ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന നയന്‍സ്- വിക്കി വിവാഹം ഉടനെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ജൂണ്‍ 9ന് ചെന്നൈ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വിവാഹം നടത്താന്‍ ഒരുക്കം തുടങ്ങി. ആദ്യം തിരുപ്പതി ക്ഷേത്രമാണ് നിശ്ചയിച്ചിരുന്നതെങ്കിലും 150 അതിഥികളെ അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് വേദി മാറ്റിയതെന്നാണ് സൂചന.'സേവ് ദ് ഡേറ്റ്' കാര്‍ഡും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നയന്‍താര- വിഘ്നേഷ് ശിവ വിവാഹത്തിന്റെ ചടങ്ങുകള്‍ ചിത്രീകരിക്കാനുള്ള അവകാശം സ്വകാര്യ ഒടിടി കമ്പനിക്കാണ് നല്‍കിയിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെലിബ്രിറ്റി വെഡ്ഡിംഗ് പ്ലാനേഴ്‌സ് ആണ് ശാദി സ്‌ക്വാഡ് ആണ് വിവാഹം ഏറ്റെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
അനുഷ്‌ക- വിരാട് കൊഹ്ലി, കത്രീന കെയ്ഫ്- വിക്കി കൗശല്‍, ഫര്‍ഹാന്‍ അക്തര്‍-ഷിബാനി, വരുണ്‍ ധവാന്‍- നടാഷ തുടങ്ങിയ സെലിബ്രിറ്റി വിവാഹങ്ങളെല്ലാം ഏറ്റെടുത്ത് ഗ്രാന്‍ഡാക്കി മാറ്റിയത് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷാദി സ്‌ക്വാഡ് എന്ന വെഡ്ഡിംഗ് പ്ലാനേഴ്‌സ് ആണ്.
വിവാഹ സല്‍ക്കാരം ജൂണ്‍ 8 ന് ഇതേ വേദിയില്‍ നടക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. രജനി, അജിത്, വിജയ് എന്നിവരുള്‍പ്പെടെ ദക്ഷിണേന്ത്യയിലെയും ബോളിവുഡിലെയും നിരവധി മുന്‍നിര താരങ്ങളും രാഷ്ട്രീയക്കാരും മഹത്തായ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്.ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടക്കുകയെന്നും ജൂണ്‍ 9 ന് രാവിലെ 5.30 നും 7 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ വരന്‍ വധുവിന്റെ കഴുത്തില്‍ പരമ്പരാഗത താലി കെട്ടുമെന്നുമാണ് റിപ്പോര്‍ട്ട്യ ഇരുനൂറോളം വരുന്ന അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം