Latest News

ഇത്തവണ കീര്‍ത്തി സുരേഷിന്റെ പേരിനൊപ്പം എത്തിയത് ഹിറ്റ് സംവിധായകന്‍ അനിരുദ്ധിന്റെ പേര്; വാര്‍ത്ത പരന്നതോടെ പ്രതികരിച്ച് നടിയുടെ അച്ചന്‍

Malayalilife
ഇത്തവണ കീര്‍ത്തി സുരേഷിന്റെ പേരിനൊപ്പം എത്തിയത് ഹിറ്റ് സംവിധായകന്‍ അനിരുദ്ധിന്റെ പേര്; വാര്‍ത്ത പരന്നതോടെ പ്രതികരിച്ച് നടിയുടെ അച്ചന്‍

ടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന തരത്തില്‍ നിരവധി തവണ ഗോസിപ്പുകളുണ്ടായിട്ടുണ്ട്. തെന്നിന്ത്യയില്‍ ഇപ്പോഴത്തെ ഹിറ്റ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും കീര്‍ത്തി സുരേഷും വിവാഹിതരാകാന്‍ ഒരുങ്ങുന്നു എന്നതാണ് ഒടുവില്‍ പ്രചരിച്ച റിപ്പോര്‍ട്ട്. വിവാഹ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ അച്ഛനും നിര്‍മാതാവുമായ ജി സുരേഷ് കുമാര്‍. യാതൊരു സത്യവും ഇല്ലാത്ത ഒരു വാര്‍ത്തയാണ് അതെന്ന് ജി സുരേഷ് കുമാര്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

അതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട് എന്നും അനിരുദ്ധ് രവിചന്ദറിനെയും കീര്‍ത്തി സുരേഷിനെ കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യമല്ലെന്നും ജി സുരേഷ് കുമാര്‍ വ്യക്തമാക്കി. നേരത്തെ ഒരു വ്യവസായിയുമായി കീര്‍ത്തി വിവാഹിതയാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും നടി അത് നിഷേധിച്ച് എത്തിയിരുന്നു.

തന്റെതായ കയ്യൊപ്പ് ചാര്‍ത്തി അതുല്യമായ സംഗീതങ്ങള്‍ ഒരുക്കി ഇന്ത്യയിലെ മുന്‍നിര സംഗീത സംവിധായകരില്‍ ഒരാളായി മാറിയ ആളാണ് അനിരുദ്ധ് രവിചന്ദര്‍. ഈ കാലഘട്ടത്തിലെ സൂപ്പര്‍ഹിറ്റ് പാട്ടുകളില്‍ മിക്കതും പിറന്നത് അനിരുദ്ധിന്റെ സംഗീതത്തിലോ ശബ്ദത്തിലോ ആയിരിക്കും. ഈ വിജയയാത്ര ഷാരൂഖ് ഖാന്റെ ജവാന്‍ വരെ എത്തിനില്‍ക്കുന്നു.


ഹിറ്റ്‌മേക്കര്‍ അറ്റ്‌ലിയുടെ ഒരു പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകന്‍ അറ്റ്‌ലിയുടെ  പ്രൊഡക്ഷന്‍ കമ്പനിയായ വിഡി18ന്റെ നിര്‍മാണത്തിലുള്ള പ്രൊജക്റ്റിലാണ് കീര്‍ത്തി സുരേഷ് നായികയാകുക. വരുണ്‍ ധവാന്‍ നായകനാകുമെന്നുമാണ് റിപ്പോര്‍ട്ട്. വരുണ്‍ ധവാന്റെ നായികയായി കീര്‍ത്തി ആദ്യമായിട്ടാണ് എത്തുന്നതും.

Keerthy Suresh to marry Anirudh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES