അവതാരകയായും നടിയായും തിളങ്ങുന്ന സുബി സുരേഷ് മലയാളികള്‍ക്ക് സുപരിചിതയാണ്. 38 വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ദൃശ്യമാധ്യമങ്ങളില്‍ പുരുഷഹാസ്യ താരങ്ങളെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഹാസ്യതാരമാണ് സുബി. എപ്പോഴും കോമഡിമാത്രം പറയുന്ന സുബി കോമഡി സ്‌കിറ്റുകളില്‍ സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് രംഗത്തെത്തുന്നത്.ഒരുപാട് കലാകാരന്മാരെ സമ്മാനിച്ച കൊച്ചിന് കലാഭവന് വഴി ഇന്റസ്ട്രിയില് എത്തിയതാണ് സുബി. എന്നാൽ ഇപ്പോൾ അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി സുബി സുരേഷ്. ജഗദീഷ് അവതിരിപ്പിയ്ക്കുന്ന പടം തരും പണം എന്ന ഷോയിൽ ആണ് താരത്തിന്റെ തുറന്ന് പറച്ചിൽ.
ഈ വയസ്സിനിടയിൽ ഒരു പ്രണയവും തോന്നിയില്ലേ എന്ന് ചോദിച്ചാൽ ഉണ്ട്. ഒരു സീരിയസ് റിലേഷൻ ഉണ്ടായിരുന്നു. വീട്ടുകാർക്ക് എല്ലാം അറിയാവുന്ന ആളുമാണ്. നല്ല ആളായിരുന്നു. അദ്ദേഹം ഇങ്ങോട്ട് വന്ന പ്രപ്പോസ് ചെയ്യുകയായിരുന്നു. എന്നാൽ അത് നല്ല രീതിയിൽ പോകില്ല എന്ന് തോന്നിയപ്പോൾ പിരിയാം എന്ന് ഞങ്ങൾ ഒരുമിച്ച് എടുത്ത തീരുമാനം ആണ്. ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ ഒരു കാരണം ഒരുപക്ഷെ ഈ മൂശേട്ട സ്വഭാവം ആയിരിയ്ക്കും. പിന്നെ എനിക്ക് സന്തോഷവും സമാധാനവും വേണം. ഒരു അറേഞ്ച് മാരേജിനോട് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്.
ഒരു സീരിയസ് റിലേഷന്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ക്ക് എല്ലാം അറിയാവുന്ന ആളുമാണ്. നല്ല രീതിയില്‍ പോകില്ല എന്ന് തോന്നിയപ്പോള്‍ പിരിയാം എന്ന് ഞങ്ങള്‍ ഒരുമിച്ച് എടുത്ത തീരുമാനം ആണ്. ആ സമയത്ത് കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം ഞാൻ മാത്രമായിരുന്നു. അച്ഛന് സുഖമില്ല. അനിയൻ ചെറുപ്പമാണ്. എന്റെ വരുമാനം എല്ലാം കുടുംബത്തിന് വേണ്ടിയാണ് പോകുന്നത്. ആ സമയത്ത് അദ്ദേഹം എന്നോട് ചോദിച്ചു, ‘അമ്മ ചെറുപ്പം അല്ലേ, ഇനി അമ്മയ്ക്ക് എന്തെങ്കിലും പണിയ്ക്ക് പോയിക്കൂടെ എന്ന്’ അതിലൊരു സ്വാർത്ഥത എനിക്ക് തോന്നി. ആ ബന്ധം തുടരുന്നത് നല്ലതല്ല എന്ന ബോധവും അപ്പോൾ മുതലാണ് വന്നത്.
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അവതാരകയും നടിയുമായ സുബി സുരേഷ്. ദൃശ്യ മാധ്യമങ്ങളിലും മറ്റ് സ്റ്റേജ് ഷോകളിലും പുരുഷ ഹാസ്യ താരങ്ങളെ തോൽപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഹാസ്യതാരമാണ് സുബി. എപ്പോഴും കോമഡി മാത്രം പറയുന്ന സുബി കോമഡി സ്‌കിറ്റുകളിൽ സ്ത്രീകൾ അധികമില്ലാത്ത കാലത്താണ് ആ രംഗത്ത് എത്തുന്നത്.
നിരവധി കലാകാരന്മാരെ സമ്മാനിച്ച കൊച്ചിൻ കലാഭവനിലൂടെയാണ് സുബിയും എത്തിയത്. 38 വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം, തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. പലപ്പോഴും നെഗറ്റീവ് കമൻറുകൾ വരാറുണ്ട്.