Latest News

ബറോസിന്റെ സൈന്‍ ഓഫ് ചിത്രത്തില്‍ പ്രണവിനെയും കണ്ടതോടെ ആരാധകര്‍ ആവേശത്തില്‍;പാക്കപ്പ് ചിത്രം വൈറലയാതിന് പിന്നാലെ അച്ഛന്റെ സംവിധാനത്തില്‍ മകന്‍ എത്തുമോയെന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ

Malayalilife
ബറോസിന്റെ സൈന്‍ ഓഫ് ചിത്രത്തില്‍ പ്രണവിനെയും കണ്ടതോടെ ആരാധകര്‍ ആവേശത്തില്‍;പാക്കപ്പ് ചിത്രം വൈറലയാതിന് പിന്നാലെ അച്ഛന്റെ സംവിധാനത്തില്‍ മകന്‍ എത്തുമോയെന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ബറോസിന്റെ ഷൂട്ട് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും. ചിത്രം പങ്ക് വച്ചതിന് പിന്നാലെ പ്രണവിന്റ സാന്നിധ്യവും ചര്‍ച്ചയാവുകയാണ്. അച്ഛന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ പാക്കപ്പ് പറയുമ്പോള്‍ അത് കാണുവാനായി മകന്‍ പ്രണവ് മോഹന്‍ലാലും ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും അഭിനയിക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നതെന്നാണ് സൂചന.ലൊക്കേഷനില്‍ നിന്ന് സൈന്‍ ഓഫ് ചെയ്യുകയാണെന്നും ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണെന്നും കുറിച്ചാണ് മോഹന്‍ലാല്‍ ചിത്രം പങ്ക് വച്ചത്.പ്രണവ് കാമറയുടെ മുന്നിലാണോ പിന്നിലാണോ എന്നും ആരാധകര്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്.


പാക്ക്  അപ്പ് ആയ നിമിഷത്തിലെ മോഹന്‍ലാലിന്റെ ഫോട്ടോ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസനയും പങ്ക് വച്ചു.പാക്ക് ആപ്പ് ആയ സന്തോഷത്തില്‍ മോഹന്‍ലാല്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്ന ചിത്രമാണ് അനീഷ് പങ്കുവെച്ചിരിക്കുന്നത്.ദൈവത്തോട് നന്ദി പറയുന്ന ലാല്‍ സാറിനെ ഞാന്‍ കണ്ടു എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അനീഷ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്നലെ ബറോസിന്റെ ഷൂട്ടിങ് അവസാനിച്ചപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ച ഒരു നീട്ടി വിളി ഉണ്ടായിരുന്നു പാക്ക് ആപ്പ് എന്ന്... മാത്രമല്ല അതേസമയം പലരുടെയും മൊബൈല്‍ ക്യാമറകളും ഓണായിരുന്നു.

പക്ഷേ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ദൈവത്തിനോട് നന്ദി പറയുന്ന ലാല്‍ സാറിനെയാണ് ഞാന്‍ കണ്ടത്. മറ്റാരും കാണാതെ സ്വകാര്യതയുടെ ഒരു സെക്കന്റിനുള്ളില്‍ തീര്‍ത്തതാണ് ഈ പ്രാര്‍ത്ഥന.' , അനീഷ് ഉപാസന പറയുന്നു.

ത്രിമാന സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന ബറോസ് 400 വര്‍ഷം പഴക്കമുള്ള ഭൂതത്തിന്റെ കഥയാണ് പറയുന്നത്. ഇന്റര്‍നാഷണല്‍ പ്‌ളാറ്റ്ഫോമിലാണ് സിനിമ അവതരിപ്പിക്കാന്‍ പോവുന്നത്. രണ്ടു ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ബറോസില്‍ പ്രത്യക്ഷപ്പെടുന്നത്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്.  നാനൂറു വര്‍ഷമായി  നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്.നിധി തേടി ഒരു കുട്ടി ബറോസിനു മുന്നില്‍ എത്തുന്നതാണ് സിനിമയുടെ പ്രമേയം. വിദേശ നടി പാസ്വേഗ, ഗുരു സോമസുന്ദരം എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാണ്.

മൈഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് ഒരുങ്ങുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവന്‍.ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

Is Pranav Mohanlal acting in Barroz

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES