Latest News

വിവാഹത്തിന് മുന്നോടിയായി തിരുപ്പതി ക്ഷേത്രത്തിലെത്തി നടി കീര്‍ത്തി സുരേഷ്; മേനകയ്ക്കും സുരേഷിനുമൊപ്പമെത്തിയ നടിയുടെ വീഡിയോ പുറത്ത്

Malayalilife
വിവാഹത്തിന് മുന്നോടിയായി തിരുപ്പതി ക്ഷേത്രത്തിലെത്തി നടി കീര്‍ത്തി സുരേഷ്; മേനകയ്ക്കും സുരേഷിനുമൊപ്പമെത്തിയ നടിയുടെ വീഡിയോ പുറത്ത്

വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചതിനുപിന്നാലെ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി കീര്‍ത്തി സുരേഷ്. ഇന്ന് രാവിലെയാണ് നടി ക്ഷേത്രത്തിലെത്തിയത്. സഹോദരി രേവതി സുരേഷ്, അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ് എന്നിവര്‍ക്കൊപ്പമാണ് ദര്‍ശനത്തിനെത്തിയത്.

കഴിഞ്ഞ വര്‍ഷവും താരം തിരുപ്പതിയിലെത്തിയിരുന്നു. അന്നും കുടുംബത്തോടൊപ്പമാണ് തിരുപ്പതി ഭഗവാന്റെ ദര്‍ശനം തേടിയെത്തിയത്. താന്‍ വളരെക്കാലമായി തിരുപ്പതി ഭഗവാന്റെ ഭക്തയാണെന്നും അന്ന് കീര്‍ത്തി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു..

ബാല്യകാല സുഹൃത്ത് ആന്റണി തട്ടിലുമായി 15 വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് കീര്‍ത്തി വെളിപ്പെടുത്തിയത്. ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു സമൂഹ മാദ്ധ്യമ പോസ്റ്റ്. ഇരുവരും തമ്മിലുള്ള വിവാഹം ഡിസംബറിലുണ്ടാകുമെന്നാണ് സൂചന..

.ഡിസംബര്‍ 11, 12 തീയതികളില്‍ ഗോവയിലെ ഒരു റിസോര്‍ട്ടില്‍ വിവാഹം നടക്കുകയെന്നാണ് വിവരം. വിവാഹത്തോടനുബന്ധിച്ച് ഡിസംബര്‍ ഒമ്പതിന് വിപുലമായ ആഘോഷങ്ങള്‍ ആരംഭിക്കും. തെന്നിന്ത്യന്‍ സിനിമയിലെ നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയ്, ചിരഞ്ജീവി, വരുണ്‍ ധവാന്‍, ശിവകാര്‍ത്തികേയന്‍, അറ്റ്‌ലി, നാനി തുടങ്ങിയ താരങ്ങള്‍ എത്തിച്ചേരുമെന്നാണ് വിവരം.

നടി മേനക സുരേഷിന്റെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീര്‍ത്തി. 2000-കളുടെ തുടക്കത്തില്‍ ബാലതാരമായി തന്റെ കരിയര്‍ ആരംഭിച്ച കീര്‍ത്തി ഫാഷന്‍ ഡിസൈനിംഗ് പഠനത്തിന് ശേഷം സിനിമയിലേക്ക് മടങ്ങി. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി സിനിമയിലേക്ക് എത്തിയത്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ മുന്‍നിര നടിയായി മാറിയ കീര്‍ത്തി മഹാനടി എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം നേടിയിരുന്നു. ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുന്ന ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും കീര്‍ത്തി അരങ്ങേറ്റം കുറിച്ചു. 

keerthy in thirupati

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക