Latest News

ഷോട്ടുകളും ക്യാമറ ഫോക്കസും ആക്ഷന്‍ സീനുകളും കാണിച്ചും പറഞ്ഞും കൊടുത്ത് സംവിധായകന്റെ വേഷത്തില്‍ മോഹന്‍ലാല്‍; ആരാധകര്‍ കാത്തിരുന്ന ബറോസ് മേക്കിങ് വീഡിയോ കാണാം

Malayalilife
ഷോട്ടുകളും ക്യാമറ ഫോക്കസും ആക്ഷന്‍ സീനുകളും കാണിച്ചും പറഞ്ഞും കൊടുത്ത് സംവിധായകന്റെ വേഷത്തില്‍ മോഹന്‍ലാല്‍; ആരാധകര്‍ കാത്തിരുന്ന ബറോസ് മേക്കിങ് വീഡിയോ കാണാം

മലയാളത്തിന്റെ മഹാനടന്‍, കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്, നിധി കാക്കും ഭൂതം. വലിയ ബഡ്ജറ്റില്‍ ഒരുക്കുന്ന ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നതും മോഹന്‍ലാല്‍ തന്നെയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം കുട്ടികള്‍ക്കുള്ള ത്രീഡി ഫാന്റസി ചിത്രമായാണ് ഒരുക്കുന്നത്. 

ഒരു ഫാന്റസി ലോകത്ത് നടക്കുന്ന കഥയില്‍ വാസ്‌കോഡ ഗാമയുടെ നിധി കാക്കുന്ന ഭൂതമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ത്രീ ഡിയില്‍ ഒരുങ്ങുന്ന സിനിമയില്‍ ഗ്രാവിറ്റി ഇല്യൂഷന്‍ എന്ന സാങ്കേതിക വിദ്യയും ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോളിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.
ബറോസ് സെറ്റില്‍ നിന്നുള്ള സംവിധായകനായി മോഹന്‍ലാല്‍ നിറഞ്ഞ് നില്ക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഓരോ ഷോട്ടും ഒരോ സീനും ഓരോ ആങ്കിളുകളും എപ്പോള്‍ എങ്ങനെ േവണമെന്ന് പറഞ്ഞ് സംവിധായകനായി നിറയുകയാണ് ലാല്‍.

സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രഹണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ജിജോ പൊന്നുസാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ടൊവിനോ ചിത്രം മിന്നല്‍ മുരളിയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധയനായ ഗുരു സോമസുന്ദരം ബറോസില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍ട്രാക്ട്, റാംബോ, സെക്‌സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.
 
ട്വല്‍ത്ത് മാനാണ് മോഹന്‍ലാലിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ റിലീസ് ചെയ്ത സിനിമയില്‍ ഉണ്ണി മുകുന്ദന്‍, അനു മോഹന്‍, അനു സിത്താര, ശിവദ, ലിയോണ ലിഷോയ്, സൈജു കുറുപ്പ്, അനുശ്രീ, അതിഥി രവി, രാഹുല്‍ മാധവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

BARROZ Making Glimpse

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES