മോഹന്‍ലാല്‍ സൂര്യ താരങ്ങളെ മുഖ്യ കഥാപാത്രങ്ങളാക്കി കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കാപ്പാന്റെ രണ്ടാമത്തെ ട്രെയിലറും പുറത്തിറങ്ങി രണ്ട് ദിവസം പിന്നിടുമ്പോള്‍ ട്രെന്റിങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇത് വരെ ട്രെയിലര്‍ 19 ലക്ഷത്തോളം ആളുകളാണ് കണ്ടിരിക്കുന്നത്.
സൂര്യയുടെ മാസ് ആക്ഷനുകളും ഡയലോഗുകളും ട്രെയിലറില്‍ കാണാം. റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കകം തന്നെ പത്ത് ലക്ഷം കാഴ്ചക്കാരുമായി ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തിയിരുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൂര്യ, മോഹന്‍ലാല്‍, ആര്യ, സയേഷ എന്നീ താരങ്ങളും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ചന്ദ്രകാന്ത് വര്‍മ്മ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. സയേഷയാണ് നായിക. ബൊമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. യന്തിരന്‍, 2.o, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന അടുത്ത ചിത്രമാണിത്.
ഹാരിസ് ജയരാജാണ് സംഗീതം. ലണ്ടന്‍, അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് നടന്നത്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിജയ് നായകനായ ജില്ല എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ അവസാന ചിത്രം. സെപ്റ്റംബര്‍ 20ന് ചിതം തിയേറ്ററിലെത്തും.