത്ത് വച്ച് വിമാനത്താവളത്തിലേക്ക് എത്തിയ നയന്‍താരയുടെയും വിക്കിയുടെയും വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.ഉയിരിനും ഉലകത്തിനുമൊപ്പം മുംബൈ വിമാനത്താവളത്തിലാണ് താരദമ്പതികള്‍ എത്തിയത്. കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച് അവരുടെ മുഖം ക്യാമറകളില്‍ നിന്നും മറച്ചുപിടിച്ചാണ് ഇരുവരും കടന്നുപോയത്.
അറ്റ്ലീ സംവിധാനം ചെയ്യുന്ന ഷാറുഖ് ചിത്രം ജവാന്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയതായിരുന്നു നയന്‍താര. മുംബൈയില്‍ നിന്നും ചെന്നൈയിലേക്ക് മടങ്ങുന്നതിനായാണ് ഇവര്‍ വിമാനത്താവളത്തിലെത്തിയത്.
ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ ആരാധകരുടെ കമന്റുകള്‍ നിറയുകയാണ്.മികച്ച രക്ഷിതാക്കളാണ് നയന്‍സും, വിഘ്‌നേശും എന്നാണ് കമന്റുകളില്‍ പലതും പറയുന്നത്. ഒപ്പം തന്നെ പാപ്പരാസികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ പലരും വിമര്‍ശിക്കുന്നുണ്ട്.
ഒക്ടോബര്‍ 9നാണ് നയന്‍താരയും വിഘ്നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്.
ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9 നാണ് വിഘ്നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ മലയാള ചിത്രം ഗോള്‍ഡ അശ്വിന്‍ ശരവണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കണക്റ്റ്എന്നിവയാണ് ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ നയന്‍താര ചിത്രങ്ങള്‍.